RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

Once Upon a Time in Mumbaai


അധോലോകത്തിന്റെ കഥ പറയുന്ന സിനിമകൾ ബോളിവുഡിൽ പുതുമയല്ല. രാംഗോപാൽ വർമ്മ സിനിമകളും ദീവാറും ഡോണുമെല്ലാം പറഞ്ഞത് അധോലോകത്തിന്റെ ഇരുണ്ട ഇടനാഴികളെ കുറിച്ചായിരുന്നല്ലോ. ഏറ്റവും പുതിയതായി ഇറങ്ങിയ "Once Upon a Time in Mumbaai" എന്ന സിനിമ ഇതിൽ നിന്നും വ്യത്യസ്തമാകുന്നത് ഒരു കാലത്തെ ബോബയിലെ അധോലോക രാജാവായി വാണിരുന്ന ഹാജി മസ്താന്റെ കഥ അതേ രൂപത്തിലും ഭാവത്തിലും അവതരിപ്പിക്കുന്നു എന്നതു കൊണ്ടാണു. ഹാജി മസ്താന്റെ കഥാപാത്രം ഇവിടെ സുൽത്താൻ മിസ്ര ആയി അവതരിപ്പിക്കുന്നത് അജയ് ദേവ് ഗൺ ആണു. രൺ ദീപ് ഹൂഡയുടെ പോലീസ് ഇൻസ്പെക്ടറുടെ വാക്കുകളിലൂടെ ആണു ഈ സിനിമ പുരോഗമിക്കുന്നത്. നമ്മുടെ ഇപ്പോഴത്തെ മലയാള സിനിമകളെ പോലെ നായകന്റെ കുട്ടിക്കാലം ആണു ആദ്യം. പക്ഷെ ഭാഗ്യത്തിനു ഇവിടെ കുടിപ്പകയോ ഉത്സവമോ കൈയബദ്ധത്തിൽ സംഭവിക്കുന്ന കൊലപാതകമോ ഒന്നും ഇല്ല.( മലയാള സിനിമയിൽ അതൊക്കെ ഉണ്ടെങ്കില്ലല്ലേ പിന്നീട് നായകൻ വലുതായിട്ട് ഒരു പ്രതികാരത്തിനു സ്കോപ്പ് ഉള്ളു). ചെറുപ്പത്തിൽ മുംബൈയിൽ എത്തിപ്പെടുന്ന നായകൻ അവിടെ കഷട്പ്പെട്ട് ബുദ്ധിമുട്ടി ജീവിക്കുന്നു. പക്ഷെ പാവങ്ങളോടുള്ള കരുണ നായകനു അന്നു മുതല്ക്കേ ഉണ്ട്. അങ്ങനെ ചെറിയ കള്ളക്കടത്തിലൂടെയും മറ്റും ആ ബാലൻ വലുതാവുന്നു. മുംബൈ നഗരത്തിലെ സുൽത്താൻ ആയി മാറുന്നു സുൽത്താൻ മിസ്ര..! കള്ളക്കടത്ത് ചെയ്യുമ്പോഴും ജനങ്ങൾക്ക് ദോഷകരമായ കാര്യങ്ങൾ ചെയ്യാതിരിക്കാൻ സുൽത്താൻ ശ്രദ്ധിച്ചിരുന്നു. ഇനി ഇമ്രാൻ ഹാഷ്മിയുടെ ഷൊയ്ബ് ഖാന്റെ വരവാണു. ഇമ്രാൻ ഹാഷ്മി ദാവൂദ് ഇബ്രാഹിമിന്റെ പ്രതിരൂപമായിട്ടാണു പ്രത്യക്ഷപ്പെടുന്നത്. . ഒരു പോലീസ്കാരന്റെ മകനാണു ഷൊയ്ബ്. ചെറുപ്പം മുതല്ക്കേ കുരുത്തകേടുകളുടെ കൂട്ടുക്കാരൻ. വലുതായപ്പോൾ ഉയരങ്ങളിലെത്താൻ വേണ്ടി എന്തും ചെയ്യാൻ മടിയില്ലാത്തവനായി. അങ്ങിനെ ഷൊയ്ബ് സുൽത്താൻ മിസ്രയുടെ കൂടെ കൂടുന്നു. പിന്നെ എല്ലാം പഴയതു പോലെ തന്നെ. പാലു കൊടുത്ത കൈക്ക് തന്നെ ഷൊയ്ബ് തിരിഞ്ഞു കൊത്തുന്നു. അവസാനം സുൽത്താൻ മിസ്ര ഷൊയ്ബിന്റെ വെടിയേറ്റ് മരിക്കുന്നു. ഇതിനിടയിൽ സുൽത്താനും സിനിമ നടി റെഹാനയുമായുള്ള ബന്ധവും ഷൊയ്ബിന്റെ പ്രണയവുമെല്ലാം ഭംഗിയായി ചിത്രീകരിച്ചിട്ടുണ്ട്. ഒരു സാധാരണ ഹിന്ദി സിനിമയിൽ കാണുന്ന ചടുലതയോ ത്രസിപ്പിക്കുന്ന രംഗങ്ങളോ ഒന്നും ഈ സിനിമയിൽ ഇല്ല. ദീർഘമായ സംഭാഷണങ്ങളിലൂടെ ആണു സിനിമ മുന്നോട്ട് പോകുന്നത്. പഴയ മുംബൈ നഗരവും വസ്ത്രധാരണ രീതിയുമെല്ലാം പുനരാവിഷ്ക്കരിക്കുന്നതിൽ അണിയറക്കാർ വിജയിച്ചിട്ടുണ്ട്. പ്രവചനാതീതമായ കഥാഗതിയായതിനാൽ ചില ആളുകൾക്ക് ഈ സിനിമ ഇഷ്ടപ്പെടാൻ വഴി കാണുന്നില്ല. പക്ഷെ ഞങ്ങള്‍ക്ക് ഈ സിനിമ ഇഷ്ടപ്പെട്ടു. എന്തായാലും ഞങ്ങളെ സമ്മതിക്കണം ഹിന്ദി അറിയാതിരുന്നിട്ടു കൂടി കഥ മനസ്സിലാക്കി എടുത്തല്ലോ..!!

