ചില മലയാള സിനിമകളിലെ പാട്ടുകൾ കേട്ടാൽ നമ്മൾ അറിയാതെ പറഞ്ഞു പോകും. ദൈവമേ ഇതിനൊന്നും സ്കൂൾ കുട്ടികളുടെ പാട്ടിന്റെ നിലവാരം പോലുമില്ലല്ലോ എന്ന്. പക്ഷെ ഇനി അങ്ങിനെ പറയണമെങ്കിൽ അത് പള്ളിയിൽ പോയി പറഞ്ഞാൽ മതി. സ്കൂൾ കുട്ടികൾക്ക് ചോദിക്കാനും പറയാനും ആരുമില്ല എന്ന് കരുതിയോ..? മലയാള സിനിമ എന്ന കൊടും കാട്ടിൽ.. സിംഹങ്ങളും പുലികളും കടുവകളും.. (ഒക്കെ പല്ല് കൊഴിഞ്ഞതാ പക്ഷെ പുലി പുലി തന്നെയല്ലേ..) മൊക്കെ വിരാജിക്കുന്ന ഇടത്തിലേക്ക് ഒരു കൊച്ചു മുയൽ കുട്ടി കടന്നു വരികയാണു. 12 വയസുള്ള ദേവിക മുരളി എന്ന പെൺകുട്ടി. അഭിനയിക്കാനാണു ഈ വരവ് എന്ന് കരുതിയെങ്കിൽ തെറ്റി. അത് അത്യാവശ്യത്തിനു നല്ല ബോറായി ചെയ്യാൻ അറിയാവുന്നവർ ഇവിടെ ധാരാളമുണ്ടല്ലോ. അതു കൊണ്ട് തന്നെ ഈ ഏഴാം ക്ലാസുകാരി ഒരു കൈ നോക്കാൻ തിരുമാനിച്ചിരിക്കുന്നത് സംഗീത സംവിധാനത്തിലാണു. അതെ മലയാള സിനിമയിലെ ഏറ്റവും പ്രായം കുറഞ്ഞ മ്യൂസിക് ഡയറക്ടർ. സംഗീതമെന്ന മഹാ സാഗരത്തിൽ സംഗതി വീരൻ വരെ തീരത്ത് കല്ലു പറക്കി നടക്കുകയാണു അപ്പോഴാണു ആതമവിശ്വാസത്തോടെയുള്ള ദേവികയുടെ കടന്ന് വരവ്. സുരാജ് നായകനാവുന്ന ബാച്ചിലേഴ്സ് എന്ന സിനിമയിലൂടെയാണു ദേവികയുടെ അരങ്ങേറ്റം. കലാകാരനിൽ നിന്ന് പ്രതീക്ഷിക്കുന്നത് പുതുമ നിറഞ്ഞ സൃഷ്ടികളാണു അതിനു പ്രായം ഒരിക്കലും ഒരു വിലങ്ങു തടിയല്ല. മലയാള സിനിമ സംഗീത ലോകത്തിനു വ്യത്യസ്തമായ ഒരു അനുഭവം സൃഷ്ടിക്കാൻ ഈ കൊച്ചു കലാകാരിക്ക് കഴിയട്ടെ. എന്ന് നമ്മുക്ക് ആശംസിക്കാം....
നാട് വാഴാന് അവന് വരുന്നു..!
Posted in
Labels:
സിനിമ
Sunday, May 9, 2010
മലയാളത്തിൽ ഇപ്പോൾ രണ്ടാം ഭാഗങ്ങളുടെയും റിമേക്കുകളുടെയും ചാകരയാണു.ആശയ ദാരിദ്രം കൊണ്ടാണു സിനിമക്കാർ ഈ വഴി സ്വീകരിക്കുന്നത് എന്നൊക്കെ പലരും പറഞ്ഞ് നടക്കുന്നുണ്ട്. പരദൂഷണക്കാരെ കൊണ്ട് തോറ്റു. അല്ലെങ്കിലും മലയാള സിനിമ നന്നാവുന്നത് ആർക്കും പിടിക്കില്ലല്ലോ. വർഷത്തിൽ ഇറങ്ങുന്ന 90 സിനിമകളിൽ 85 എണ്ണവും പൊളിഞ്ഞ് പണ്ടാരമടങ്ങിയാൽ എല്ലാവർക്കും സന്തോഷമായി. പ്രതിസന്ധി, വരൾച്ച എന്നൊക്കെ പറഞ്ഞു ഇരിക്കാമല്ലോ. സത്യത്തിൽ രണ്ടാം ഭാഗങ്ങളാണു നല്ലത്. അതാവുമ്പോൾ കഥാപാത്രങ്ങളെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ലല്ലോ നേരിട്ട് കഥ പറയാം, വിജയിക്കുകയും ചെയ്യും. അപ്പോൾ സാഗർ എലിയാസ് ജാക്കിയും ബൽറാം VS താരദാസുമൊക്കെ പൊളിഞ്ഞില്ലേ എന്നൊന്നും ചോദിക്കരുത്. പരാജയങ്ങൾ വിജയത്തിന്റെ മുന്നോടിയാണു. ദാമോദരൻ മാഷ് തിരകഥ എഴുതി കൊണ്ടിരിക്കുകയാണു. അത് കഴിഞ്ഞാൽ IV ശശിയും മമ്മൂട്ടിയുമായി ഒരു വരവുണ്ട്.ബൽറാമിന്റെ പരാജയ ക്ഷീണം മുഴുവനായും തീർക്കും എന്നാണു ശശി സാർ പറയുന്നത്.