RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

ഇതെങ്കിലും.......!!


ലോക നിലവാരത്തിലുള്ള സിനിമകൾ ആസ്വദിക്കാൻ തക്ക പക്വത മലയാളികൾക്ക് ഇപ്പോഴും ആയിട്ടില്ല. അതു കൊണ്ടാണല്ലോ എന്റെ രണ്ടു സിനിമകളും കേരളത്തിൽ പരാജയപ്പെട്ടത്. എന്റെ സമയവും അധ്വാനവും പോയത് മെച്ചം. അത് വല്ല ഹിന്ദിയിലോ മറ്റോ ചെയ്തിരുന്നെങ്കിൽ എത്ര ഫിലിം ഫെയർ അവാർഡ് കിട്ടിയേനെ.. എല്ലാ തരത്തിലുമുള്ള പ്രേക്ഷകർക്കും രസിക്കുന്ന സിനിമ എടുക്കുക എന്നതാണു എന്റെ ലക്ഷ്യം. അങ്ങിനെ തന്നെയാണു ഞാൻ ആദ്യ രണ്ടു സിനിമകളും എടുത്തത്. എന്നാൽ അതിൽ സ്ലോമോഷൻ സീനുകൾ കൂടുതലാണു നായകൻ ഏറെ നേരം നടക്കുന്നു എന്നൊക്കെയുള്ള വിമര്‍ശനങ്ങള്‍ ആയിരുന്നല്ലോ..ഹോളിവുഡ് സ്റ്റൈയ്‌ലിൽ പടം എടുക്കാൻ പോയ എന്നെ പറഞ്ഞാൽ മതി.സിനിമയായാൽ നല്ല ഡയലോഗുകൾ വേണം എന്നാണു ഇവിടുത്തെ പ്രേക്ഷകരുടെ ധാരണ. തീർത്തും തെറ്റാണു അത്. സിനിമ പ്രേക്ഷകനിലേക്കെത്തിക്കുന്നത് വിഷ്വലുകളിലൂടെയാവണം. അല്ലാതെ സംഭാഷണങ്ങളിലൂടെ അല്ല. എന്തായാലും ഇനിയൊരു പരീക്ഷണത്തിനു ഞാനില്ല. എന്റെ പുതിയ സിനിമ ഞാൻ മലയാള സിനിമയുടെ ചേരുവകൾ എല്ലാം ചേർത്താണു ഒരുക്കുന്നത്. ഇതെങ്കിലും വിജയിക്കും എന്നാണു എന്റെ പ്രതീക്ഷ. മെൽ ഗിബ്സണ്‍ , ടോം ഹാങ്ക്സ് തുടങ്ങിയ നടന്മാരുടെ നിലവാരത്തിലേക്ക് നമ്മുടെ നടന്മാർ എത്തണമെങ്കിൽ 300 , അവതാർ പോലുള്ള സിനിമകൾ മലയാളത്തിൽ ഉണ്ടാവണം അതിനു എന്നെ പോലുള്ള സംവിധായകർക്കെ കഴിയു. അല്ലാതെ എന്നും കുടുംബ കഥകളും കണ്ണീരും പ്രണയവും ഒക്കെ വിഷയങ്ങളാക്കിയാൽ ഒരു മലയാള സിനിമ പോലും ഓസ്ക്കാർ നോമിനേഷൻ നേടാൻ പോകുന്നില്ല.
മലയാള സിനിമയുടെ ഖ്യാതി ലോക സിനിമയിൽ എത്തിക്കാൻ എനിക്കു കഴിയട്ടെ എന്നാണു എന്റെ ആഗ്രഹം. അതിനു പക്ഷെ എന്റെ സിനിമകൾ വിജയിക്കേണ്ടത് അത്യാവശ്യമാണ്. അത് കൊണ്ടു എല്ലാവരും എന്റെ സിനിമ റിലീസ് ചെയ്യുമ്പോള്‍ പോയി കാണണം. ഇതു പഴയ പോലെ ആവില്ല്ല.. ഉറപ്പ്.... !

3 comments:

nihas said...

ethu eethu english padathinte remake anennavo?
ennalum thangalude kazivu sammadikkanam four brother enna english padam athupole thanne malaylathil eduthille . ethokke arkengilum sathikkumo?

laloo said...

പക്വത.8.9.2 പുതിയ version ഇറങ്ങി
അത് ഇൻസ്റ്റാൾ ചെയ്തു പോയതുകൊണ്ട്
മലയാളികൾ ഇപ്പടവും കാണില്ല മോനെ

b Studio said...

അല്ലെങ്കിലും അന്താരാഷ്ട്രനിലവാരമുള്ള എന്റെ സിനിമകളോട് പുഛമാണല്ലോ നിങ്ങൾ മലയാളികൾക്ക്.. ഞാൻ വല്ല ഹോളിവുഡിലോ മറ്റോ ജനിക്കേണ്ടതായിരുന്നു.

Followers

 
Copyright 2009 b Studio. All rights reserved.