RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

"ഹിറ്റ്‌ മേക്കര്‍" T A റസാക്ക്‌


മലയാളസിനിമയില്‍ ഒരു നല്ല സ്ഥാനം ഉണ്ടായിരുന്ന എഴുത്തുകാരന്‍ ആയിരുന്നു T A റസാക്ക്‌. നാടോടി, കാണാക്കിനാവ്‌, പെരുമഴക്കാലം, വേഷം തുടങ്ങി ഒരുപിടി നല്ല സിനിമകളുടെ രചയിതാവ്‌. എന്നാല്‍ കുറച്ച് കഴിഞ്ഞപ്പോള്‍ റസാക്കിന് ഒരു തോന്നല്‍. എന്നും ഇങ്ങനെ കണീര്‍ കഥകളുമായി നടന്നാല്‍ മതിയോ.. പ്രക്ഷകരെ ഹരം കൊള്ളിക്കുന്ന ഒരു പടം എഴുതിയാല്‍ എന്താ എന്ന്.. ഉടനെ എഴുതി. ഒരു സൂപ്പര്‍ ഹിറ്റ്‌ തിരകഥ. ബസ്‌ കണ്ടക്ടര്‍.. നായകന്‍ മമ്മൂട്ടി. മമ്മൂട്ടി ഇതിനു മുന്‍പ് കണ്ടക്ടര്‍ ആയിട്ടില്ല എന്ന കാരണം കൊണ്ട് പടത്തിനു നല്ല പബ്ലിസിറ്റി ആയിരുന്നു. അങ്ങിനെ പടം റിലീസ്‌ ചെയ്തു. ആദ്യ ഷോ കണ്ടിരിക്കുന്നവര്‍ക്ക് കുറച്ച് കഴിഞ്ഞപ്പോള്‍ ഒരു തോന്നല്‍. ഈ കുഞ്ഞാക്കയെ എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്ന്‍.. സിനിമയിലെ നായകന്മാരെ ജീവിതത്തില്‍ കണ്ടു മുട്ടുന്നത് സാധാരണം.. പക്ഷെ അത് വേറൊരു സിനിമയില്‍ തന്നെയായല്ലോ.. ഇന്റര്‍വെല്‍ ഒക്കെ കഴിഞ്ഞു പടം ഗംഭീരമായി മുന്നേറുബോഴാണ് ഒരു കൂവല്‍... ഇത് ബാലേട്ടന്‍.... പിന്നങ്ങോട്ട് പടം കഴിയുന്ന വരെ നിര്‍ത്താതെ കൂവല്‍ തന്നെ ആയിരുന്നു. രാജമാണിക്യം തകര്‍ത്തോടി നില്‍ക്കുന്ന സമയത്ത് വന്ന കാരണം ബസ്‌ കണ്ടക്ടര്‍ വല്ലാതെ നിലം പരിശായില്ല..