(ലിബർട്ടി ബഷീറിനെ ഒരു വഴിക്കാക്കി. ഇനി ആരാണാവോ അടുത്ത ഇര..?) അങ്ങിനെയാണെങ്കിൽ സാഗർ എലിയാസ് ജാക്കിയുടെ ക്ഷീണവും തീർക്കണ്ടേ. വേണം അതു തന്നെയാണു പറഞ്ഞും വരുന്നത്. ഷാജി കൈലാസും - SN സ്വാമിയും വീണ്ടും ഒന്നിക്കുകയാണു. ഇത് പക്ഷെ പണ്ട് ഒന്നിച്ച പോലെയൊന്നും അല്ല. ഇത്തവണ മീശ പിരിക്കുന്നത് യൂണിവേഴ്സലും മെഗായുമൊന്നുമല്ല. സാക്ഷാൽ യുവ സൂപ്പർ സ്റ്റാർ ആണു. യുവ സൂപ്പറും സൂപ്പർ ഡയറക്ടറും കൂടി ഒന്നിച്ച ഒരു സിനിമ പാതി വഴിയിൽ കിടക്കുന്നുണ്ട്. അത് പൂര്ത്തിയാക്കത്തതിന്റെ പേരിൽ നിർമ്മാതാവ് പരാതിയുമായി നടക്കുന്നുണ്ട്. പക്ഷെ ഇതൊക്കെ നമ്മളെത്രെ കണ്ടതാ. ഇപ്പോഴാണെങ്കിൽ വെറും 85 ലക്ഷമേ ആ നിർമമാതാവിനു പോയുള്ളു പടം ഇറങ്ങിയാൽ 3 കോടിയും പോക്കാ. ഒരു സഹായം ചെയ്യാമെന്ന് വെച്ചപ്പോൾ... ജനകനു ശേഷം SN സ്വാമിക്കു നല്ല മാർക്കറ്റാ.. അതു കൊണ്ട് തന്നെ വളരെ പ്രത്യേകതയുള്ള കഥയാണ് സ്വാമി പ്രിത്വിരാജിനു വേണ്ടി ഒരുക്കാൻ പോക്കുന്നത്. 1989 ൽ പുറത്തിറങ്ങിയ, മോഹൻലാലും മധുവും അവിസ്മരണീയമാക്കിയ ജോഷിയുടെ നാടുവാഴികൾ എന്ന സിനിമയുടെ രണ്ടാം ഭാഗം. ഷാജി കൈലാസ് ഒരു കഴിവുള്ള സംവിധായകൻ തന്നെ ആണു.നല്ല തിരകഥ കിട്ടാത്തത് കൊണ്ടാണു പടങ്ങളൊക്കെ പൊളിയുന്നത്. അതുപോലെ തന്റെ തിരകഥകൾ അതുപോലെ സിനിമയാക്കാൻ കഴിവുള്ള ഡയറക്ടർമാരെ കിട്ടാത്തത് ആണു SNസ്വാമിയുടെ പ്രശ്നം. കമലഹാസനും അമീർഖാനുമാവാൻ പഠിക്കുന്ന നമ്മുടെ യുവ സൂപ്പർ സ്റ്റാറിനാകട്ടെ ഒരു നല്ല സംവിധായകനെം തിരകഥാ കൃത്തിനെം ഒരുമിച്ച് കിട്ടാത്തത് ആണു നേരിടുന്ന പ്രധാന വെല്ലുവിളി. സംവിധായകൻ നന്നാവുമ്പോൾ തിരകഥ നന്നാവില്ല, തിരകഥ കൊള്ളാവുന്നതാണെങ്കിൽ സംവിധായകൻ അത് കൊള്ളമാക്കിയിട്ടുമുണ്ടാകും. ഇനി എങ്ങാനും ഭാഗ്യത്തിനു ഇത് രണ്ടും കൂടി ഒത്തു വന്നാല്ലോ. കൂടെ ഒരു മൂന്നു നാലു നായകന്മാരും കാണും ക്രെഡിറ്റ് കൈക്കലാക്കാൻ. അതുകൊണ്ടാണല്ലോ 10 കൊല്ലമായിട്ടും സ്വന്തം ക്രെഡിറ്റിൽ വിജയിപ്പിച്ച ഒരു സിനിമ ഇല്ലാത്തത്. എന്തായാലും എല്ലാവരുടേയും എല്ലാ പ്രശ്നങ്ങൾക്കും ഒരു പരിഹാരമാവാൻ പോവുകയാണു.ഒരു ഹിറ്റ്മേക്കർ സംവിധായകനും ഒരു കരുത്തുറ്റ തിരകഥകൃത്തും ഒപ്പം ഒരു യുവ സൂപ്പർ സ്റ്റാറും ഒന്നിക്കുമ്പോൾ അതും മികച്ച ഒരു സിനിമയുടെ രണ്ടാം ഭാഗത്തിനു വേണ്ടിയാകുമ്പോൾ ഒരു മെഗാഹിറ്റ് സിനിമ തന്നെ നമ്മുക്ക് പ്രതീക്ഷിക്കാം..
*ദ്രോണയ്ക്കും അലിഭായിക്കും ടൈമിനുമൊക്കെ നമ്മൾ എന്തൊക്കെ പ്രതീക്ഷിച്ചതാ.. വല്ലതും നടന്നോ. അപ്പോള് പിന്നെ ചുമ്മാ പ്രതീക്ഷിക്കുന്നതിനു എന്തരാണ് കുഴപ്പം..!
*ദ്രോണയ്ക്കും അലിഭായിക്കും ടൈമിനുമൊക്കെ നമ്മൾ എന്തൊക്കെ പ്രതീക്ഷിച്ചതാ.. വല്ലതും നടന്നോ. അപ്പോള് പിന്നെ ചുമ്മാ പ്രതീക്ഷിക്കുന്നതിനു എന്തരാണ് കുഴപ്പം..!
ഇന്നലെ ഇറങ്ങിയ 3 സിനിമകളും ഞങ്ങളും
Posted in
Saturday, May 8, 2010
അങ്ങിനെ മലയാള സിനിമയുടെ റിലീസിംഗ് ക്ഷാമത്തിനു പരിഹാരമായി കൊണ്ട് സിനിമ പ്രേക്ഷകരുടെ മനസ്സിൽ കുളിർ മഴ പെയ്യിച് ഇന്നലെ 3 മലയാള ചിത്രങ്ങൾ റിലീസ് ചെയ്തു. ആദ്യമേ ഞങ്ങൾ പറഞ്ഞതാണു നൂൺ ഷോ പോക്കിരി രാജ മാറ്റിനി ഒരു നാൾ വരും എന്ന്. പക്ഷെ ഒരു നാൾ വരും വന്നില്ല.. അതിനി എന്നെങ്കിലും വരുമായിരിക്കും വന്നത് അലക്സാണ്ടർ ആണു. പിന്നെ കഥ തുടരും എന്ന സത്യൻ ചിത്രവും.
3 സിനിമയും ഇന്നലെ തന്നെ കണ്ടു. പോക്കിരി രാജ 8.30ക്കു മോർണിംഗ് ഷോ, മാറ്റിനിക്കു അല്ക്സാണ്ടർ കഥ തുടരും സെക്കന്റ് ഷോ.. മുന്നും ഒരൊറ്റ ദിവസം തന്നെ കണ്ട കാരണം മൂന്നിന്റെം വിശേഷങ്ങൾ ഒരു പോസ്റ്റിൽ തന്നെ ഇടാം എന്ന് കരുതി.
പോക്കിരി രാജ.
