2010 തുടക്കം മമ്മൂട്ടി മങ്ങുന്നു എന്നാണ് ചലച്ചിത്ര വിദഗ്ധരുടെ അഭിപ്രായം.ദ്രോണ പൊളിഞ്ഞതും തിലകന്‍ പ്രശ്നവും ആണ് ഇങ്ങനെ ഒരു വിലയിരുത്തലിനു കാരണം. ഈ വിലയിരുത്തല്‍ അക്ഷരം പ്രതി ശരിയാണ്. കാരണം ഷാജി കൈലാസ് ദ്രോണ സംവിധാനം ചെയ്യാന്‍ പോകുന്നു എന്ന് കേട്ടപ്പോഴേ എല്ലാവരും ഉറപ്പിച്ചതാണ്
അത് ഒരു വന്‍ ഹിറ്റായിരിക്കും എന്ന്. ഷാജി കൈലാസിനെ പോലെ ഒരു ഹിറ്റ് മേക്കറും A.K സാജനെ പോലെ ഒരു സൂപ്പര്‍ തിരകഥാകൃത്തും ഒന്നിക്കുമ്പോള്‍ പടം എങ്ങനെ പൊളിയും. ഇവരുടെ മുന്‍പത്തെ ചിത്രങ്ങള്‍ എല്ലാം കേരളത്തില്‍ തകര്‍ത്തു ഓടിയവ ആയിരുന്നല്ലോ. പക്ഷേ എല്ലാവര്ക്കും ഉണ്ടായിരുന്ന ഒരു സംശയം നായകന്‍ മമ്മൂട്ടി ആണ് എന്നത് മാത്രമായിരുന്നു. കാരണം ഷാജി കൈലാസിന്റെ ദ്രോണയ്ക്ക് മുന്‍പിറങ്ങിയ വിജയ ചിത്രങ്ങളില്‍ എല്ലാം മോഹന്‍ ലാല്‍
ആയിരുന്നല്ലോ നായകന്‍. പിന്നെ സുരേഷ് ഗോപിയും. ഇവരെ വെച്ച് ഷാജി കൈലാസ് എടുത്ത എല്ലാ സിനിമകളും ഹിറ്റുകള്‍ ആയിരുന്നല്ലോ. താണ്ടവം, അലിഭായ്, റെഡ് ചിലീസ് , ടൈം ,
ബൂട്ട് അങ്ങിനെ അങ്ങിനെ .... അപ്പൊ ദ്രോണ പോളിഞ്ഞതിന്റെ ഉത്തരവാദിത്വം മമ്മൂട്ടിക്ക് തന്നെയാണ്. മോഹന്‍ ലാലോ സുരേഷ് ഗോപിയോ ആയിരുന്നെങ്കില്‍ കാണാമായിരുന്നു ദ്രോണ 100 days ഓടിയേനെ. പിന്നെ തിലകന്‍ പ്രശ്നം. അതില്‍ മമ്മൂട്ടി എടുത്ത നിലപാട് തീര്‍ത്തും തെറ്റായിരുന്നു. തിലകന്‍ മമ്മൂട്ടിക്കെതിരെ ആരോപണം ഉന്നയിക്കുമ്പോള്‍ മമ്മൂട്ടിയും തിലകനെതിരെ ശക്തമായി പ്രതികരിക്കണമായിരുന്നു. ഫാന്‍സിനെ കൊണ്ട് തിലകന്റെ വീട് തല്ലി തകര്‍ക്കണമായിരുന്നു.. തിലകനെ സപ്പോര്‍ട്ട് ചെയ്ത അഴികോടന്‍ മാഷിനെ മോഹന്‍ലാല്‍ ചെയ്ത മാതിരി ചാനലിലൂടെ കളിയാക്കണമായിരുന്നു. ഇതൊന്നും ചെയ്യാതെ പൂച്ചയെ പോലെ മിണ്ടാതെ ഇരുന്നിട്ട് അവസാനം പ്രശ്നം അവസാനിപ്പിക്കുകയാണ് മമ്മൂട്ടി ചെയ്തത്. ഇതില്‍ നിന്നും ഒക്കെ സാധാരണ പ്രേക്ഷകന് മനസിലാക്കാം ചലച്ചിത്ര വിദഗ്ധരുടെ വിലയിരുത്തല്‍ 100% ശരിയാണ് എന്ന്. ഒറ്റയ്ക്ക് അഭിനയിച്ചാല്‍ പടം വിജയിക്കുമോ എന്ന് സംശയമുള്ളത് കൊണ്ടാണ് പോക്കിരി രാജയില്‍ പ്രിത്വിരാജിനെ കൂടി അഭിനയിപ്പിക്കുന്നത് എന്നാണ് ചലച്ചിത്ര ലോകത്തെ മറ്റൊരു സംസാരം. christain brothers ല്‍ മോഹന്‍ ലാല്‍ കൂടാതെ സുരേഷ് ഗോപി, ശരത് കുമാര്‍, ദിലീപ് ഇവരൊക്കെ ഉണ്ടല്ലോ അത് മോഹന്‍ലാലിന് ഒറ്റയ്ക്ക് പടം വിജയിപ്പിക്കാന്‍ കഴിവില്ലാത്തത് കൊണ്ടാണോ എന്നൊന്നും ആരും ചോദിക്കരുത്. കാരണം christian brothers ന്റെ സംവിധായകന്‍ ജോഷി സാര്‍ ആണ്. ജോഷി സാര്‍ മള്‍ട്ടി സ്റ്റാര്‍ ചിത്രങ്ങളെ എടുക്കു അത് ഒരു ശീലമായിപ്പോയി. എന്തൊക്കെയായാലും 2010 തുടക്കം മമ്മൂട്ടിക്ക് മങ്ങല്‍ തന്നെ.
Subscribe to:
Post Comments (Atom)
2 comments:
അലിഭായ്, റെഡ് ചില്ലീസ്,ബൂട്ട് ,ടൈം............
ഹ ഹ ..........ഹിറ്റ് പടങ്ങള്‍ ............
(അവിടെത്തിയപ്പഴാ സംഭവം കത്തിയത്....)
:)
അവിടെയെത്തിയപ്പോഴെങ്കില്ലും കത്തിയല്ലോ.. ചിലർക്കൊന്നും ഇപ്പോഴും കാര്യം പിടികിട്ടിയിട്ടില്ല...
Post a Comment