കേരളത്തിലെ സാധാരണക്കാരനായ സിനിമ പ്രേക്ഷകന്‍ നെറ്റിലും ബ്ലോഗിലും വരുന്ന സിനിമ റിവ്യൂകള്‍ വായിച്ചു പടം കാണാന്‍ പോകുന്നവരല്ല എന്ന്നമ്മുക്കെല്ലാവര്‍ക്കും അറിയാം. ഇതിനു ഏറ്റവും കൂടുതല്‍ വായനക്കാരുള്ളത്ഗള്‍ഫ് നാടുകളില്‍ നിന്നാണ്. ഇഷ്ട താരത്തിന്റെ പടം റിലീസ് ചെയ്യുന്ന അന്ന്തിക്കിലും തിരക്കിലും പെട്ട് ടിക്കറ്റ് എടുത്ത് നായകനെ കാണിക്കുമ്പോള്‍ആവേശപൂര്‍വ്വം കയ്യടിച്ചിരുന്ന ആ പഴയ സ്മരണകള്‍ അയവിറക്കി കൊണ്ട്സിനിമ വിജയിച്ചോ പരാജയപ്പെട്ടോ എന്നറിയാന്‍ ആകാംക്ഷയോടെ ബ്ലോഗിലും നെറ്റിലും പരതുന്ന പാവം മറുനാടന്‍ മലയാളി. റിവ്യൂ പടം മോശം ആണ് എന്നാണെങ്കില്‍ അതിനെ ഏറ്റവും കൂടുതല്‍ ആക്രമിക്കുക പടം കാണാത്ത ഇതേ മറുനാടന്‍ മലയാളി തന്നെ ആയിരിക്കും. ഞങ്ങള്‍ (b Studio) റിലീസ് ചെയ്യുന്ന എല്ലാസിനിമയും കാണാറുണ്ട്. അത് എത്ര പൊളി പടം ആണ് എന്ന് പറഞ്ഞാലും, കാരണം ഓരോ സംവിധായകനും അവരുടെ പടങ്ങള്‍ വിജയിക്കണം എന്നആഗ്രഹത്തോടെ ആണ് സിനിമ എടുക്കാറുള്ളത് എന്നിട്ടും പടങ്ങള്‍പരാജയപെടുന്നു. അതിന്റെ കാരണം എന്താണ് എന്ന് അറിയാനാണ് എല്ലാതരത്തിലും ഉള്ള സിനിമകളും കാണുന്നത്. നാളെ ഞങ്ങളും സംവിധായകരാകേണ്ട വരാണല്ലോ. ബ്ലോഗ് തുടങ്ങിയ സ്ഥിതിക്ക് റിവ്യൂ ഉംഎഴുതി തുടങ്ങുന്നു..
ആദ്യത്തെ റിവ്യൂ എഴുതുന്നത് താന്തോന്നി എന്ന പ്രിത്വിരാജ് ചിത്രത്തെകുറിച്ചാണ്. പടം March 18 nu ആണ് റിലീസ് ചെയ്യുന്നത്. അതുകൊണ്ട് ഇപ്പൊപ്രിവ്യു എഴുതാം.
അലിഭായ് എന്ന ചിത്രം ഏല്‍പ്പിച്ച ആഘാതത്തില്‍നിന്ന് കര കയറാന്‍ T.A ഷാഹിദ്‌നടത്തിയ ആത്മാര്‍ത്ഥമായ പരിശ്രമത്തിന്റെ പരിസമാപ്തി ആണ് താന്തോന്നി എന്നതാണു ഇതിന്റെ ഏറ്റവും വലിയ പ്രത്യേക. ഒരു വന്‍ ഹിറ്റില്‍കുറഞ്ഞതൊന്നും T.A ഷാഹിദിന് രക്ഷ നല്‍കില്ല.
അലിഭായ് പഠിപ്പിച്ച പാഠം ഷാഹിദ് എത്ര കണ്ടു പഠിച്ചു എന്ന് താന്തോന്നി റിലീസ് ചെയ്യുമ്പോള്‍ അറിയാന്‍ കഴിയും. തിരകഥ മോശം എന്ന കാരണം കൊണ്ട്താന്തോന്നി പൊളിഞ്ഞാല്‍ പണ്ട് പരുന്തിനെ പറത്താന്‍ നോക്കി കഴിയാതെ മായാബസാറില്‍ ആക്രി കച്ചവടം നടത്തി ജീവിക്കുന്ന ഒരു പഴയ സിംഹം ഉണ്ട്സ്വന്തം വീട്ടില്‍. അങ്ങേര്‍ക്കു കൂട്ടിരിക്കേണ്ടി വരും എന്ന് ഷാഹിദിന് നന്നായിഅറിയാം. അതുകൊണ്ട് തന്നെ നമുക്ക് പ്രതീക്ഷിക്കാം എല്ലാം തികഞ്ഞ ഒരുകിടിലന്‍ സിനിമ....
Subscribe to:
Post Comments (Atom)
3 comments:
ആദ്യം സിനിമ ഇറങ്ങട്ടെ.
ഒരു സംവിധായകന്‍ ചിലപ്പോള്‍ വീട്ടില്‍ ഇരിക്കേണ്ടി വന്നേക്കാം. പക്ഷെ എഴുത്തുകാരന് ആ പ്രശ്നം ഉണ്ടാകുമോ ? എന്നെങ്കിലും ഒരിക്കല്‍ അതിമനോഹരമായ ഒരു കഥയുമായി തിരിച്ചുവരാന്‍ എഴുത്തുകാരന് ആവില്ലേ ?
അങ്ങിനെ തിരിച്ചു വരണം എന്ന് തന്നെയാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ഷാഹിദ് മാത്രമല്ല റസാക്കും രഞ്ജന്‍ പ്രമോദും ഫാസിലും എല്ലാം..
സിനിമ ഇറങ്ങട്ടെ നോക്കാം :)
Post a Comment