ഒന്നിനേം നമ്മൾ അടച്ചാക്ഷേപിക്കാൻ പാടില്ല എന്ന് ഞങ്ങൾക്ക് ഇന്നലെ മനസിലായി. ഞങ്ങളുടെ കൂട്ടത്തിലൊരുത്തൻ ഇവിടം സ്വർഗമാണു എന്ന സിനിമ കാണാൻ പോയ വിശേഷമിട്ട പോസ്റ്റിൽ (ഒരു ഒന്നൊന്നര ജനപ്രിയ സിനിമ) തിയറ്ററിനെ കുറിച്ച് പറഞ്ഞിരിക്കുന്നത് “പകൽ വെളിച്ചത്തിൽ ഈ തിയറ്ററിൽ കയറിയാൽ 3 ദിവസം മുൻപ് കഴിച്ചത് വരെ ശർദ്ദിക്കും” എന്നാണു. ഇത് വായിച്ച് ചിരിച്ച ഞങ്ങൾ ഇന്നലെ സിനിമ സമരം തീർന്നിലായിരുന്നെങ്കിൽ ഇതേ തിയറ്ററിന്റെ മുന്നിൽ രാവിലെ തൊട്ട് ക്യൂവിൽ നില്ക്കെണ്ടി വരുമായിരുന്നു . പക്ഷെ സമരം തീർന്ന കാരണം മെയിൻ സെന്ററുകളിൽ തന്നെയാണു പോക്കിരി രാജ റിലീസ് ആയത്. അങ്ങിനെ ആദ്യ ഷോ 8.30ക്കു തുടങ്ങി. മമ്മുട്ടിയുടെ കൂടെ അഭിനയിച്ചാൽ പ്രേക്ഷകർക്കിടയിൽ കിട്ടുന്ന സ്വാധീനം എത്രത്തോള്ളമാണെന്ന് മനസ്സിലാക്കിയിട്ടുള്ള പ്രിത്വിരാജ് കഴിവിന്റെ പരമാവധി തന്റെ വേഷം മികച്ചതാക്കിയിട്ടുണ്ട്.പിന്നെ മമ്മുട്ടി... എന്തുകൊണ്ടാണു മമ്മൂട്ടി പുതുമുഖ സംവിധായകർക്ക് അവസരം കൊടുക്കുന്നത് എന്ന് ഈ സിനിമ കണ്ട് കഴിയുമ്പോൾ മനസിലാവും. കാരണം “ഞങ്ങളെപോലെയുള്ള” പുതുമുഖ സംവിധായകരുടെ കയ്യിൽ ഒരുപാട് പുതിയ പുതിയ ആശയങ്ങൾ ഉണ്ടാകുമല്ലോ അതിനെ പരമാവധി ചൂഷണം ചെയുന്നതിലാണു മമ്മൂട്ടി എന്ന മെഗാ സ്റ്റാറിന്റെ വിജയം. ജോഷിയുടെയും ജോണി ആന്റണിയുടെയും സഹായിയായി പ്രവർത്തിച്ചിട്ടുള്ള വൈശാഖൻ മമ്മൂട്ടിയുടെയും പ്രിത്വിയുടെയും സ്റ്റാർ വാല്യു മാക്സിമം ഉപയോഗപ്പെടുത്തിയിട്ടുണ്ട്.മലയാളത്തിലെ അരങ്ങേറ്റം ശ്രേയ മോശമാക്കിയില്ല. മെഗാസ്റ്റാറും യുവ സൂപ്പർ സ്റ്റാറും തകർത്തഭിനയിച്ച ഈ സിനിമ അക്ഷരാർത്ഥത്തിൽ ഒരു കളർഫുൾ എന്റെർടയ്നർ തന്നെ ആണു. ഇത് ഈ സിനിമയുടെ ഒരു വശം. ട്വന്റി20 എന്ന സിനിമ ഒരുക്കിയ ഉദയ്കൃഷണ സിബി കെ തോമസ് കൂട്ടുകെട്ടിന്റെ ആണു ഇതിന്റെയും തിരകഥ. ട്വന്റി20 എന്ന ചിത്രം മമ്മൂട്ടിക്കും മോഹൻലാലിനും സുരേഷ് ഗോപിക്കും പകരം മറ്റാരെങ്കിലും ആണു അഭിനയിച്ചത് എന്ന് വെക്കുക്ക എന്തായിരിക്കുമായിരുന്നു ആ സിനിമയുടെ ഗതി എന്ന് ആലോചിചിട്ടുണ്ടോ. അതുപോലെ തന്നെയാണു ഈ സിനിമയും. താരങ്ങൾക്കു വേണ്ടി ഉണ്ടാക്കിയ സിനിമ, കയ്യടികൾക്കും ആർപ്പുവിളികൾക്കുമുള്ള സീനുകളും സംഭാഷങ്ങളും നിറഞ്ഞ സിനിമ. ഇത് ഈ സിനിമയുടെ മറ്റൊരു വശം. എന്തായാലും ഇതു പോലെ ഉള്ള സിനിമകൾക്കാണല്ലോ ഇക്കാലത്ത് തിയറ്ററിൽ ആളെ കൂട്ടാൻ കഴിയു. ആകെ മൊത്തം ടോട്ടൽ പറഞ്ഞാൽ പോക്കിരി രാജ ഒരു ഉഗ്രൻ ചിക്കൻ ബിരിയാണി ആണു. പിന്നെ കുറച്ച് തണുത്തിട്ടുണ്ട് എന്ന് മാത്രം അതിപ്പോ ഈ ഫ്രിഡ്ജിൽ നിന്ന് നേരെ എടുത്ത കാരണമാ.. സാരമില്ല ശരിയായിക്കോള്ളും.
*സിനിമാ സമരം തീർന്നത് നന്നായി. ടേപ്പ് റിക്കാർഡിൽ നിന്നും വരുന്നതു പോലുള്ള ശബ്ദവും ടോർച്ചടിച്ചാൽ മാത്രം ചില ഭാഗങ്ങൾ വ്യക്തമാകുന്ന സ്ക്രീനും ഉള്ള B,C ക്ലാസ്സ് തിയറ്ററുകളിൽ ഈ സിനിമ കളിക്കേണ്ടി വന്നിരുന്നുവെങ്കിൽ കോഴി ബിരിയാണി വീട്ടിലെ പട്ടിക്കു കൊടുക്കുന്ന പാത്രത്തിൽ വെച്ച് തന്നാൽ എങ്ങനിരിക്കും അതുപോലെ ആയെനെ..!
അലക്സാണ്ടർ ദി ഗ്രേറ്റ്
അത് അങ്ങിനെ തന്നെ സംഭവിച്ചു. അങ്ങിനെ സംഭവിക്കാതെ പറ്റില്ലല്ലോ..ഇറങ്ങുന്നതിനു മുൻപേ പൊളിയുന്ന സിനിമകൾ എന്ന പോസ്റ്റിൽ ഞങ്ങൾ നല്ല ശക്തവും വ്യക്തവും ആയി പറഞ്ഞിരുന്നു അലക്സാണ്ടർ ഇറങ്ങുന്നതിനു മുൻപേ പൊളിഞ്ഞ സിനിമയാണെന്നു. പോക്കിരി രാജ കണ്ട് ശാപ്പാടടിച്ച് നേരെ അലക്സാണ്ടർ കളിക്കുന്ന തിയറ്ററിൽ ചെന്ന ഞങ്ങൾക്ക് അവിടെത്തെ ആൾക്കൂട്ടം കണ്ടപ്പോൾ ഞങ്ങളെകുറിച്ച് തന്നെ അഭിമാനം തോന്നി. എത്ര കൃത്യമായി ഞങ്ങൾ പ്രവചിച്ചിരിക്കുന്നു. റിലീസ് ചെയ്ത് രണ്ടാമത്തെ ഷോക്ക് ടിക്കറ്റ് കൊടുക്കാൻ 5 മിനുട്ട് ബാക്കി ഉള്ളപ്പോൾ തിയറ്ററിൽ വെറും 30 പേരോളം മാത്രം. സമയമായിട്ടും ടിക്കറ്റ് കൊടുക്കാത്തതിന്റെ കാര്യം അന്വേഷിച്ചപ്പോഴാണു മനസിലായത്. പോക്കിരി രാജ ഹൗസ് ഫുൾ ആവാൻ കാക്കുകയാണു. അത് കഴിഞ്ഞ് ടിക്കറ്റ് കിട്ടാതെ മടങ്ങുന്നവർ ഇത് കാണാന് കയറുമല്ലോ. മോഹൻ ലാൽ ഫാൻസിനെപ്പോലും തിയറ്റർ പരിസരത്തെങ്ങും കാണുന്നില്ല. എല്ലാവരും പോക്കിരി രാജ കൂവി തോല്പ്പിക്കാൻ പോയതാവും. പടം കണ്ട് കഴിഞ്ഞ് ഇറങ്ങിയപ്പോൾ മനസിലായി. ആരെയും പറഞ്ഞിട്ടു കാര്യമില്ല. ഇതിന്റെ കഥ കേട്ടിട്ടും ഈ സിനിമ നിർമ്മിച്ച ഇത്രയധികം പ്രതി സന്ധികൾ നേരിട്ടിട്ടും തളരാതെ ഇത് തിയറ്ററിൽ എത്തിച്ച VBK മേനോൻ എന്ന നിർമാതാവിനു ഞങ്ങളുടെ നമോവാഗം.