ബാലേട്ടന്റെ സാദൃശ്യം ബസ്‌ കണ്ടക്ടര്‍ക്ക് ഉണ്ടെന്ന് റസാക്ക്‌ ഇന്നും സമ്മതിച്ചു തരില്ല. അതിനു കാരണം ബാലേട്ടന്‍ എന്ന സിനിമ റസാക്ക്‌ ഇത് വരെ കണ്ടിട്ടില്ലത്രേ.. പിന്നെ സാമ്യം വരാന്‍ കാരണം ബാലേട്ടന്‍ എഴുതിയത് അനിയന്‍ ഷാഹിദ്‌ ആണല്ലോ.. ഒരേ ചോരയായതു കൊണ്ട് ചിലപ്പോ ഒരേ കഥയും വന്നെന്നിരിക്കും സ്വാഭാവികം. ബസ്‌ കണ്ടക്ടര്‍ക്കു ശേഷവും പല സിനിമകള്‍ക്കും റസാക്ക്‌ തിരകഥ എഴുതി.. പക്ഷെ ഒരു അടിപൊളി ചിത്രത്തിനു തിരകഥ എഴുതണം എന്ന ത്വര റസാക്കിന്റെ ഉള്ളില്‍ ഉണ്ടായിരുന്നു. ആ ത്വര പുറത്തു വന്ന ചിത്രമാണ് പരുന്ത് ‌. റിലീസിന് മുന്‍പ്‌ ഒരുപാട് വിവാദമുണ്ടാക്കിയ പരുന്ത് റിലീസ്‌ ചെയ്തപ്പോള്‍ ആളുകള്‍ ഏറ്റവും കൂടുതല്‍ അഭിന്ദനം അറിയിച്ചത് റസാക്കിനെ ആയിരുന്നു. വീട്ടു ചെലവ് എഴുതാന്‍ വേണ്ടി പോലും ഇനി മേലാല്‍ പേന കൈ കൊണ്ട്‌ തുടരുതെന്ന്... പക്ഷെ റസാക്ക്‌ പിന്മാറാന്‍ ഒരുക്കമല്ലായിരുന്നു. തന്റെ തൂലിക വീണ്ടും ചലിപ്പിച്ചു മറ്റൊരു മെഗാ ഹിറ്റ്‌ ചിത്രത്തിന് വേണ്ടി.. പരുന്ത്‌ റിലീസ്‌ ചെയ്യുന്നതിന് മുന്‍പ്‌ ഷൂട്ടിംഗ് തുടങ്ങിയ കാരണമാണ് റസാക്കിന് ആ തിരകഥ എഴുതാന്‍ പറ്റിയത്. കാരണം പരുന്ത് കണ്ട ആരും റസാക്കിനെ ഷൂട്ടിംഗ് പരിസരത്ത് പോലും അടുപ്പിക്കില്ല.. മെഗാ ഹിറ്റ് ആവും എന്ന് റസാക്ക്‌ മാത്രം ഉറപ്പിച്ച ആ പടം റിലീസ്‌ ചെയ്തപ്പോള്‍ T A റസാക്ക്‌ എന്ന പേര് കണ്ടാലേ ആളുകള്‍ തിയറ്ററില്‍ കയറാത്ത അവസ്ഥയായി. അപ്പോള്‍ പടത്തിന്റെ കാര്യം ഊഹിക്കാമല്ലോ.. ഇതൊക്കെ പറഞ്ഞു വന്നതിന്റെ കാരണം.. റസാക്ക്‌ തിരിച്ചു വരികയാണ്. പരാജയങ്ങള്‍ പഴംകഥകളാക്കി ബോക്സ്‌ ഓഫീസില്‍ ഒരു വീര ചരിതം രചിക്കാന്‍.. ഇത്തവണ കൂട്ടുപിടിച്ചിരിക്കുന്നത് യുവതാരം പ്രിത്വിരാജിനെയാണ്. പകരം വന്ന രാജാവ്‌ എന്നാണ് പടത്തിന്റെ പേര്.. തന്റെ എല്ലാ ശക്തിയും ആവാഹിച്ച് റസാക്ക്‌ എഴുതുന്ന ഈ പടം ഇതിന്റെ നിര്‍മാതാവിനെ രാജാവാക്കുമോ അതോ പതിവുപോലെ പിച്ചക്കാരനാക്കുമോ എന്ന് കാത്തിരുന്ന്‍ കാണാം ....

3 comments:

ശ്രീ said...

ശരിയാണ്. റസാക്കിന്റെ ആദ്യകാല ചിത്രങ്ങളെല്ലാം മോശമില്ലാത്തവയായിരുന്നു. പക്ഷേ ഈ അടുത്ത കാലത്തായി എഴുതിയവയെ പറ്റി പറയാതിരിയ്ക്കുകയാണ് ഭേദം.

'രാപ്പകല്‍' വിട്ടു പോയതെന്തേ? 'തിങ്കളാഴ്ച ഒരു നല്ല ദിവസം' എന്ന ചിത്രം കാണാത്തവരുണ്ടാകുമോ? എന്നിട്ടും...
'ബസ് കണ്ടക്ടര്‍' എന്ന പടത്തില്‍ 'ബാലേട്ടന്‍' മുസ്ലീമായി എന്നു മാത്രം :)

b Studio said...

രാപ്പകൽ കണ്ടിരിക്കുന്ന ആരും പെട്ടെന്നു അതിനു തിങ്ക്ലാഴ്ച നല്ല
ദിവസം എന്ന ചിത്രവുമായി ഉള്ള സാമ്യം ശ്രദിച്ചു എന്ന് വരില്ല. എന്നാലും രണ്ടു സിനിമയിലും അഭിനയിച്ച മമ്മൂട്ടിക്കെങ്കില്ലും..... അല്ല അതിൽ അത്ഭുതപ്പെടാൻ ഒന്നുമില്ല കാരണം ബാലേട്ടൻ സംവിധാനം ചെയ്ത VM വിനു തന്നെയണല്ലോ ബസ് കണ്ടക്ടരും സംവിധാനം ചെയ്തതു പിന്നെയാ....

ശ്രീ said...

അതും ശരിയാ

Followers

 
Copyright 2009 b Studio. All rights reserved.