RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

ഒരു മനോഹര ചിത്രം


സിനിമ ഒരു കലയാണു. അതിലുപരിയായി അത് വിനോദത്തിനുള്ള ഒരു ഉപാധികൂടിയാണു. എന്നാൽ ഷക്കീലയുടെ പടം കണ്ടാലും സന്തോഷ് പണ്ഡിറ്റിന്റെ പടം കണ്ടാലും വിനോദമാക്കുന്ന മലയാളികളുടെ ഇടയിൽ ഏതു തരത്തിലുള്ള സിനിമ ഇറക്കിയാലാണു വിജയിക്കുക എന്നത് ഒരു വലിയ ചോദ്യചിഹ്നം തന്നെയാണു. പടം ഇറങ്ങി കഴിഞ്ഞ് ആളുകയറിയിലെങ്കിൽ ഈ പടം ആസ്വദിക്കാനുള്ളത്ര നിലവാരം മലയാള സിനിമ പ്രേക്ഷകർക്കില്ല എന്ന് പറഞ്ഞ് തടിതപ്പുന്ന സംവിധായകപ്രഭുക്കന്മാർ ഉള്ള കേരളത്തിൽ വി കെ പ്രകാശ് എന്ന സംവിധായകനെ വേറിട്ട് നിർത്തുന്നത് ബ്യൂട്ടിഫുൾ എന്ന സിനിമയാണു.കാരണം ഈ ചിത്രം ഒരു സാധാരണ ചിത്രമാണു. എങ്കിലും അസാധാരണമായിട്ടെന്തോ ഇതിലുണ്ട്.

അതി മനോഹരമായ ഫ്രെയിമുകളാൽ സമ്പന്നമായ 2 മണിക്കൂർ ദൈർഘ്യമുള്ള പരസ്യചിത്രമല്ല സിനിമ എന്ന് വികെപി പഠിച്ചു തുടങ്ങിയത് തന്നെ ഈ അടുത്തകാലത്താണു.എന്നാൽ പഠിപ്പ് തികഞ്ഞ ഒരു വിദ്യാർത്ഥിയുടെ കൈയ്യടക്കം ബ്യൂട്ടിഫുളിൽ നമുക്ക് കാണാം. ഈ മനോഹര ചിത്രത്തിനു തിരകഥയൊരുക്കിയിരിക്കുന്നത് അനൂപ് മേനോൻ ആണു. വിരലില്ലെണ്ണാവുന്ന കഥാപാത്രങ്ങൾ. ഒന്നോരണ്ടോ ഇൻഡോർ സെറ്റുകൾ,വളരെ കുറച്ച് ഔട്ട് ഡോർ ഷൂട്ടിംഗ്, ദ്വയാർത്ഥത്തിലുള്ള നല്ല സെക്സ് ജോക്കുകൾ, കേൾക്കാൻ സുഖമുള്ള നല്ല പാട്ടുകൾ, കണ്ണിനു കുളിർമയേകുന്ന ചിത്രീകരണം,കൈയ്യും കാലും തളർന്ന ജയസൂര്യയുടെ അസാമാന്യ പ്രകടനം(പുള്ളി സൂപ്പറും യൂണിവേഴ്സലുമൊന്നും അല്ലാത്ത ഒരു പാവം സ്റ്റാർ ആയതു കൊണ്ട് വാനോളം പുക്ഴ്ത്താനും ഇന്ത്യയിൽ ഇങ്ങനെ അഭിനയിക്കാൻ വേറാരുമില്ല എന്നൊക്കെ പറയാനും ആരും കാണില്ല എന്നത് വേറെ കാര്യം)അനൂപ് മേനോന്റെ കൂൾ ആക്ടിംഗ്, ഇന്റർവെല്ലിനു വരുന്ന നായികയുടെ മുഖഭാവങ്ങൾ പിന്നെ വികെപിയുടെ മുഖമുദ്രയായ ക്ലൈമാക്സ് ട്വിസ്റ്റും അങ്ങനെ ബ്യൂട്ടിഫുൾ ആയി ഒരു ബ്യൂട്ടിഫുൾ ചിത്രം അവസാനിക്കുന്നു.

മനസിൽ ഒരു സംതൃപ്തിയുമായി നമുക്ക് തിയറ്റർ വിട്ടിറങ്ങാം. കോക്ടെയിൽ എന്ന ചിത്രത്തിനു ശേഷം അനൂപ് മേനോൻ തിരകഥയെഴുതിയ ചിത്രം എന്ന നിലയ്ക്ക് ഇതും ഒരു ഹോളിവുഡ് പടത്തിന്റെ കോപ്പിയടിയായിരിക്കില്ലെ എന്ന് സംശയം തോന്നാം സ്വാഭാവികം. എന്നാൽ മലയാളികൾ കാണാത്ത ആസ്ട്രേലിയൻ സിനിമകളും ചെക്ലോസ്ക്കോവിയൻ സിനിമകളുമൊക്കെ യാതൊരു ഉളുപ്പുമില്ലാതെ അതേപടി കോപ്പിയടിച്ചിട്ട് ഇതാണു ഞാൻ പത്ത് വർഷമായി മനസ്സിൽ കൊണ്ട് നടന്നിരുന്ന സിനിമ എന്ന് പറയാൻ തൊലിക്കട്ടിയുള്ള മഹാരഥന്മാരായ സംവിധായകതിരകഥാകൃത്തുക്കൾ വാഴുന്ന മലയാള സിനിമയിൽ അനൂപ് മേനോനു ഇനിയും ഇതു പോലത്തെ സിനിമകളെടുക്കാം അന്തസ്സായി തലയുർത്തി പിടിച്ച് നടക്കുകയും ചെയ്യാം ഇതൊരു റീമേക്ക് അല്ല എന്ന് അദ്ദേഹം പറയുന്നത് വരെ..!!

1 comments:

സുശീലന്‍ said...

പടം കണ്ടിരുന്നു മൌത്ത് പബ്ലിസിറ്റി കൊണ്ട് ഇപ്പോള്‍ ഹിറ്റായിക്കഴിഞ്ഞു , ഗുസാരിഷ് ആണോ എന്ന് പേടിച്ചാണ് പോയത്, അനൂപ്‌ മേനോന്‍ നന്നയി എഴുതി എങ്കിലും പുള്ളിക്ക് ചില രഞ്ജിത്ത് സ്വാധീനം കാണുന്നു , വേലക്കാരി കന്യകയുടെ വിയര്‍പ്പു പരാമര്‍ശം അത് ചന്ദ്രോത്സവം രഞ്ജിത്ത് കോപ്പി അല്ലെ, മോഹന്‍ ലാല്‍ ശ്വേത മേനോനോട് പറയുന്ന ദയലോഗ് , അതുപോലെ പെണ്ണുങ്ങളെ ഒക്കെ ഒരു തരം താണ ഉരുപ്പടി എന്ന രീതിയില്‍ കരുതുന്ന തൊട്ടിത്തരം വെള്ളമടി ഒക്കെ ഉള്ള നായകന്‍ (അനൂപ്‌ തന്നെ) അനൂപിന് സ്ഥിരം കുറെ ഭാവങ്ങളെ ഉള്ളു , ഒരു പക്ഷെ പ്രണയം സിനിമയുടെ ഒരിജീനല് ആണോ ഇതിന്റെയും സോര്‍സ് എന്ന് സംശയിക്കുന്നു

Followers

 
Copyright 2009 b Studio. All rights reserved.