ഇത് ഒരു തെലുങ്കു പടം ആണു. ആന്ധ്രയിൽ വൻ ഹിറ്റായി ഓടി കൊണ്ടിരിക്കുന്ന സിനിമ അജിത് തമിഴിൽ റീമേക്ക് ചെയ്യുന്നു, അമീർഖാൻ ഹിന്ദിയിൽ റീമേക്ക് ചെയ്യുന്നു എന്നൊക്കെ കേട്ടപ്പോൾ വളരെ കഷ്ട്ടപ്പെട്ട് ബുദ്ധിമുട്ടി CD സംഘടിപ്പിച്ചു കണ്ടതാണു ഈ സിനിമ. അത്രയും വലിയ ഒരു സംഭവമാണെങ്കിൽ അതൊന്ന് കണ്ടിരിക്കണമല്ലോ.. CD തന്ന കടക്കാരൻ ഓർമ്മിപ്പിച്ചു ഇത് തെലുങ്കു സിനിമയാണു നിങ്ങൾക്ക് ഒന്നും മനസ്സിലാവില്ല..എന്ന്.പക്ഷെ ഈ പടം മനസ്സിലാക്കാൻ തെലുങ്ക് അറിയണമെന്നില്ല..(അല്ലെങ്കിലും ഇംഗ്ലീഷ് പടമൊക്കെ മനസ്സിലായിട്ടാണല്ലോ കാണുന്നത്.)
നമ്മുടെ തിയറ്ററിൽ വരുന്ന അല്ലു അർജുൻ സിനിമകളെ പോലെ അല്ല ഈ സിനിമ. അമീറിനെയും അജിത്തിനെയും കുറ്റം പറയാൻ പറ്റില്ല കാരണം ഈ പടം കണ്ടാൽ ആരും ആഗ്രഹിച്ചു പോകും അതിൽ അഭിനയിച്ചിരുന്നെങ്കിൽ എന്നു... ചിരഞ്ജീവിയുടെ മകനായ രാംചരൻ തേജ് ആണു ഇതിലെ നായകൻ നായിക കാജൽ അഗർവാൾ. ഇതു ശരിക്കും ഒരു മഹത്തായ സിനിമ തന്നെയാണു..
വല്ലപ്പോഴും സംഭവിക്കുന്ന അത്ഭുതം എന്നൊക്കെ പറയുന്ന പോലെ തെലുങ്ക് സിനിമയ്ക്ക് എന്നും അഭിമാനിക്കാവുന്ന ഒരു ചിത്രം. കഴിയുന്നതും വേഗം ഇതിന്റെ CD സംഘടിപ്പിച്ചു കാണാൻ ശ്രമിക്കുക കാരണം അജിത്തിന്റെയോ അമീർഖാന്റെയോ രൂപത്തിൽ ആണു നിങ്ങൾ മഗധീരയിലെ നായകനെ ആദ്യമായി കാണാൻ പോകുന്നത് എങ്കിൽ... അതിനു ശേഷം ആണൂ ഒറിജിനൽ തെലുങ്ക് സിനിമ നിങ്ങൾക്ക് കാണാൻ സാധിക്കുന്നതു എങ്കിൽ ചന്ദ്രമുഖി കണ്ടതിനു ശേഷം മണിച്ചിത്രത്താഴ് കാണുന്ന അനുഭവം ആയിരിക്കും നിങ്ങൾക്ക് ഉണ്ടാവുക..!
Subscribe to:
Post Comments (Atom)
8 comments:
I have seen this movie three times from theater. All I can say is that the movie is awesome. Hats off to director S.S Rajamouli and Ramcharan. they have done a wonderful job...
തെലുങ്കിനെ കളിയാക്കുന്ന മലയാളികൾ ഈ സിനിമ കാണണ്ടതു തന്നെയാണു..
മസാല പടങ്ങൾ മാത്രമല്ല.. ഇതുപോല്ലുള്ള നല്ല സിനിമകളും അവിടെ ഇറങ്ങുന്നുണ്ട്.. വിജയ് അഭിനയിച്ച പോക്കിരി , ഗില്ലി തുടങ്ങിയ ചിത്രങ്ങളുടെ ഒറിജിനൽ തെലുങ്കിൽ നിന്നാണല്ലോ രണ്ടു ഭാഷയിലും വന്ന ചിത്രങ്ങൾ കണ്ടവർക്കറിയാം അതിന്റെ വ്യത്യാസം.
