RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

എ ലെറ്റർ ടു ഫാൻസ് ഫ്രം മെഗാ & സൂപ്പർ( A letter to fans from Mega & Super )


ഞങ്ങളെ സ്നേഹിക്കുന്ന പ്രിയ ആരാധകരെ....
ഞങ്ങൾ മലയാള സിനിമയിലെ താര രാജക്കന്മാർ ആണെന്ന് നിങ്ങൾക്ക് എല്ലാവർക്കും അറിയാം. മലയാള സിനിമയുടെ അഭിമാനവും ഇന്ത്യൻ സിനിമയുടെ അത്ഭുതവും ആണു ഞങ്ങളെന്നും നിങ്ങൾക്ക് അറിയാം. അങ്ങിനെയുള്ള ഞങ്ങളെ പറ്റിയാണു ഒരാൾ ഇങ്ങനെയൊക്കെ പറഞ്ഞു നടക്കുന്നത്. അദ്ദേഹം നല്ല കഴിവുള്ള ഒരു കലാകാരൻ ആണു.. ഞങ്ങൾ രണ്ടു പേരും അദ്ദേഹത്തെ ബഹുമാനിക്കുകയും ചെയ്യുന്നു. അദ്ദേഹം പറഞ്ഞതു ഒക്കെ ഞങ്ങൾ ക്ഷമിച്ചതായിരുന്നു. പക്ഷെ ഇതു വളരെ മോശമായിപ്പോയി. എന്താണു പുതിയതായി പറഞ്ഞത് എന്നാവും നിങ്ങൾ കരുതുന്നുണ്ടാവുക അല്ലേ..പറയാം.. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ആരോപണം ഞങ്ങൾ രണ്ടു പേരും കൂടി കഴിഞ്ഞ 10 കൊല്ലം കൊണ്ടു മലയാള സിനിമയ്ക്ക് ഉണ്ടാക്കിയ നഷ്ടം 350 കോടി ആണു എന്നാണു . പച്ച കള്ളമാണു പറയുന്നത്. തെളിവു സഹിതം ഞങ്ങൾ പൊളിച്ചു തരാം കല്ലുവെച്ച നുണ..
ഞങ്ങൾ കഴിഞ്ഞ 10 കൊല്ലത്തിനുള്ളിൽ അഭിനയിച്ച സിനിമകളുടെ പേരും വിജയിച്ചോ പരാജയപ്പെട്ടോ എന്ന വിവരവും താഴെ കൊടുത്തിരിക്കുന്നു ഇത് വായിച്ച് നിങ്ങൾ തിരുമാനിക്കു.. അദ്ദേഹം പറയുന്നത് സത്യമാണോ നുണയാണോ എന്ന്..
ഞാൻ അഭിനയിച്ച സിനിമകൾ 2000 മുതൽ
1.നരസിംഹം - വിജയം
2.ലൈഫ് ഇസ് ബ്യുട്ടിഫുൾ - പരാജയം
3.ശ്രദ്ധ - പരാജയം
4.ദേവദൂതൻ - പരാജയം
5.കാക്കകുയിൽ - പരാജയം
6.രവണപ്രഭു - വിജയം
7.പ്രജ - പരാജയം
8.ഉന്നതങ്ങളിൽ - പരാജയം
9.അച്ചനെയണെനിക്കിഷ്ട്ടം - പരാജയം
10.ഒന്നാമൻ - പരാജയം
11.താണ്ടവം - പരാജയം
12.ചതുരഗം - പരജയം
13.മിസ്റ്റർ ബ്രഹ്മചാരി - പരാജയം
14.കിളിചുണ്ടൻ മാമ്പഴം - പരാജയം
15.വാണ്ടഡ് - പരാജയം
16.ബലേട്ടൻ - വിജയം
17.ഹരിഹരൻ പിള്ള ഹാപ്പിയണു - പരാജയം
18.വാമനപുരം ബ്ബസ് റൂട്ട് - പരാജയം
19.വിസ്മയതുമ്പത്തു - പരാജയം
20.നാട്ടുരാജാവ് - പരാജയം.
21.മാമ്പഴക്കാലം - പരാജയം
22.ഉദയനാണു താരം - വിജയം
23.ചന്ദ്രോൽസവം - പരാജയം
24.ഉടയോൻ - പരാജയം
25.നരൻ - വിജയം.
26.തന്മാത്ര - വിജയം
27.കിലുക്കം കിലുകിലുക്കം - പരാജയം
28.രസതന്ത്രം - വിജയം
29.വടക്കും നാഥൻ - പരാജയം
30.കീർത്തിചക്ര - വിജയം
31.മഹാസമുദ്രം - പരാജയം
32.ഫൊട്ടോഗ്രാഫർ - പരാജയം
