പല വട്ടം നാം കണ്ടിട്ടുള്ള സിനിമകളുടെ സ്ഥിരം വഴികളിലൂടെ ആണു ഇതിന്റെയും സഞ്ചാരം.. കഥാകഥനത്തിൽ തിരകഥകൃത്ത് കൂടി ആയ സംവിധായകനു മികവു പുലർത്താൻ സാധിച്ചില്ല...
ഇടവേളയക്ക് ശേഷം സംവിധായകന്റെ കൈയ്യിൽ നിന്നും പലപ്പോഴും സിനിമ വഴുതി പോകുന്നു..
നല്ലൊരു സിനിമ കാണാൻ തിയറ്ററിൽ എത്തുന്ന പ്രേക്ഷകനു തൃപ്തി നല്ക്കുന്നതെന്നും ചിത്രത്തിലില്ല.. എന്ന് വേണ്ട ഈ സിനിമയിലെ ഓരോ സീൻ to സീൻ എങ്ങനെ എടുക്കാമായിരുന്നു എന്ന് ഉള്ള നിർദ്ദേശങ്ങൾ അടങ്ങിയ നിരൂപണങ്ങൾ വരെ എഴുതി കളഞ്ഞേക്കും ചില നിരൂപകന്മാർ...
എന്നാൽ ആരു എന്തൊക്കെ എഴുതിയാലും ഞങ്ങൾക്ക് പറയാൻ ഒന്നേ ഉള്ളു..
അതെ ലാൽ വീണ്ടും അത് സാധിച്ചിരിക്കുന്നു..
സൂപ്പർ സ്റ്റാറുകളോ വിദേശ ലൊക്കേഷനുകളോ അല്ല. ഒരു പടത്തിന്റെ വിജയം നിശ്ചയിക്കുന്നത് മറിച്ച് ഒരു വിജയ സിനിമയ്ക്ക് വേണ്ടത് ശക്തമായ ഒരു തിരകഥയാണു എന്ന പ്രാഥമിക പാഠം ലാൽ ഒരിക്കൽ കൂടി കാണിച്ചു തന്നിരിക്കുന്നു......
കഴിഞ്ഞ വിഷുപോലെ ഇത്തവണയും വിഷു ബമ്പർ ലാലിനു തന്നെ....
ധൈര്യമായി പോയി കാണാം ഈ സിനിമ (ഇടയ്ക്ക് കുറച്ച് പേടിക്കുമെങ്കിലും).. ഇതിനു നിങ്ങൾ മുടക്കുന്ന 30 രൂപ അല്ലെങ്കിൽ 50രൂപ നിങ്ങൾക്ക് ഒരിക്കലും ഒരു നഷ്ടമാവില്ല..
ആഘോഷിക്കു.... ഓരോ നിമിഷവും.............................!
Subscribe to:
Post Comments (Atom)
4 comments:
നിങ്ങൾക്ക് ഈ റിവ്യു എഴുതുന്നത് ഒന്നു വിശദമായി എഴുതികൂടെ..? അല്ലാത്ത കാര്യങ്ങളോക്കെ നീട്ടി പരത്തി എഴുതി വിടുന്നുണ്ടല്ലോ.. അതു പോലെ ഇതും എഴുതികൂടെ...
സ്നേഹിതാ.. സിനിമ റിവ്യു എഴുതാൻ തുടങ്ങിയതല്ല
ഈ ബ്ലോഗ്. ഇതിലെ വിഷയങ്ങൾ സിനിമ രംഗത്തെ വാർത്ത്കളാണു. കൂട്ടത്തിൽ റിവ്യും എഴുതുന്നേ ഉള്ളു. പിന്നെ “സത്യസന്ധമായി ” റിവ്യു എഴുതാൻ ചിത്രവിശേഷം പോലുള്ള സൈറ്റുകൾ ഉള്ളപ്പോൾ ഇനിയൊരണത്തിനു കൂടി പ്രസക്തി ഉണ്ടെന്ന് തോന്നുന്നില്ല.. മാത്രമല്ല.. റിവ്യു വായിച്ചു സിനിമ കാണാൻ പോകുന്ന സംസ്ക്കാരം പ്രോൽസാഹിപ്പിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. സിനിമയെ സ്നേഹിക്കുന്നവർ എല്ലാ സിനിമകളും തിയറ്ററിൽ പോയി കണ്ട് വേണം വിലയിരുത്താൻ അല്ലാതെ മറ്റാരോ എഴുതി വെച്ചത് വായിച്ചിട്ടല്ല എന്ന അഭിപ്രായമാണു ഞങ്ങൾക്കുള്ളത്..
സിനിമ കണ്ടു.
പടം കുഴപ്പമില്ല.തിയറ്ററില്‍ ഇരുന്നു ചിരിച്ചു,എന്നാലും ഓര്‍ത്തോര്‍ത്ത് ചിരിക്കാവുന്ന രംഗങ്ങള്‍ ഇല്ലാതെ പോയി .
(ഹരിശ്രീ അശോകന്‍ ബോര്‍ അടിപ്പിച്ചു.ആ കഥാപാത്രമേ വേണ്ടിയിരുന്നില്ല എന്ന് തോന്നിപ്പോയി.)
ഹരിശ്രീ അശോകന്റെ കാട്ടി കൂട്ടലുകൾ തല്ക്കാലം
ക്ഷമിച്ചു കളയാം.. കാരണം ലാലിനോടു നമ്മൾ കടപ്പെട്ടിരിക്കുന്നു. ആ റോളിൽ സുരാജിനെ അഭിനയിപ്പിക്കാതിരുന്നതിനു................
Post a Comment