
അങ്ങനെ വീണ്ടുമൊരു ക്രിസ്തുമസ് വന്നെത്തി. 2010ല്‍ നടന്ന ക്രിസ്തുമസ് പോരാട്ടത്തിന്റെ തനിയാവർത്തനം തന്നെയാണു ഈ വർഷവും മലയാള സിനിമയിൽ നടക്കുന്നത്. 2011 ലെഅവസാന റിലീസ് സീസൺ. കഴിഞ്ഞ വർഷം മമ്മൂട്ടി-ലാൽ-ദിലീപ് നേർക്കു നേർ ഏറ്റുമുട്ടിയപ്പോൾഏറ്റവും വലിയ നഷ്ടം സംഭവിച്ചത് മോഹൻലാലിനും ഏറ്റവും വലിയ നേട്ടം ഉണ്ടാക്കിയത് ദിലീപും ആയിരുന്നു. ബെസ്റ്റ് ആക്ടർ-കണ്ടഹാർ-മേരിക്കുണ്ടൊരു കുഞ്ഞാട് എന്നീ ചിത്രങ്ങൾ മാറ്റുരച്ച ആഡിസംബർ മാസത്തിൽ കണ്ടഹാർ മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും ദയനീയ പരാജയം ഏറ്റുവാങ്ങിയ ബിഗ്ബഡ്ജറ്റ് ചിത്രമായി മാറിയപ്പോൾ കുഞ്ഞാട് 2010ലെ തന്നെമെഗാഹിറ്റുകളിലൊന്ന് എന്ന പദവി കരസ്ഥമാക്കി.
നിർമ്മാതാവിനു നഷ്ടം ഉണ്ടാക്കിയിട്ടില്ലാത്ത ചിത്രങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച ബെസ്റ്റ് ആക്ടറിലൂടെ മമ്മൂട്ടി ഈ മൽസരത്തിൽ തടി രക്ഷപ്പെടുത്തുകയും ചെയ്തു. 2010-ൽ പോക്കിരിരാജ എന്ന വമ്പൻ ഹിറ്റും കുട്ടിസ്രാങ്ക് എന്ന ക്ലാസ്ചിത്രവും ഒരേ സമയം നിരൂപകരും ആരാധകരും വാഴ്ത്തിയ പ്രാഞ്ചിയേട്ടനും നൽകിയ ഗ്ലാമറിലായിരുന്നു മമ്മൂട്ടി. മോഹൻലാലാകട്ടെ ശിക്കാർ എന്ന ഒരേ ഒരു ചിത്രം മാത്രം നൽകിയ ആശ്വാസത്തിലും. ഈ കൂട്ടത്തിൽ ഏറ്റവും ആത്മവിശ്വാസത്തിലുണ്ടായിരുന്നത് ജൻപ്രിയനായകൻ ദിലീപ് ആയിരുന്നു. 2010ലെ താരം എന്ന പദവി അതിനോടകം നേടികഴിഞ്ഞിരുന്ന ദിലീപിനു കുഞ്ഞാട് ഒരു പരാജയമായിരുന്നെങ്കിൽ പോലും ഒന്നും സംഭവിക്കിലായിരുന്നു. പിന്നീട്സംഭവിച്ചതെല്ലാം ചരിത്രം.
ആ ചരിത്രം വീണ്ടും ആവർത്തിക്കപ്പെടുമ്പോൾ ,വർഷം ഒന്ന് കഴിഞ്ഞ് ഈ മൂന്നു താരങ്ങളുടെയും ചിത്രങ്ങൾ വീണ്ടും ഒരുമിച്ച് റിലീസിനൊരുങ്ങുമ്പോൾ കഥയുടെയും കാര്യങ്ങളുടെയും കിടപ്പുകൾ മാറിയിരിക്കുന്നു. മലയാളത്തിലെ ഏക്കാലത്തേയും മെഗാസ്റ്റാറായ മമ്മൂട്ടിയുടെ നാലു മെഗാഫ്ലോപ്പുകളാണു ഈ വർഷം ഉണ്ടായത്. .ഒരു ചിത്രത്തിനും ആവറേജ്ഹിറ്റ് പോലും നേടാൻ കഴിഞ്ഞില്ല എന്നതാണു ദുഃഖകരമായ വസ്തുത. 2010ൽ മോഹൻലാൽ നേരിട്ടതും ഇതേ അവസ്ഥയായിരുന്നു പക്ഷെ ശിക്കാർ എന്ന ഒരു ഹിറ്റ് ചിത്രത്തിന്റെ പിൻബലം അദ്ദേഹത്തിനുണ്ടായിരുന്നു.