33.ബാബ കല്യാണി - പരാജയം
34.ചോട്ട മുംബൈ - പരാജയം
35.ഹല്ലോ - വിജയം
36.അലിഭായ് - പരാജയം
37.പരദേശി - പരാജയം
38.റോക്ക് റോൾ - പരാജയം
39.ഫ്ലാഷ് - പരാജയം
40.കോളേജ് കുമാരൻ - പരാജയം
41.ഇന്നത്തെ ചിന്താ വിഷയം - വിജയം
42.മിഴികൾ സാക്ഷി - പരാജയം
43.മാടമ്പി - വിജയം
44.ആകാശ ഗോപുരം - പരാജയം
45.കുരുക്ഷേത്ര - പരാജയം
46.ട്വന്റി 20 - വിജയം
47.പകൽ നക്ഷത്രങ്ങൾ - പരാജയം
48.റെഡ് ചില്ലീസ് - പരാജയം
49.സാഗർ എലിയസ് ജാക്കി - പരാജയം
50.ഭഗവാൻ - പരാജയം
51.ഭ്രമരം - വിജയം
52.ഏയ്ജൽ ജോൺ - പരാജയം
53. ഇവിടം സ്വർഗമാണു - വിജയം.
ഇപ്പൊ കണ്ടില്ലേ... ഇനി നിങ്ങൾ പറയ്..
അഭിനയിച്ച 53 സിനിമകളിൽ 13 എണ്ണവും വിജയിപ്പിച്ച
എന്നെ പറ്റി മഹാപാപം പറഞ്ഞു നടക്കുന്നത് ശരിയാണോ എന്ന്.
ഇനി എന്റെ ലിസ്റ്റ് കണ്ടോളു... 2009 വരെയുള്ളത്
1.ചട്ടമ്പിനാട് - വിജയം
2.പലേരി മാണിക്യം - ഒരു പാതിരകൊലപതകത്തിന്റെ കഥ - പരാജയം
3.കേരള കഫെ - പരാജയം
4.പഴശി രാജ - വിജയം
5.ലൌഡ്സ്പീക്കർ - പരാജയം
6.ഡാഡി കൂൾ - പരാജയം
7. പട്ടണത്തിൽ ഭൂതം - പരാജയം
8.ലവ് ഇൻ സിഗപ്പോർ - പരാജയം
9.ട്വന്റി 20 - വിജയം
10.മായബസാർ - പരാജയം
11.വൺ വേ ടിക്കറ്റ് - പരാജയം
12.പരുന്ത് - പരാജയം
13.അണ്ണൻ തമ്പി - വിജയം
14.രൗദ്രം - പരാജയം
15.കഥ പറയുമ്പോൾ - വിജയം
16.നസ്രാണി - പരാജയം
17.ഒരെ കടൽ - പരാജയം
18.മിഷൻ 90 ഡെയ്സ് - പരാജയം
19.ബിഗ് ബി - പരാജയം
20.മായവി - വിജയം
21.കയ്യൊപ്പ് - പരാജയം
22.പളുങ്ക് - പരാജയം
23.കറുത്ത പക്ഷികൾ - പരാജയം
24.പോത്തൻ വാവ - പരാജയം
25.ഭാർഗവ- ചരിതം 3 ഖണ്ഢം - പരാജയം
26.പ്രജാപതി - പരാജയം
27.ബൽറാം vs താരാദാസ് - പരാജയം
28.തുറുപ്പു ഗുലാൻ - പരാജയം
29.ബസ്സ് കണ്ടക്ടർ - പരാജയം
30.രാജമാണിക്യം - വിജയം
31.നേരറിയാൻ CBI - പരാജയം
32.രാപകൽ - പരാജയം
33.തസ്കര വീരൻ - പരാജയം
34.തൊമ്മനും മക്കളും - വിജയം
35.വേഷം - വിജയം
36.ബ്ലാക്ക് - പരാജയം
37.കാഴ്ച - വിജയം
38.അപരിചിതൻ - പരാജയം
39.വജ്രം - പരാജയം
40.സേതുരമായ്യർ CBI - വിജയം
41. പട്ടാളം - പരാജയം
42.ക്രോണിക് ബച്ചിലർ - വിജയം
43.ഡാനി - പരാജയം
44.കൈയെത്തും ദൂരത്ത് - പരാജയം
45.ഫാന്റം - പരാജയം
46.ദുബായ് - പരാജയം
47.രാക്ഷസ രാജാവ് - പരാജയം
48.ദാദ സാഹിബ് - പരാജയം
49.വല്ല്യെട്ടൻ - വിജയം
50. നരസിംഹം - വിജയം
51. അരയന്നങ്ങളുടെ വീട് - പരാജയം.

