RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

നായകന്‍..


ഇന്ദ്രജിത്ത് ഒരു നല്ല നടനാണു. ഒരു പാട് സിനിമകളിൽ അത് അദ്ദേഹം തെളിയിച്ചിട്ടുമുണ്ട്.
എന്നാൽ എന്നും പ്രിത്വിരാജിന്റെ നിഴലിൽ നില്ക്കാനായിരുന്നു ഇന്ദ്രന്റെ യോഗം.. എല്ലാറ്റിനും അതിന്റെതായ സമയമുണ്ടല്ലോ.. അതെ അങ്ങിനെ ഇന്ദ്രജിത്തിന്റെ സമയവും വന്നെത്തി.
ചേട്ടനും അനിയനും തമ്മിൽ നടന്നസൗഹ്രുദ മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനു ഇന്ദ്രജിത്ത് വിജയിച്ചിരിക്കുന്നു.
നായകൻ .....................!
അധോലോകത്തിന്റെ കഥ പറയുന്ന ഒരുപാട് സിനിമകൾ മലയാളത്തിൽ വന്നിട്ടുണ്ട്. പക്ഷെ അതിൽ നിന്നുമൊക്കെ നായകൻ വ്യത്യസ്തമാവുന്നത് ഇതിലെ നായകൻ ഇന്ദ്രജിത്ത് ആണു എന്നതു കൊണ്ടാണു. സായ്കുമാറിനെ അഛ്ൻ വേഷങ്ങളിലേക്ക് തള്ളി വിട്ട സിദിഖ് മലയാളത്തിലെ ഏറ്റവും കരുത്തുറ്റ പ്രതിനായകൻ ഞാൻ തന്നെ എന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണു. ഒരുപാട് നാളുകൾക്ക് ശേഷം തിലകന്റെ ഒരു നല്ല വേഷം കാണാൻ കഴിയും ചിത്രത്തിൽ.. ഇതിന്റെ സംവിധായകനെ സമ്മതിക്കണം. വിജയത്തിന്റെ മുഴുവൻ ക്രെഡിറ്റും സംവിധായകൻ ലിജോക്ക് തന്നെ. കാരണം "ഇങ്ങനെയും" ഒരു പടം സംവിധാനം ചെയ്യാൻ കഴിയും എന്ന് ലിജോ കാണിച്ചു തന്നിരിക്കുന്നു. നായിക ധന്യാ മേരിയുടെ അതി മനോഹരമായ അഭിനയം ചിത്രത്തിനു കൂടുതൽ മിഴിവേകി..
താന്തോന്നി മെഗാഹിറ്റ് ആണെങ്കിൽ നായകൻ ഡ്യൂപ്പർ ഹിറ്റ്..
മല്ലികാ സുകുമാരന്റെ ഒരു ഭാഗ്യമേ............... !!!!!

8 comments:

ഭായി said...

അഭിനയമെന്നാല്‍ പുല്ലാണെന്ന് കാട്ടിയ സുകുമാരന്റെയല്ലേ മക്കള്‍!
അങിനെയേ വരൂ...

ഏകതാര said...

ഇന്ദ്രജിത്ത്, തീരെ മോശം എന്ന് വിലയിരുത്തപ്പെടേണ്ട ഒരു നടനല്ല.
തിരഞ്ഞെടുപ്പുകള്‍ തെറ്റിപ്പോകുന്നു......അതിപ്പം മമ്മൂട്ടിക്കും മോഹന്‍ലാലിനും തെറ്റുന്നു,പിന്നെ ഒരു പാവം ഇന്ദ്രജിത്തിനെ മാത്രം പറഞ്ഞിട്ട് കാര്യമില്ല.പറയേണ്ടത് സംവിധായകരെയാണ്.ഇങ്ങനെയുമൊക്കെ പടമെടുക്കാന്‍ തോന്നുന്നല്ലോ!

Vinu said...

നായകൻ പൊളിപടമാണു എന്നാണോ നിങ്ങൾ പറയുന്നത്..??
നായകനെ കുറിച്ച് ഗംഭീര അഭിപ്രായമാണു ഉള്ളത്..

b Studio said...

ആർക്കാണു ഗംഭീര അഭിപ്രായം..?
നിർമാതാവിനോ...??
അതോ സംവിധായകനോ..?
പ്രേക്ഷകർക്ക് എന്തായാല്ലും
ഉണ്ടാവാൻ ഒരു വഴിയും
കാണുന്നില്ല...

Unknown said...

onnu podaaaaaaaa

ശ്രീ said...

b Studio യുടെ അവതരണ രീതി വായനക്കാരെ confuse ചെയ്യിപ്പിയ്ക്കുന്നുണ്ട് എന്ന് തോന്നുന്നു

b Studio said...

ഞങ്ങളുടെയും വായനക്കാരുടെയും വീക്ഷണങ്ങൾ ഒന്നായി
വരുന്നില്ല എന്നല്ലേ ശ്രീ ഉദേശിച്ചത്. ശരിയാണു.. പക്ഷെ എല്ലാവർക്കും ആ പ്രശ്നം ഉള്ളതായി തോന്നുന്നില്ല.. പതുക്കെ പതുക്കെ ശരിയാവും എന്ന് കരുതാം അല്ലേ..

ശ്രീ said...

ശരിയാണ് എല്ലാവര്‍ക്കും ആ പ്രശ്നമില്ല.

അതെ, പതുക്കെ ശരിയാകുമായിരിയ്ക്കും

Followers

 
Copyright 2009 b Studio. All rights reserved.