അതു പോലെ ദിലീപിന്റെ കാര്യം 2010ൽ സോളോ ഹിറ്റുകൾ ഉണ്ടാക്കിയ ഈ നടൻ ഈ വർഷം മൾട്ടി സ്റ്റാർ ചിത്രങ്ങളിലാണു ശ്രദ്ധ പതിപ്പിച്ചത്. ഒറ്റയ്ക്ക് അഭിനയിച്ച ഓർമ്മ മാത്രം എന്ന ചിത്രം ബോക്സ് ഓഫീസിൽ ഓർമ്മ മാത്രമായി. അങ്ങനെ നോക്കുമ്പോൾ ഈ മൂന്നു താരങ്ങളിലും തിളങ്ങി നിൽക്കുന്നത് യൂണിവേഴ്സൽ സ്റ്റാർ ആയ മോഹൻലാൽ തന്നെ ആണു. 2010 ലെ പരാജയ പരമ്പരയെ ആകെ തുടച്ചു നീക്കുന്ന തരത്തിലുള്ള പ്രകടനമാണു 2011 ൽ ലാൽ നടത്തിയിരിക്കുന്നത്. മമ്മൂട്ടിയെ അപേക്ഷിച്ചു നോക്കുമ്പോൾ മൾട്ടിസ്റ്റാർ ആണെങ്കിലും ഗംഭീര ഇനീഷ്യൽ നേടിയ ചൈനാടൗൺ, ക്രിസ്ത്യൻ ബ്രദേഴ്സ് എന്നീ ചിത്രങ്ങളും പോസ്റ്ററിലെങ്കിലും വിജയിച്ച സ്നേഹവീട് എന്ന ചിത്രവും ലാലിന്റെ ക്രെഡിറ്റിലുണ്ട്. പിന്നെ വീൽ ചെയറിലിരുന്നു കൊണ്ട് അവിസ്മരണീയ പ്രകടനം കാഴ്ച്ച വെച്ച് ഹൈക്ലാസ് പ്രേക്ഷകരുടെ ഒന്നടങ്കം പ്രശംസ ഏറ്റു വാങ്ങിയ പ്രണയം എന്ന ചിത്രവും. മോഹൻലാൽ ആരാധകർക്ക് ആനന്ദലബ്ദിക്ക് ഇനി എന്ത് വേണം.
2011ൽ ഒരു ഹിറ്റ് ഉണ്ടാക്കാനുള്ള മമ്മൂട്ടിയുടെ ആകെയുള്ള അവസരമാണു വെനീസിലെ വ്യാപാരി. ജെയിംസ് ആൽബർട്ട് തിരകഥയെഴുതി ഷാഫി സംവിധാനം ചെയ്യുന്ന ഈ ചിത്രം വിജയിച്ചില്ലെങ്കിൽ മമ്മൂട്ടി ആരാധകർ മറക്കാനാഗ്രഹിക്കുന്ന ഒരു വർഷമായി 2011 മാറും എന്നത് തീർച്ച. വെറുതെ ഒരു ഭാര്യ എന്ന സൂപ്പർ ഹിറ്റിനു ശേഷം അക്കുഅക്ബർ ഒരുക്കുന്ന വെള്ളരിപ്രാവിന്റെ ചങ്ങാതി എന്ന ചിത്രമാണു ദിലീപിന്റെ ക്രിസ്തുമസ് റിലീസ്.പ്രമേയത്തിന്റെ വ്യത്യസ്തത കൊണ്ട് വിജയസാധ്യത കാണുന്ന ഈ ചിത്രത്തിൽ ഇന്ദ്രജിത്തും പ്രധാന വേഷം കൈകാര്യം ചെയ്യുന്നത് കൊണ്ട് സ്വന്തം ക്രെഡിറ്റിൽ ഒരു പടമെങ്കിലും വിജയിപ്പിക്കാൻ സ്പാനിഷ് മസാലയും കഴിയുന്നത് വരെ ദിലീപ് കാത്തിരിക്കേണ്ടി വരും എന്നതാണു ചുരുക്കും.
2011ൽ ഇപ്പോഴെ സേഫ് സോണിൽ നിൽക്കുന്ന സൂപ്പർ സ്റ്റാറിനു മരുഭൂമികഥ ഒരു ബോണസാണു. വിജയിച്ചാൽ ഈ വർഷം അഭിനയിച്ച എല്ലാ പടങ്ങളും വിജയിച്ചു എന്ന പ്രശസ്തി. പരാജയപ്പെട്ടാൽ...? പരാജയപ്പെട്ടാലെന്താ നമ്മൾ ഇത് എത്ര കണ്ടിരിക്കുന്നു അല്ല പിന്നെ...!!!!
2 comments:
എന്താ മാഷേ പ്രശനം ?പ്ര്ത്വി രാജിന് പടം ഇല്ല ഫേസ് ബുക്കില്‍ ആളില്ല
കിളവന് മോഹന്‍ ലാലിന് ഒരു ഹിറ്റ് കിട്ടാന്‍ പോകുന്നു എന്ന് കേട്ട് പേടിയോ? ലാലേട്ടനും ജീവിച്ചോട്ടെ , ഹിടായാലും ഫ്ലോപ്പ് ആയാലും ലാലിനും മമ്മൂട്ടിക്കും രണ്ടായിരത്തി ഇരുപത് വരെ കാള്‍ ഷീട്ടില്ല
മാധവന് നായര്‍ വടി ആയി പഴയ വീഞ്ഞ് പഴയ കുപ്പി ഫ്ലോപ്പാകും
Post a Comment