
പ്രശസ്ത സംവിധായകനും, തിരകഥാകൃത്തും നടനുമായിരുന്ന വേണു നാഗവള്ളി അന്തരിച്ചു. ഇന്ന് പുലർച്ച 1.30 യോടെ കിംസ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.
1978ൽ പുറത്തിറങ്ങിയ ഉൾക്കടൽ ആണു ആദ്യ ചിത്രം. 2009ൽ ഇറങ്ങിയ ഭാഗ്യദേവത വരെ നിരവധി ചിത്രങ്ങളിൽ അദ്ദേഹം വേഷമിട്ടിട്ടുണ്ട്. സുഖമോ ദേവി, സർവ്വകലാശാല ഏയ് ഓട്ടോ, ലാൽ സലാം തുടങ്ങിയ മികച്ച ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തവയാണു. ഭാര്യ സ്വന്തം സുഹൃത്ത് ആണു അദ്ദേഹം സംവിധാനം ചെയ്ത അവസാന ചിത്രം. സുഖമോ ദേവിയുടെ രണ്ടാം ഭാഗം ചെയ്യണമെന്നത് വേണു നാഗവള്ളിയുടെ ആഗ്രഹമായിരുന്നു. അത് പൂർത്തിയാക്കാനാവാതെ ആ നല്ല കലാകാരൻ യാത്രയായി..!
ആദരാഞ്ജലികൾ..!!
4 comments:
ormakalil venunagavally
ആദരാഞ്ജലികള്‍,അരങ്ങൊഴിഞ്ഞ ആ മഹാ പ്രതിഭയ്ക്ക്
ആദരാഞ്ജലികള്‍...
മലയാള സിനിമയുടെ നഷ്ടങ്ങള്‍ തുടരുന്നു...
ആദരാഞ്ജലികൾ! ഉൾക്കടലെന്റെ മനസ്സിലിന്നും അലയടിക്കുന്നു!
Post a Comment