*ഒരുപാട് കാശ് വെറുതെ കയ്യിൽ ഉണ്ടെങ്കിൽ അദ്ദേഹത്തിനു ഞങ്ങളുടെ പടം ഒന്നു പ്രൊഡ്യൂസ് ചെയ്തു നോക്കാമായിരുന്നു. പോക്കിരി രാജ ചിക്കൻ ബിരിയാണി ആണെങ്കിൽ ഇത് നല്ല സാമ്പാറാണു. കുറച്ചധികം വളിച്ചിട്ടുണ്ട് എന്ന് മാത്രം പിന്നെ ഒരു വൃത്തികെട്ട മണവും.
കഥ തുടരും
സെക്കന്റ് ഷോ ആയതു കൊണ്ടാവാം ഒരുപാട് കുടുംബങ്ങൾ സിനിമ കാണാൻ വന്നിരുന്നു. സത്യൻ അന്തിക്കാട് സിനിമകൾ കാണാൻ പോയാൽ അങ്ങിനെയും ഒരു മെച്ചമുണ്ടല്ലോ..
സിനിമയെ പറ്റി പറയുകയാണെങ്കിൽ മലയാളത്തിലെ മിനിമം ഗ്യാരണ്ടി സംവിധായകന്റെ ഈ സിനിമയും വിജയിക്കും ചില്ലപ്പോ 100 ദിവസം ഓടുകയും ചെയ്യും. കാരണം ഒരുപാട് കുടുംബ പ്രേക്ഷകർ സത്യൻ അന്തിക്കാട് സിനിമകൾക്ക് വേണ്ടി കാത്തിരിക്കുന്നുണ്ടല്ലോ. ഇതിങ്ങനെ കഥ തുടർന്നു കൊണ്ടേ ഇരിക്കും. ഹോസ്റ്റലിലെ ഉപ്പുമാവ് പോലെ കഴിച്ച് കഴിച്ച് ആളുകൾക്ക് എന്നെങ്കിലും മടുക്കുമായിരിക്കും അതുവരെ ഇതുപോലെയുള്ള നിർദോഷ സിനിമകളുമായി സ്ത്രീ പ്രേക്ഷകരുടെ ഇഷ്ടസംവിധായകൻ വന്നു കൊണ്ടേ ഇരിക്കും നമ്മുടെ കഷ്ടക്കാലവും.
*ഇതിനെകുറിച്ച് ആരു എന്തു പറഞ്ഞാലും സ്ത്രീ പ്രേക്ഷകർ ഈ സിനിമ വിജയിപ്പിക്കും അപ്പോൾ പിന്നെ എന്തു പറയാൻ. പക്ഷെ ഒരു കാര്യം പറയാതിരിക്കാൻ വയ്യ. അത്ര വലിയ സന്തോഷത്തിൽ ഒന്നുമല്ല ആളുകൾ തിയറ്റർ വിട്ടത്. അത് സിനിമ കണ്ട വിഷമമാണോ എന്ന് ചോദിച്ചാൽ അങ്ങിനെ വിഷമിക്കത്തക്ക ഒന്നും ഇതിലില്ല. അപ്പോൾ പിന്നെ കാശു പോയ വിഷമത്തിൽ ആയിരിക്കുമോ ഏയ്..

പോസ്റ്റ് പെയ്ഡ് സിനിമകൾ
Posted in
Thursday, May 6, 2010
മലയാള സിനിമയിൽ വല്ലാത്ത പ്രതിസന്ധി നിലനില്ക്കുന്നു എന്നാണു എല്ലാവരും പറയുന്നത്. നല്ല എഴുത്തുകാർ വരുന്നില്ല, നല്ല പ്രമേയങ്ങൾ ഉണ്ടാകുന്നില്ല, പുതുമുഖങ്ങൾക്ക് അവസരം കൊടുക്കുന്നില്ല തുടങ്ങി ഒരുപാട് പ്രശ്നങ്ങളും ഇതിനൊക്കെ പുറമേ ഇറങ്ങുന്ന സിനിമകൾ കണ്ട് കാശു പോയി എന്ന് പറഞ്ഞ് വിലപിക്കുന്ന ഒരു പ്രേക്ഷക സമൂഹവും. എല്ലാം കൂടി ആകെ കുഴഞ്ഞു മറിഞ്ഞു കിടക്കുകയാണു. സിനിമയെ ഒരുപാട് സ്നേഹിക്കുന്ന സിനിമയുടെ ഭാഗമാകാൻ ആഗ്രഹിക്കുന്ന ഒരു കൂട്ടം എന്ന നിലക്ക് ഞങ്ങൾക്ക് മലയാള സിനിമയുടെ ഈ വിഷമഘട്ടത്തെ കുറിച്ച് സങ്കടമുണ്ട്. ഒപ്പം ഇതിനൊരു പരിഹാരം കാണണമെന്ന് അതിയായ ആഗ്രഹവും ഉണ്ട്. അതുകൊണ്ടു തന്നെ മലയാള സിനിമയ്ക്ക് പുതുമയുടെ ഒരു വസന്ത കാലം സൃഷ്ടിക്കാൻ പോകുന്ന കഥകളുമായി ഞങ്ങൾ നടക്കാൻ തുടങ്ങിയിട്ട് ഒരുപാട് കാലമായി. പറ്റിയ ഒരു പ്രൊഡ്യൂസറെ കിട്ടാത്തതു കൊണ്ടാണു വെള്ളിത്തിരയിൽ A Film By b Studio എന്ന് ഇനിയും തെളിയാത്തത്. ഞങ്ങളുടെ കഥകൾ കേൾക്കുമ്പോൾ പലർക്കും വളരെയധികം ഇഷ്ടപ്പെടുമെങ്കിലും ഞങ്ങളുടെ ആവശ്യം അറിയുമ്പോൾ മിക്കവരും പിന്മാറുകയാണു ചെയ്യുന്നത്. ചിലർ മുന്നോട്ട് വരികയും പക്ഷെ ഞങ്ങളുടെ കണ്ടീഷൻ നടപ്പില്ലാക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ ഓർത്ത് വേണ്ടന്ന് വെക്കുകയുമാണു. ഇത്ര ബുദ്ധിമുട്ടുള്ള എന്ത് ആവശ്യമാണു ഞങ്ങൾ മുന്നോട്ട് വെച്ചത് എന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടാവും അല്ലേ.. പറയാം ഞങ്ങൾ ഞങ്ങളുടെ സിനിമ പോസ്റ്റ് പെയ്ഡ് ആയി ഇറക്കാനാണു ഉദ്ദേശിക്കുന്നത്. എന്നു വെച്ചാൽ ഇപ്പോൾ നമ്മൾ സിനിമ കാണാൻ ഒരുപാട് പ്രതീക്ഷകളുമായി തിയറ്ററിൽ എത്തുന്നു. ടിക്കറ്റ് എടുക്കുന്നു, പടം കാണുന്നു. പടം പൊളിയാണെങ്കിൽ പോയ കാശിനെ ഓർത്ത് ദുഖിച്ച് സിനിമയെകുറിച്ച് മോശം അഭിപ്രായവും പറഞ്ഞ് തിയറ്റർ വിടുന്നു. കാലാകാലങ്ങളായി ഇത് ആവർത്തിച്ചു കൊണ്ടേയിരിക്കുന്നു. എന്നാൽ ഞങ്ങളുടെ സിനിമ കാണാൻ വരുന്നവർ ആദ്യം ടിക്കറ്റ് എടുക്കേണ്ട ആവശ്യമില്ല. ഇടവേളക്ക് മുൻപേ സിനിമ ഇഷ്ടപ്പെടാതെ നിങ്ങൾ പുറത്ത് പോവുകയാണെങ്കിൽ ഇതിനു യാതൊരു പൈസയും തരേണ്ടതില്ല. ഇനി ഇന്റർവെൽ ആയിട്ടാണു നിങ്ങൾ പോകുന്നതെങ്കിൽ ടിക്കറ്റിന്റെ പകുതി ചാർജ് മാത്രമേ ഈടാക്കുകയുള്ളു. സിനിമ മുക്കാൽ ഭാഗമാവുമ്പോൾ ക്ലൈമാക്സ് എന്താവും എന്ന് നിങ്ങൾക്ക് മനസ്സിലായി നിങ്ങൾ പോവുകയാണെങ്കിൽ ടിക്കറ്റ് ചാർജിന്റെ 75% തന്നാൽ മതി. അതായത് പടം തീരുന്നത് വരെ നിങ്ങൾ കണ്ടിരിക്കുന്നുണ്ടെങ്കിൽ മാത്രം മുഴുവൻ പണവും തന്നാൽ മതി എന്നർത്ഥം. ഇതാവുമ്പോൾ കാശു പോയി എന്ന ഒരു പരിഭവം പ്രേക്ഷകനു ഉണ്ടാവില്ല താനും. എന്നാൽ ഈ ഒരു വ്യവസ്ഥ അംഗീകരിക്കാൻ നിർമ്മാതാക്കൾ തയ്യാറാവാത്തതാണു ഞങ്ങളുടെ സിനിമാ ഫീൽഡിലേക്കുള്ള വരവ് വൈകിക്കുന്നത്. എന്നെങ്കിലും ഒരിക്കൽ ഒരു നിർമ്മാതാവ് ഞങ്ങൾക്കായി വരും എന്ന പ്രതീക്ഷയിൽ ഞങ്ങൾ കാത്തിരിക്കുകയാണു. വരാനുള്ളത് വഴിയിൽ തങ്ങില്ലല്ലോ ഓട്ടോ റിക്ഷ പിടിച്ചാണെലും അത് വരിക തന്നെ ചെയ്യും. തല്ക്കാലം നിർമ്മാതാവ് ഓട്ടോറിക്ഷയും കാത്ത് ജംക്ഷനിൽ തന്നെ നില്ക്കട്ടെ. നമ്മുക്ക് കാര്യത്തിലേക്ക് വരാം. ഈ അടുത്ത കാലത്ത് റിലീസ് ചെയത മലയാള സിനിമകൾ ഇങ്ങനെ പോസ്റ്റ് പെയ്ഡുകൾ ആയിരുന്നെങ്കിൽ എന്തു സംഭവിക്കുമായിരുന്നു എന്ന് നോക്കാം..
ഇതാണു 2010 ലെ പ്രമുഖ റിലീസ് ചിത്രങ്ങൾ
1.ബ്ലാക്ക് സ്റ്റാലിയൻ
2.ഹാപ്പി ഹസ്ബന്റ്
3.ബോഡി ഗാർഡ്
4.ദ്രോണ
5.യുഗപുരുഷൻ
6.ആഗതൻ
7.സൂഫിപറഞ്ഞ കഥ
8.നായകൻ
9.താന്തോന്നി
10. ഇൻ ഗോസ്റ്റ് ഹൗസ് ഇൻ
11. പ്രമാണി
12. ഏപ്രിൽ ഫൂൾ
13. ജനകൻ
14. പാപ്പി അപ്പച്ച
15. TD ദാസൻ std VI B
ഞങ്ങളെ സംബന്ധിച്ചു പറയുകയാണെങ്കിൽ പടം എത്ര വലിയ വളിപ്പാണെലും അവസാനം വരെ കണ്ടിരിക്കും. അവസാന പന്തിൽ ജയിക്കാൻ 20 റൺസ് വേണം എന്നിരിക്കെ ബ്രെറ്റ് ലീ 3 നോബോളുകൾ എറിയുമെന്നും അതിൽ ആശിഷ് നെഹറ 3 സിക്സറുകൾ അടിച്ച് ഇന്ത്യ കളി ജയിക്കും എന്ന് വിശ്വസിക്കുന്ന ക്രിക്കറ്റ് ഫാൻസിനെ പോലെയാണു ഞങ്ങൾ. അല്ലാതെ പൊതുവിൽ പറയുകയാണെങ്കിൽ അവസാനം വരെ കണ്ടിരിക്കാവുന്ന പടം ഇതിൽ ഇൻ ഗോസ്റ്റ് ഹൗസ് ഇൻ മാത്രമാണു. അതും 2 ഹരിഹർ നഗർ കണ്ടവർ അതുപോലെ ഉള്ള എന്ത് ട്വിസ്റ്റ് ആണു ഇതിന്റെ ക്ലൈമാക്സിൽ ലാൽ ഒളിപ്പിച്ചു വെച്ചിരിക്കുന്നത് എന്നറിയാനുള്ള ആകാംക്ഷ കൊണ്ട് ഇരിക്കുന്നെങ്കിൽ മാത്രം..
*സിനിമ പോസ്റ്റ് പെയ്ഡിൽ ആയാൽ ബുദ്ധിമുട്ടിലാവുന്ന ഒരു വിഭാഗമുണ്ട്. 50 രൂപയ്ക്ക് സിനിമ കണ്ടു എന്ന ഒരൊറ്റ കാരണം പറഞ്ഞ് അതിനെ തലമുടി നാരുമുതൽ ചെറുവിരലിന്റെ അറ്റം വരെ കീറി മുറിച്ച് വിശകലനം ചെയ്ത് മാർക്കു കൊടുക്കുന്നവർ. ഒരു സിനിമ കാണാൻ കൊള്ളാവുന്നതാണോ അല്ലയോ എന്ന് ആധികാരികമായി വിധിക്കുന്നവർ, വിലയിരുത്തുന്നവർ. ഇനി അവർക്ക് പറയാൻ പറ്റില്ലല്ലോ ഇത് കണ്ടാൽ കാശു പോവും എന്ന്. എന്തായാലും സീരിയലുകൾ ഉള്ളത് കൊണ്ട് അതിന്റെ റിവ്യു എഴുതി കഴിയാം.