നിങ്ങളുടെ ബ്ലോഗില്‍ ഈ പടത്തിനെ കുറിച്ച് അറിഞ്ഞപ്പോള്‍ കാണണം എന്ന് എനിക്കും തോന്നി . അങ്ങിനെ റിയാദില്‍ ഉള്ള ഞാനും ആ പടം കണ്ടു . റൂമിലെ മലയാളികള്‍ തെലുങ്ക് പടം എന്ന് പറഞ്ഞപ്പോള്‍ ആദ്യം എന്നെ കളിയാക്കി . പിന്നെ അല്ലാവരും പടം തീരുനതുവരെ കണ്ടിരുന്നു.തീര്‍ച്ചയും ഇത്തരം മാറ്റങ്ങള്‍ തെലുങ്ക് സിനിമയില്‍ വരെ അവര്‍ പരീക്ഷിക്കുന്നു എനിടും നമ്മുടെ മലയാളം സിനിമ .
മഗധീര നിങ്ങള്‍ പറഞ്ഞപ്പോള്‍ തോണിയ ഒരു രസതിനും ഞാന്‍ പടം കണ്ടു . റിയാദില്‍ ഞങ്ങള്‍ റൂമില്‍ ഇരുന്നു ആ പടം കണ്ടപ്പോള്‍ തെലുങ്ക് പടം കാണാന്‍ നിനക്ക് വടാണോ എന്നും ചോതിച്ചു എന്നെ കളിയകിയവര് ആദ്യത്തെ സീന്‍ കണ്ടപ്പോള്‍ തന്നെ ഒന്നും മിണ്ടാതെ പടം മുഴുവന്‍ ഇരുന്നു കണ്ടു. മനോഹരമായി തന്നെ അവര്‍ പടം ചെയ്തിടുന്ദ് . റെച്ച്നിക്കളായി ബോളിവുടിനെക്കള് മികച്ചതാണെന്ന് തോനുന്നു തെലുങ്ക് സിനിമ . ഇത്തരം സിനിമകള്‍ ഇനിയും ഉണ്ടാകട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം മലയാളത്തിലല്ല തമിഴിലോ തെലുങ്കിലോ .
മലയാളത്തിലോ അത് അങ്ങു പള്ളിയിൽ പോയി പറഞ്ഞാൽ മതി. 3 കോടിയിൽ ഒരു പൈസ കൂടിയാൽ പടം പെട്ടിയിൽ ഇരിക്കത്തേ ഉള്ളു... അല്ല പിന്നെ...
കൊറേ കൊല്ലമായി ഹൈദരാബാദില്‍ കിടക്കുനത് കൊടാനന്നു തോനുന്നു എനിക്ക് തെലുഗ് എന്നാ പ്രാന്താണ്.. എല്ലാ തെലുഗ് പടവും ഞാന്‍ കാണും.. ഒരു തരത്തില്‍ പറഞ്ഞാ ബേസിക് മസാല മൂവികൊറേ ഉണ്ട് അവിടെയും.. പക്ഷെ 10 പടത്തില്‍ 2 എണ്ണം എങ്കിലും നല്ല ഒരു ഫിലിം ആയിരിക്കും.. ടെക്നികലി ആള്‍സോ.. എക്സംപ്ല് :- ബോംമരില്ലു, പോക്കിരി, അമ്മ നന്നോ തമില്‍ അമ്മായി, വിക്രമാര്കടൂ, മഗധീര, ധീ...
നല്ല കൊറേ ഡായറക്ക്ടര്സ് [ രാജമൌലി,പുരി ജഗനാഥ്, ഭാസ്കര്‍, വിനായക്.. ] ആന്‍ഡ് അക്ടര്‍സ് [ മഹേഷ്,അല്ലു അര്ജുന്, രാംചരന്‍,രാം,രവി തേജ,എന്ന്-ടി-ആര് ] ഉണ്ട് അവിടെ..
I'm from kollam.i have watched this Film.Excellent film.And the hero "RAM CHARAN" is awesome.It is the highest Budgeted telugu Film(40 crores).
What can I say Excellent movie.....The song 'Panchadhara Bomma' first attracted me...and I watched the movie as CD.....No words other than Awesome......!
നമ്മുടെ സിനിമയെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല..ഒരു പ്രശ്നം ബജറ്റ് ...രണ്ടാം പ്രശ്നം ...നായകന്റെ പ്രായം ....മമ്മൂട്ടിയും ലാലും അവിടെ നില്ക്കട്ടെ....ഒരു കോളേജ് പയ്യന്റെ വേഷം ചെയ്യണേല്‍ മുപ്പതു പിന്ന്ട്ട ജയസൂര്യയോ , ഇന്ദ്രജിതോ , മുപ്പതിനോട് അടുത്ത പ്രിത്വിരജോ ...അപ്പോള്‍ പിന്നെ അമ്പത് കഴിഞ്ഞവര്‍ മുപ്പതു കാരായി അഭിനയിച്ചല്ലേ പറ്റൂ....എന്നാല്‍ ടെലുഗില് ഒക്കെ നോക്ക് ..ഈ പയ്യന് വെറും 23 വയസ്സ്...ഏറ്റവും കളക്ഷന്‍ നേടിയ തെലുഗ് ചിത്രത്തിലെ നായകനും ....!
Post a Comment