ഞാനും ഒട്ടും വിട്ടു കൊടുക്കാൻ നിന്നില്ല. അഭിനയിച്ച 51 സിനിമകളിൽ 14 എണ്ണം ഞാനും വിജയിപ്പിച്ചിട്ടുണ്ട്..
ഇപ്പോൾ മനസിലായില്ലേ.... ഞങ്ങൾ രണ്ടു പേരും കൂടി 10 വർഷം കൊണ്ട് വെറും 200 കോടിയുടെ നഷ്ടമെ ഉണ്ടാക്കിയിട്ടുള്ളു.. 10 സിനിമകളിൽ അഭിനയിക്കുമ്പോൾ ചിലപ്പോ ഒരു 9 സിനിമ പൊളിഞ്ഞു എന്നൊക്കെ ഇരിക്കും. അത് വലിയ കാര്യമൊന്നുമല്ല. 350 കോടിയുടെ നഷ്ടം ഉണ്ടാക്കി എന്നത് ഞങ്ങളെ രണ്ട് പേരെയും മനപൂർവ്വം കരി വാരി തേക്കുവാൻ നടത്തുന്ന കുപ്രചരണമാണു എന്ന് തിരിച്ചറിഞ്ഞു അർഹിക്കുന്ന അവഞ്ജയോടെ അതിനെ തള്ളി കളയണം എന്ന് നിങ്ങളെ അറിയിക്കുകയാണു..
എന്ന് സ്നേഹത്തോടെ
സ്വന്തം
മെഗാ & സൂപ്പർ സ്റ്റാർസ്.

8 comments:

nihas said...

ethrayathikam risk ulla oru businessil veendum veendum panam mudakkanulla prodcrsinte chethovikaram aanu manasilakathathu . malayala cinemayud3 nilanilpinu vendi thante sambadyam muzuvan chilavazikkan kanikunna aa kalapremikale venam nammal adarikkan . enikku thonunath prodcrsinu mudakiya muthal palappozum thirike kitunund ennuthanneyanu . eethokkeyo vaziyiloode onnum patiyillel thante thanne padathinte vyaja CD erakiyitanelum.

b Studio said...

സിനിമ ഒരു ചൂതാട്ടം തന്നെയാണു
ഇതിൽ അല്ലെങ്കിൽ അടുത്തതിൽ കാശു തിരിചു പിടിക്കാം എന്നതാണു വീണ്ടും വീണ്ടും സിനിമ എടുക്കാൻ നിർമാതാക്കളെ പ്രേരിപ്പിക്കുന്നത്.. അങ്ങിനെ പലരും വിസ്മൃതിയിൽ ആണ്ട് പോകുകയും ചെയ്യുന്നു. സർഗം കബീർ അതിനു ഒരു ഉദാഹരണം.....

Vinu said...

ആരെയും എന്തിനെയും വിമർശിക്കാം എന്ന ധാർഷ്ട്യം നിർത്തണം.. മമ്മൂട്ടിയും മോഹൻലാലും മഹാന്മാരായ കലാകാരന്മാർ ആണു എന്നത് മറക്കരുത്...

desertfox said...

സ്വന്തം പോക്കറ്റിൽ നിന്ന് കാശ് കൊടുത്തു സിനിമ കാണുന്നവർ പ്രതികരിച്ചെന്നിരിക്കും.
സൂപ്പർ സ്റ്റാറുകൾ കൊടുക്കുന്ന കാശ് കൊണ്ട് ജീവിക്കുകയും തീയറ്ററിൽ ഗ്വാ ഗ്വാ വിളികൾ നടത്തുകയും ചെയ്യുന്നവർ ഉണ്ട ചോറിനു നന്ദി കാണിച്ചോളൂ. വിമർശിക്കരുതു എന്നു മാത്രം പറയരുത്.

Vinu said...

കാക്കകുയിൽ, കിളിചുണ്ടൻ മാമ്പഴം, നാട്ടുരാജാവ്,ചോട്ട മുംബൈ ,കുരുക്ഷേത്ര,റെഡ് ചില്ലീസ് ഇതെല്ലാം പരാജയ ചിത്രങ്ങൾ എന്ന് പറയുന്ന ഇവനോടോക്കെ പിന്നെ എന്തു പറയും..

b Studio said...