ഒരു ഒന്നൊന്നര ജനപ്രിയ സിനിമ
Posted in
Wednesday, May 5, 2010
റിലീസ് ചെയ്യുന്ന എല്ലാ സിനിമകളും കാണുന്നത് പതിവായിട്ടും ചില പ്രത്യേക സാഹചര്യങ്ങളില്പ്പെട്ട് തിരക്കിൽ ആയി പോയതിനാൽ ഇവിടം സ്വർഗമാണു എന്ന സിനിമ കാണാൻ ഞങ്ങളുടെ കൂട്ടത്തിൽ എനിക്ക് മാത്രം സാധിച്ചിരുന്നില്ല. പിന്നീട് ആ സിനിമ കേരള സർക്കാറിന്റെ ഏറ്റവും നല്ല ജനപ്രിയ സിനിമ എന്ന അവാർഡ് നേടിയപ്പോഴാണു ഇത് കാണാൻ പറ്റാതെ പോയതിന്റെ നഷ്ടബോധം ഉടലെടുത്തത്. ഈ സിനിമ കാണാൻ ഒരു പാട് ശ്രമിച്ചെങ്കിലും 100 ദിവസത്തിന്റെയും 75 ദിവസത്തിന്റെയും പോസ്റ്ററുകൾ മാത്രമേ കാണാൻ പറ്റിയുള്ളു. വ്യാജ സീഡി കിട്ടുമായിരുന്നെങ്കിലും അത് കാണില്ല എന്ന നിലപാട് ഉള്ളത് കൊണ്ട് ഇനി ഒറിജിനിൽ CD ഇറങ്ങുമ്പോഴോ TV യിൽ BLOCK BUSTER ആയി വരുമ്പോഴോ കാണാം എന്ന് തിരുമാനിച്ചു. അങ്ങിനെ ഇരിക്കുമ്പോഴാണു വീടിന്റെ അടുത്തുള്ള ഒരു തിയറ്ററിൽ ഈ സിനിമ വരുന്നത്. പകൽ വെളിച്ചത്തിൽ ഈ തിയറ്ററിൽ കയറിയാൽ 3 ദിവസം മുൻപ് കഴിച്ചത് വരെ ശർദ്ദിക്കും എന്നുള്ളത് കൊണ്ട് സെക്കന്റ് ഷോയ്ക്ക് ആണു പോയത്. കാർബൺ ആ തിയറ്ററിൽ ഒരിക്കലും കത്തിക്കാറില്ല. ആകെ ഉള്ളത് ഒന്നോ രണ്ടോ ഫാനുകൾ മാത്രം അതും ഇടയ്ക്ക് കറങ്ങും ഇടയ്ക്ക് നില്ല്ക്കും. കസേരകൾക്കാണെങ്കിൽ ഒന്നിനും കയ്യും ഇല്ല. അല്ലെങ്കിലും ഏറ്റവും ഉയർന്ന ക്ലാസ് ടിക്കറ്റിനു 10 രൂപ മാത്രമുള്ള ഒരു തിയറ്ററിൽ നിന്ന് ഇതിൽ കൂടുതൽ പ്രതീക്ഷിക്കുന്നതെങ്ങനെ.. ശരിക്കും ഈ തിയറ്റർ അടച്ചു പൂട്ടാൻ തുടങ്ങുകയായിരുന്നു. അപ്പോഴാണു അതിനടുത്ത് ഒരു എഞ്ചിനീയറിംഗ് കോളേജ് തുടങ്ങിയത്. ഹോസ്റ്റലിലെ പിള്ളേരു മുഴുവൻ വെള്ളി ശനി ഞായർ എന്നീ ദിവസങ്ങളിൽ മുടങ്ങാതെ സിനിമക്ക് വരും അതുകൊണ്ടാണു ഇതിപ്പോൾ പിടിച്ചു നില്ക്കുന്നത്. ശ്ശൊ വിഷയത്തിൽ നിന്ന് വ്യതി ചലിച്ചു പോയി. പറഞ്ഞ് വന്നത് സിനിമയെക്കുറിച്ച് എത്തിയത് തിയറ്ററിലും.. മോഹൻലാലിന്റെ അനിയതസാധാരണ അഭിനയം (എന്തരോ എന്തോ) അതിഗംഭീരമായ ക്ലൈമാക്സ് എന്നൊക്കെയുള്ള പരസ്യ വാചകങ്ങൾ ഈ സിനിമയെ പറ്റി കേട്ടിരുന്നു. സിനിമ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ മനസ്സ് നിറയെ എന്തു കൊണ്ട് ഈ സിനിമക്ക് ജനപ്രിയ സിനിമ എന്ന അവാർഡ് കൊടുത്തു എന്ന ചിന്തയായിരുന്നു. വീട്ടില് എത്തിയ ഉടനെ തന്നെ ഇതിനെ പറ്റി എഴുതിയിരിക്കുന്ന കിട്ടാവുന്ന നിരുപണങ്ങൾ എല്ലാം വായിച്ചു. അപ്പോൾ മനസിലായി.. ദൈവമേ.. ഇവരൊക്കെ ചെയ്യുന്നത് എന്താണെന്നു ഇവർക്കൊക്കെ നന്നായിട്ടറിയാം ഇവരോടൊന്നും ഒരുകാലത്തും ക്ഷമിക്കരുതേ.................!
നൂൺ ഷോ പോക്കിരി രാജ മാറ്റിനി ഒരു നാൾ വരും..