*Beyond the myth... lies Mumbais greatest betrayal..!!!

3 comments:

Vinu said...

ഹാവു സമാധാനമായി. ഒരു സിനിമ നല്ലതെന്ന് പറഞ്ഞു കേട്ടല്ലോ. നന്ദി.

Anonymous said...

ഇതിപ്പോ കാണുകയാ.
ഞാനും സിനിമയെ ഒരുപാട് സ്നേഹിക്കുന്ന കൂട്ടത്തിലാ.
അതുകൊണ്ട് ഇനി ഞാനും കാണും കൂടെ.
ചുമ്മാ, പുതിയ പടങ്ങളുടെ കഥയൊക്കെ അറിയാലോ!!

b Studio said...

@Vinu
ഇപ്പോഴെങ്കിലും സന്തോഷമായല്ലോ.

@അഞ്ജു / 5u
ഞങ്ങളുടെ കൂടെ കൂടിയതിൽ സന്തോഷം. പക്ഷെ സിനിമയുടെ കഥ അറിയാം എന്ന് കരുതിയാണെങ്കിൽ നിരാശപ്പേടേണ്ടി വരും. ഇവിടെ സിനിമ കണ്ടിട്ടുണ്ടാകുന്ന അഭിപ്രായം പറയുക മാത്രമാണു ചെയ്യുന്നത്. പിന്നെ ഈ സിനിമയുടെ കഥ പറഞ്ഞതിന്റെ കാരണം. അത് അവസാനം പറഞ്ഞിട്ടുണ്ടല്ലോ. ഹിന്ദി അറിയാഞ്ഞിട്ടു കൂടി കഥ ഞങ്ങൾ മനസ്സിലാക്കി എടുത്തു എന്ന്. അതിന്റെ സന്തോഷത്തിൽ എഴുതി പോയതാണു.

Followers

 
Copyright 2009 b Studio. All rights reserved.