ആ സഖാവോ…. എന്താ ഈ നേരത്ത്....
കാമറൂണ്‍: തീര്‍ച്ചയായിട്ടും. ഇത് തന്നെയാണ് കാരണം.അമേരിക്കയുടെ വിഘ്ടനവാദപരമായ ഉട്ടോപ്യന്‍ ഘടനയുടെ പ്രതിക്രിയമായ കൊളോണിയല്‍ സമീപനത്തിന്റെ ഫലമാണ് എനിക്ക് ഓസ്കാര്‍ കിട്ടാതിരുന്നത്.
അവതാരകന്‍: ഇപ്പൊ പറഞ്ഞത് സാധാരണക്കാരന് മനസിലാവുന്ന ഭാഷയില്‍ ഒന്ന് പറയാമോ..
കാമറൂണ്‍: അതായത് ഞാന്‍ ഈ പടത്തില്‍ അമേരിക്കകാരെ ഒന്ന് ചൊറിഞ്ഞു എന്നാണ് അവര്‍ക്ക് തോന്നിയത് അതാണ് കാരണം.
അവതാരകന്‍: അപ്പോള്‍ ഓസ്കാര്‍ നേടിയ Hurt Locker എന്ന സിനിമ താങ്കളുടെ സിനിമയേക്കാള്‍ നല്ലതല്ല എന്നാണോ...?
(കാമറൂണ്‍ ചിരിക്കുന്നു.)
കാമറൂണ്‍:എന്റെ സിനിമയേക്കാള്‍ നല്ല സിനിമയോ.. ഈ ചോദ്യത്തില്‍ നിന്നും എനിക്ക് മനസിലായത് നിങ്ങള്‍ എന്റെ സിനിമ കണ്ടിട്ടില്ല എന്നാണ്. ടിക്കറ്റ് കിട്ടികാണിലായിരിക്കും അല്ലേ. ഈ Hurt Locker സംവിധാനം ചെയ്തത് എന്റെ മുന്‍ ഭാര്യയാണ്. പിന്നെ എങ്ങനെ അത് എന്റെ സിനിമയേക്കാള്‍ നല്ല സിനിമയാവും. അമേരിക്കയെ സപ്പോര്‍ട്ട് ചെയ്യുന്നു എന്ന ഒരൊറ്റ കാരണം കൊണ്ടാണ് അതിനു ഓസ്കാര്‍ കിട്ടിയത് അല്ലാതെ അത് എന്റെ സിനിമയേക്കാള്‍ നല്ല സിനിമ ആയത് കൊണ്ടല്ല.
അവതാരകന്‍: അമേരിക്കന്‍ പ്രീണനമാണോ കാമറൂണിന്റെ ഓസ്കാര്‍ നഷ്ടപെടുത്തിയത് എന്ന ചര്‍ച്ച തുടരും. ഒരു ചെറിയ ഷോര്‍ട്ട് ബ്രേക്കിനു ശേഷം...
(പരസ്യം)
കാമറൂണ്‍: ശരിക്ക് പറഞ്ഞാല്‍ ഞാന്‍ എന്റെ പടത്തിലൂടെ ഒരു വലിയ സന്ദേശം നല്‍കാനാണ് ശ്രമിച്ചത്. അത് പക്ഷെ അമേരിക്കകാര്‍ക്ക് മനസിലായില്ല. അത് മനസില്ലാക്കിയിരുന്നെങ്കില്‍ അവര്‍ ഓസ്കാര്‍ എന്റെ വീട്ടില്‍ കൊണ്ട് വന്നു തന്നേനെ. പക്ഷെ അടുത്ത വര്‍ഷത്തെ ഓസ്കാര്‍ ഞാന്‍ തന്നെ നേടും.
അവതാരകന്‍:നിങ്ങള്‍ എന്താണ് ഉദേശിക്കുന്നത് എന്ന് വ്യകതമാക്കാമോ. എങ്ങിനെയാണ് നിങ്ങള്‍ അടുത്ത വര്ഷം ഓസ്കാര്‍ വാങ്ങിക്കാന്‍ പോകുന്നത്
കാമറൂണ്‍: ഞാന്‍ ഈ പടത്തിന്റെ രണ്ടാം ഭാഗം ഇറക്കും. അമേരിക്ക പണ്ടാറോ ആക്രമിച്ചതിന്റെ പിന്നിലെ ചേതോവികാരം എന്തായിരുന്നു എന്ന് അതില്‍ പറയും.
അവതാരകന്‍:എന്ത് കൊണ്ടാണ് അമേരിക്ക പണ്ടാറോ ആക്രമിച്ചത് ...?
കാമറൂണ്‍: അങ്ങിനെ ചോദിക്ക്. അമേരിക്ക പണ്ടാറോ പിടിച്ചെടുക്കാന്‍ നോക്കിയില്ലായിരുന്നെങ്കില്‍ ചൈന അത് പിടിച്ചെടുക്കാന്‍ ശ്രമിക്കുമായിരുന്നു.
അവതാരകന്‍: എന്നിട്ട്.
കാമറൂണ്‍:അവര് നവികളെ കൊണ്ട് ലോകം മൊത്തം നശിപ്പിക്കാന്‍ ശ്രമിക്കുമായിരുന്നു. അത് ഒഴിവാക്കാനാണ് അമേരിക്ക ഇങ്ങനെ ചെയ്തത് എന്ന് ഞാന്‍ രണ്ടാം ഭാഗത്തിലൂടെ വ്യകതമാക്കും.
അവതാരകന്‍: ഒഹ് ശരിക്കും നിങ്ങള്‍ ഒരു ജീനിയസ് തന്നെ.. രണ്ടാം ഭാഗത്തില്‍ ചൈന ആണോ പണ്ടാറോ ആക്രമിക്കാന്‍ വരുന്നത്.
കാമറൂണ്‍: അതെ അപ്പോള്‍ അമേരിക്ക നവികളെ സപ്പോര്‍ട്ട് ചെയ്യും. കുവൈത്തിനെ ആക്രമിച്ച ഇറാഖിനെ എതിര്‍ത്ത പോലെ ചൈനയെ എതിര്‍ക്കാന്‍ നവികളുടെ കൂടെ അമേരിക്കയും ഉണ്ടാവും. അടുത്ത ഭാഗത്തില്‍…!
അവതാരകന്‍:അപ്പൊ അടുത്ത ഓസ്കാര്‍ കാമറൂണിന് തന്നെ അല്ലേ ....??
കാമറൂണ്‍: പിന്നല്ലാതെ ഞാനാരാ മോന്‍....
(TV off ചെയ്യുന്നു.)
നിന്നെ പിന്നെ കണ്ടോളാം...
ചൈനയെ തൊട്ട് കളിക്കാന്‍ വന്നാല്‍
അക്കളി തീക്കളി സൂക്ഷിച്ചോ....”
1 comments:
ഹ ഹാ.. കിഡുക്കി....
Post a Comment