Posted in
Tuesday, May 4, 2010
കാര്യമെന്തൊക്കെ പറഞ്ഞാലും മലയാള സിനിമ റിലീസ് ചെയ്തില്ലെങ്കിൽ ആകെ കൂടി ഒരു ഉന്മേഷക്കുറവു കൊണ്ടുള്ള ഒരു ഉൽസാഹമിലായമയാണു. പോക്കിരി രാജയും അലക്സാണ്ടറുമൊക്കെ തകർത്താടേണ്ടിയിരുന്ന തിയറ്ററുകളിൽ ഇപ്പോൾ പാണ്ടി പടം കാശ് വാരുകയാണു. ഇതുപോലെ ഒരു സിനിമ മലയാളത്തിൽ ഇറക്കിയാൽ ഒരു പട്ടിയും പൂച്ചയും വരെ തിരിഞ്ഞു നോക്കില്ല. അത് തമിഴിൽ ആക്കി വിളമ്പിയപ്പോൾ ആദ്യത്തെ ഷോക്ക് തന്നെ ഇടിച്ചു കേറി ടിക്കറ്റ് എടുത്ത് കാണാൻ ഞങ്ങളെപ്പോലെ കൂറേ വിവരം കെട്ടവന്മാരും. പറഞ്ഞിട്ടു കാര്യമില്ല ആഴ്ച്ചയിൽ മിനിമം ഒരു 5 സിനിമയെങ്കിലും കണ്ടില്ലെങ്കിൽ വല്ലാത്ത ബുദ്ധിമുട്ടാണു. മലയാള സിനിമ റിലീസ് ചെയ്തില്ലെങ്കിൽ ഒരു ചുക്കും സംഭവിക്കില്ല എന്ന് പറഞ്ഞ് പോസ്റ്റൊക്കെ ഇറക്കിയെങ്കിലും സത്യം പറഞ്ഞാൽ ബിവറേജുകൾ സമരത്തിലായാൽ കുടിയന്മാരുടെ അവസ്ഥ എന്താണോ അതാണു ഇപ്പോൾ ഞങ്ങൾക്കും. പ്രമാണിക്കും ഇൻ ഗോസ്റ്റിനുമൊക്കെ തല വെച്ച് തല വെച്ച് മടുത്തു. തിയറ്ററിൽ ടിക്കറ്റ് കീറിതരുന്ന ചേട്ടൻ വരെ പറഞ്ഞു മക്കളെ ഇത് എത്രാമത്തെ പ്രാവശ്യമാ നിങ്ങൾക്ക് വേറെ പണിയൊന്നുമിലേ എന്ന്. ഇയാളെ പോലെ ഉള്ളവരാണു മലയാള സിനിമയെ നശിപ്പിക്കുന്നത്. ഒരു സിനിമ തന്നെ ഒരു 4 പ്രാവശ്യം കാണുന്നത് തെറ്റാണോ..?അല്ലല്ലോ .. പക്ഷെ അയാളു പറയുവാണു ഒരു സിനിമ തന്നെ രണ്ട് ദിവസത്തിനുള്ളിൽ 4 പ്രാവശ്യം കാണുന്നത് ശരിയല്ല എന്ന്. അയാൾക്കെന്താ നമ്മുടെ പൈസ നമ്മുടെ സമയം. എന്തായാലും എല്ലാ പ്രശ്നങ്ങൾക്കും ഒരു പരിഹാരം ആവാൻ പോകുകയാണു. സമരം ഒത്ത് തീർപ്പാകുന്നതിനനുസരിച്ച് ഈ വരുന്ന മെയ് 6നോ 7നോ പോക്കിരി രാജ, ഒരുനാൾ വരും എന്നീ സിനിമകൾ റിലീസ് ആവുകയാണു. ആറിനായാലും ശരി ഏഴിനായാലും ശരി.. ഇപ്രാവശ്യം സെക്കന്റ് ഷോ വരെ കാത്തു നില്ക്കുന്നില്ല. നൂൺ ഷോ പോക്കിരി രാജ. മാറ്റിനിക്ക് ഒരു നാൾ വരും..
ഹിറ്റ് കൗണ്ടർ ഇല്ലാതെ 50 പോസ്റ്റുകൾ.
Posted in
Monday, May 3, 2010
ഒരു 20മാത്തെ പോസ്റ്റ് ആയപ്പോഴാണു ബ്ലോഗിനു ഹിറ്റ് കൗണ്ടർ ഇല്ല എന്ന സംഗതി കണ്ണിൽ പെട്ടത്. ഉടനെ ഇതു ഡിസൈൻ ചെയ്തവനെ വിളിച്ചു ഇത് വെക്കാത്തതിനു കൂറെ ചീത്ത വിളിച്ചു. നിഷ്കളങ്കമായി അതെല്ലാം കേട്ട് അവൻ ചോദിച്ചു. എടാ...%$*& നിങ്ങൾ ആരും എന്നോട് പറഞ്ഞില്ല ഇത് വേണം എന്ന്. ഒരു പുതിയ സ്റ്റൈൽ ആയിരിക്കും ഉദ്ദേശിക്കുന്നത് എന്ന് കരുതി, അത് കൊണ്ട് ഞാൻ വെച്ചില്ല അത്ര തന്നെ ഓ ഒരു സഹായം ചെയ്തു കൊടുത്തപ്പോൾ അവന്റെ....%$&**$$ ഞങ്ങൾ വിളിച്ചതിന്റെ ഇരട്ടി തെറി ഇങ്ങോട്ട് വിളിച്ച് അവൻ ഫോൺ വെച്ചു.സമാധാനമായി. അല്ലെങ്കിലും അവൻ ആളൊരു പാവമാ ആരെങ്കിലും വെറുതെ തെറി വിളിച്ചാൽ തിരിച്ചു നല്ല പച്ച തെറി വിളിക്കും പുവർ ബോയ്. അതിന്റെ ഒരു ക്ഷീണം മാറിയപ്പോൾ ആശാനെ വിളിച്ചു. (ആശാൻ എന്ന് പറഞ്ഞാൽ ഈ b Studio യുടെ ആജീവനാന്ത ചെയർമാൻ) ആശാനാണല്ലോ നമ്മുക്ക് ഒരു ബ്ലോഗ് തുടങ്ങാം എന്ന് ആദ്യമായി പറഞ്ഞത്. അതൊരു ഒരു കൊല്ലം മുൻപായിരുന്നു കേട്ടോ. ഓഫീസിൽ ഇരുന്ന് സീരിയസ് ആയി ചാറ്റ് ചെയ്തു കൊണ്ടിരിക്കുമ്പോൾ ദാ വരുന്നു ഒരു ഗ്രൂപ്പ് മെസേജ്. നമ്മൾ ബ്ലോഗ് തുടങ്ങാൻ പോകുകയാണു. എല്ലാവരും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കുക. എന്താണീ ബ്ലോഗ്..?? ആദ്യമായിട്ടു കേൾക്കുന്ന വാക്ക് ഉടനെ ആശാനു റിപ്ലേ വിട്ടു. തുണ്ട് കാണാനുള്ള വല്ല സെറ്റപ്പുമാണോ..?? എല്ലാവർക്കും ഇതേ അഭിപ്രായം തന്നെ ആയിരുന്നു. ബ്ലോഗിനെകുറിച്ച് ആർക്കും വലിയ പിടിയില്ല. ഇത് എഴുതികൊണ്ടിരിക്കുന്ന എനിക്കാണെൽ തീരെ ഇല്ല. ലോക പരിഞ്ജാനം ഇല്ലാത്ത തവളകളു ബ്ലോഗ് എന്താണു എന്നറിയില്ല പോലും ആശാന്റെ മറുപടി പെട്ടെന്ന് വന്നു. കൂടെ കുറച്ച് ലിങ്കുകളും വായിച്ചു നോക്ക് ഇതാണു ബ്ലോഗ്. ചെറിയ ചെറിയ കഥകളും സിനിമാ വിശേഷണങ്ങളും ഒക്കെ ഉള്ള പോസ്റ്റുകളായിരുന്നു അത്. കുഴപ്പമില്ല. പക്ഷെ നമ്മൾ ഇത് തുടങ്ങിയിട്ട് എന്ത് ചെയ്യും . ഞങ്ങടെ ന്യായമായ ചോദ്യം. എടാ നമ്മുക്ക് എന്തെങ്കിലും കുത്തികുറിക്കണം എന്ന് തോന്നിയാൽ ഇതിൽ എഴുതിയാൽ മതി. നാലാളു കാണുകയും ചെയ്യും. ആശാൻ പറഞ്ഞു. ഇവിടെ ചാറ്റ് ചെയ്യാൻ പോലും സമയം കിട്ടുന്നില്ല. അപ്പോഴാണു ഒരു പ്ലോഗും കൊണ്ട് വന്നിരിക്കുന്നേ ഒന്ന് പോടപ്പ..... എന്ന് പറഞ്ഞ് ആശാനെ ഓടിച്ചു വിട്ടു. കുറച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ വീണ്ടും ആശാന്റെ മെസേജ്. നിങ്ങൾ ഇല്ലെങ്കിൽ വേണ്ട ഞാൻ ഒറ്റയ്ക്ക് ബ്ലോഗ് തുടങ്ങാൻ പോവുകയാണു . ok all the best എന്ന മറുപടിയും അടിച്ചു കൊടുത്തു. കുറച്ച് നാളുകൾ പിന്നെ ആശാന്റെ വിവരം ഒന്നും ഇല്ല. ഒരു ദിവസം വീണ്ടും മെസേജ്. ഈ ലിങ്കുകളൊക്കെ വായിച്ചു നോക്കുക ഇതൊക്കെ നല്ല രസകരമായ ബ്ലോഗുകളാണു.. മൊത്തം ചില്ലറ, തമനു, ആദ്യാക്ഷരി എന്ന ബ്ലോഗുകളായിരുന്നു അവ. ഇതേ സ്റ്റ്യ്ലിൽ ഉള്ള ഒരു ബ്ലോഗ് ആണു ഞാൻ ഉദ്ദേശിക്കുന്നത് ഇതാണു എന്റെ ബ്ലോഗിന്റെ ലിങ്ക് പോളി എക്സ്പ്രെസ് എന്നാണു പേരു. എങ്ങനെയുണ്ടെന്ന് വായിച്ചു നോക്കിയിട്ട് അഭിപ്രായം പറയ്.