ധാർഷട്യം കൊണ്ടൊന്നുമല്ല സുഹൃത്തെ... ചില facts സൂച്ചിപ്പിച്ചതാണു. താരാരാധന കൊണ്ടു അന്ധമായി പോയ നിങ്ങളുടെ കണ്ണുകൾക്ക് കാണാൻ കഴിയാത്ത അല്ലെങ്കിൽ കണ്ടാലും കണ്ടില്ലെന്ന് നടിക്കുന്ന ചില സത്യങ്ങൾ...
പിന്നെ സനൂപ് പറഞ്ഞ ചിത്രങ്ങൾ വിജയിച്ചു എന്ന് പറയുന്നത് എന്ത് മാനദണ്ഡത്തിൽ ആണു എന്നു കൂടി വ്യക്തമാക്കിയാൽ കൊള്ളാമായിരുന്നു.. (പോസ്റ്റർ ഇറങ്ങിയത് നോക്കിയിട്ടാണോ അതോ tv യിൽ BLOCK BUSTER MOVIE എന്ന് പറയുന്നത് കേട്ടിട്ടോ....??)

Melethil said...

മഹാ നടന്മാര്‍,അത് കേട്ടാലേ ചിരി വരും.ഇതിന്റെ ഒക്കെ മാനദണ്ഡം എന്താണോ? പ്രൈവറ്റ് ബസ്സില്‍ ബാംഗ്ലൂരിലേയ്ക്കും തിരിച്ചും യാത്ര ചെയ്യേണ്ടി വരുന്നത് കൊണ്ടാണ് മഹാ നടന്മാരുടെ മഹാ പടങ്ങള്‍ കാണാനുള്ള ഭാഗ്യം സിദ്ധിച്ചത്. അലി ഭായ്,മായാവി,മായാ ബസാര്‍, ബാബാ കല്യാണി! ഹോ ഇന്ത്യന്‍ റോബര്‍റ്റ്ഡിനീരോടെയും അല്പാച്ചിനോയുടെയും ഒക്കെ പ്രകടനം. അതിനെ കളിയാക്കിയാല്‍ വിമര്‍ശിച്ചാല്‍ ഓരോത്തുടെയൊക്കെ നീരസം!മമ്മൂട്ടി ദുബായില്‍ സംഘടിപ്പിച്ച ഒരു പരിപാടി നിര്‍ഭാഗ്യവശാല്‍ കാണാനിടയായി. സിദ്ധിഖ്, ജഗദീഷ്‌ തുടങ്ങിയവരൊക്കെ സ്റ്റേജില്‍ വന്നു നിന്ന് സൂപ്പര്‍ സ്ടാരിന്റെ തൊലിവെളുപ്പിനെക്കുറിച്ചും, സൗന്ദര്യത്തെക്കുറിച്ചും ഒക്കെ വര്‍ണ്ണിയ്ക്കുന്നു. ചിരിച്ചു കൊണ്ട് നില്‍ക്കുന്നു സ്റ്റാര്‍‍. ഒരു മാതിരി തമിഴില്‍ ഒക്കെ കാണുന്ന പോലെ ഒരു സെല്‍ഫ്‌ പ്രോമോഷനും ഒക്കെ.സ്റ്റാര്‍ ആയി നില നിന്ന് പോവെണ്ടേ.കഷ്ടം തോന്നി. നമ്മുടെ സിനിമ ഇത്ര അധപതിച്ചല്ലോ. ഇവരെക്കണ്ട് അനുകരിയ്ക്കുന്നു പ്രിഥ്വി, അവനും ജീവിയ്ക്കണ്ടേ. ഇരുപത്തഞ്ചു വര്ഷം "അഭിനയിക്കെണ്ടേ"?. ഒരു ഇട്ടവട്ടത്തിലെ രണ്ടു ശരാശരി നടന്മാര്‍ ഇത്രേം, അപ്പൊ ഈ അല്‍ പാചിനോയും, ദാനിയേല്‍ ഡി ലൂയിസും ഒക്കെ എത്ര അഹങ്കാരികള്‍ ആയിരിയ്ക്കും ??

b Studio said...

പോളണ്ടിനെ പറ്റി ഒരക്ഷരം പറയരുത് .....

Followers

 
Copyright 2009 b Studio. All rights reserved.