oh കിടിലം ഗംഭീരം, സൂപ്പർ ആശാനെ സൂപ്പർ എന്നൊക്കെയുള്ള ഒരു റിപ്ലേകുറച്ച് കഴിഞ്ഞ് തിരിച്ചയച്ചു.
ആശാന്റെ മറുപടി. എടാ....%$&* അതിൽ ഒന്നും എഴുതിയിട്ടില്ല. outlook എങ്ങനെയുണ്ട് എന്ന് അറിയാനാ നോക്കാൻ പറഞ്ഞത്.. നിന്നെയൊക്കെ എന്ത് പറയാൻ.. അങ്ങിനെ പോളി എക്സ്പ്രെസ്സിൽ ആശാൻ രണ്ട് പോസ്റ്റുകൾ ഇട്ടു. രണ്ടും നല്ല മനോഹരമായ പോസ്റ്റുകളായിരുന്നു. പിന്നെ എന്തോ അതിൽ പോസ്റ്റൊന്നും വന്നില്ല. ആശാനോട് ചോദിച്ചപ്പോൾ പറഞ്ഞു ഒരു നല്ല ത്രഡിനായുള്ള തിരച്ചിലിൽ ആണു എന്ന്. അങ്ങിനെ ഒരു വർഷം കഴിഞ്ഞപ്പോൾ b Studio ക്ക് ഒരു ബ്ലോഗ് എന്ന ആശയം വീണ്ടും ആശാൻ കൊണ്ടുവന്നു. ഇത്തവണ ആരും എതിർത്തില്ല. അങ്ങിനെ ഈ ബ്ലോഗ് രൂപിതമായി. ഓർക്കുട്ടിലും യാഹൂ ഗ്രൂപ്പിലും മാത്രം പോസ്റ്റുകൾ ഇട്ടിരുന്ന ഞങ്ങൾക്ക് ഒരു ബ്ലോഗിൽ എങ്ങനെ കാര്യങ്ങൾ അവതരിപ്പിക്കണം എന്നതിനെ കുറിച്ച് അറിയില്ലായിരുന്നു. അതിനു വേണ്ടി ബ്ലോഗ് വായന ഒരു ശീലമാക്കി. ഏതാണ്ട് രണ്ടു മാസം കഴിഞ്ഞപ്പോൾ ഒരു ഏകദേശ ധാരണ ബ്ലോഗുകളെ കുറിച്ച് കിട്ടി. ആദ്യത്തെ പോസ്റ്റ് ഇടാം എന്ന് തിരുമാനിച്ചു. അപ്പോൾ ആശാൻ വീണ്ടും കുറച്ച് നിർദ്ദേശങ്ങൾ വെച്ചു. ആശാനു പറയാമല്ലോ അങ്ങേരാണല്ലോ ബ്ലോഗിലും ഞങ്ങളുടെ ആശാൻ. ഒന്നാമത്തെ കാര്യം ഞങ്ങളുടെ കൂട്ടത്തിലെ ആർക്കു വേണമെങ്കിലും ഇതിൽ പോസ്റ്റ് ഇടാം പക്ഷെ ഒരു ദിവസം ഒരെണം മാത്രമേ പാടുള്ളു. രണ്ടാമതേത് ഓർക്കുട്ടിൽ ചെയ്തിരുന്ന പോലെ നമ്മൾ പോസ്റ്റ് ഇട്ട് നമ്മൾ തന്നെ കമ്മന്റ് ഇടീക്കരുത്. ഇത് വായിക്കുന്നവർക്ക് കമ്മന്റ് ഇടണമെന്ന് തോന്നിയാൽ അവർ ഇട്ടോള്ളും. ഇനി ഇട്ടില്ലെങ്കിൽ അതിനർഥം കമന്റ് ഇടാൻ മാത്രമൊന്നും ആ പോസ്റ്റിൽ ഇല്ല എന്നാണു. നമ്മൾ എഴുതുന്നത് ആണു ലോകത്തിലെ ഏറ്റവും മികച്ച രചന അത് മറ്റൊരാൾ വായിക്കുന്നത് വരെ. അങ്ങിനെ ഈ ബ്ലോഗിൽ ആദ്യത്തെ പോസ്റ്റ് ഇട്ടു. ഇപ്പോൾ 49 പോസ്റ്റ് ആയി. ഇതുവരെ ഈ ബ്ലോഗ് വായിച്ച് ഞങ്ങളെ പ്രോത്സാഹിപ്പിച്ച എല്ലാവർക്കും നന്ദി. തുടർന്നും നിങ്ങളുടെ പ്രോത്സാഹനങ്ങൾ പ്രതീക്ഷിച്ചു കൊള്ളുന്നു. ബ്ലോഗ് തുടങ്ങുമ്പോൾ എല്ലാവരും ഇടുന്ന ഒരു ആമുഖ പോസ്റ്റ് ഇടാൻ കഴിഞ്ഞില്ല. അത് എഴുതിയതായിരുന്നു പക്ഷെ അതിനു മുൻപേ വെറെ ഒരു പോസ്റ്റ് ഇട്ടു, ഈ 50 മത്തെ പോസ്റ്റ് മുതൽ ഞങ്ങൾക്കും ഹിറ്റ് കൗണ്ടർ ആയി. വേറെ ഒന്നിനുമല്ല രണ്ട് പോസ്റ്റുകൾ മാത്രമുള്ള ആശാന്റെ ബ്ലോഗിൽ എങ്ങിനെ 2925 ഹിറ്റുകൾ വന്നു എന്നതിന്റെ ഗുട്ടൻസ് പിടികിട്ടണമ്മല്ലോ..
*ആശാന്റെ ബ്ലോഗിന്റെ ലിങ്ക് ഇവിടെ കൊടുക്കുന്നു. അല്ലെങ്കിൽ ചിലപ്പോ ഈ പോസ്റ്റ് ഡിലീറ്റ് ചെയ്താലോ. ആശാനും ഇരിക്കട്ടെ കുറച്ച് വെയ്റ്റ്.
http://polyexpress.blogspot.com/

Subscribe to:
Posts (Atom)