RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

മമ്മൂട്ടി - ലാൽ - ദിലീപ് പോരാട്ടം ക്രിസ്തുമസിനു..!


2010 ലെ അവസാന സിനിമ റിലീസ് സീസണിനു കളമൊരുങ്ങുകയാണു.റംസാൻ പോരാട്ടത്തിൽ മമ്മൂട്ടിയും മോഹൻലാലും പരുക്കുകളില്ലാതെ രക്ഷപ്പെട്ടെങ്കിൽ ഇത്തവണ രണ്ടു പേർക്കും കഠിനമായി തന്നെ വിയർക്കേണ്ടി വരും. കാരണം കാര്യസ്ഥൻ തന്ന ബമ്പർ വിജയത്തിന്റെ പിൻബലമായി ദിലീപും പുതുമുഖങ്ങളുമായി ലാലും ഇത്തവണ മൽസരത്തിനുണ്ട്. മമ്മൂട്ടി നായകനായി നവാഗത സംവിധായകൻ മാർട്ടിൻ പ്രാക്കാട്ട് സംവിധാനം ചെയ്യുന്ന ബെസ്റ്റ് ആക്ടർ, മേജർ രവിയുടെ പ്രസ്റ്റീജ് ചിത്രം മോഹൻലാൽ - അമിതാബ് ബച്ചൻ ടീമിന്റെ കണ്ടഹാർ, കല്യാണ രാമനു ശേഷം ബെന്നി പി നായരമ്പലം-ഷാഫി- ദിലീപ് എന്നിവർ ഒന്നിക്കുന്ന മേരിക്കുണ്ടൊരു കുഞ്ഞാട്, ഇൻ ഗോസ്റ്റ് ഹൗസ് ഇനിനു ശേഷം പുതുമുഖങ്ങളെ അണിനിരത്തി ലാൽ ഒരുക്കുന്ന ടൂർണമെന്റ് എന്നിവയാണു ക്രിസ്തുമസിനു റിലീസ് ചെയ്യുന്ന ചിത്രങ്ങൾ.

2010ൽ മമ്മൂട്ടിയുടെതായി റിലീസ് ചെയ്യാൻ പോകുന്ന ഒൻപതാമത്തെ സിനിമയാണു ബെസ്റ്റ് ആക്ടർ. 6 സിനിമകളിൽ നായകനായി അഭിനയിച്ച മമ്മൂട്ടി ബെസ്റ്റ് ഒഫ് ലക്ക്, യുഗപുരുഷൻ എന്നീ ചിത്രങ്ങളിൽ അതിഥി താരമായും വേഷമിട്ടു. പ്രാഞ്ചിയേട്ടൻ നേടിയ മികച്ച വിജത്തിനു പിന്നാലെ ബെസ്റ്റ് ആക്ടറിലൂടെ ഒരു മെഗാഹിറ്റും കൂടി തന്റെ ആരാധകർക്ക് സമ്മാനിക്കാനുള്ള അവസരം മമ്മൂട്ടി ഒരുക്കുമെന്നാണു ചിത്രത്തിന്റെ ട്രെയിലറുകളും മറ്റും സൂചിപ്പിക്കുന്നത്. ക്രിസ്തുമസ് ചിത്രങ്ങളിൽ ആദ്യം തിയറ്ററിലെത്തുന്നതും ബെസ്റ്റ് ആക്ടർ തന്നെ. ഡിസംബർ 9 നാണു ബെസ്റ്റ് ആക്ടർ റിലീസ് ചെയ്യുന്നത്.

ഇനീഷ്യൽ കളക്ഷന്റെ പിൻബലത്തിൽ സൂപ്പർ ഹിറ്റ് എന്ന പദവി ശിക്കാർ നേടിയെടുത്തെങ്കിലും മോഹൻലാലിനെ സംബന്ധിച്ച് 2010 അത്ര സുഖകരമായ വർഷമല്ല ഇതു വരെയും. 4 ചിത്രങ്ങൾ ആണു ലാലിന്റെ ഈ വർഷം പുറത്തിറങ്ങിയത് അതിൽ ശിക്കാർ ഒഴിച്ച് മൂന്നും പരാജയമായത് ലാലിനെ കുറച്ചൊന്നുമല്ല ബാധിച്ചത്. എന്നാൽ ശിക്കാർ എന്ന ചിത്രത്തിനു ലഭിച്ച വൻ ഇനീഷ്യലിലൂടെ മലയാള സിനിമയിലെ താര രാജാവ് താൻ തന്നെയാണെന്നു മോഹൻലാൽ തെളിയിക്കുകയുണ്ടായി. കുരുക്ഷേത്രയ്ക്ക് ശേഷം മേജർ രവി സംവിധാനം ചെയ്യുന്ന കണ്ടഹാറിൽ സാക്ഷാൽ അമിതാബ് ബച്ചനും കൂടി ലാലിനൊപ്പം ചേരുംമ്പോൾ, ഇന്ത്യൻ സിനിമയിലെ രണ്ട് മഹാരഥന്മാർ ഒരുമിക്കുമ്പോൾ ഉണ്ടാകേണ്ട അർഹിക്കുന്ന വിജയം കണ്ടഹാർ നേടുമോ അതോ മറ്റൊരു ആഗ് ആയി കണ്ടഹാർ മാറുമോ എന്നറിയാൻ ഡിസംബർ 16 വരെ കാത്തിരുന്നേ മതിയാവു.

2010ൽ എതിരാളികളില്ലാതെ മുന്നേറുന്ന ദിലീപിനു ഈ വർഷത്തെ അവസാന ചിത്രം കൂടി വിജയമാക്കാൻ പോന്ന തരത്തിലുള്ള സിനിമയാണു ഡിസംബർ 23നു റിലീസ് ചെയ്യുന്ന മേരിക്കുണ്ടൊരു കുഞ്ഞാട്. പതിവ് ഹാസ്യ ചേരുവകളിൽ നിന്ന് വേറിട്ട് ബെന്നി പി നായരമ്പലം ഒരുക്കുന്ന ഈ ഷാഫി ചിത്രം കൂടി സൂപ്പർ ഹിറ്റ് ആയാൽ 2010ലെ താരം ആരു എന്നതിനു പിന്നെ എതിരഭിപ്രായമുണ്ടാവില്ല.

റംസാനു ഇറങ്ങിയ വമ്പൻ ചിത്രങ്ങളോടൊപ്പം റിലീസ് ചെയത് വലിയ വിജയം നേടിയ ഒരു ചെറിയ ചിത്രമുണ്ട്. എൽസമ എന്ന ആൺ കുട്ടി. അത്തരത്തിലുള്ള ഒരു സിനിമ കൂടി ക്രിസ്തുമസ് മൽസരത്തിനു രംഗത്തുണ്ട്. ലാലിന്റെ ടൂർണമെന്റ്. മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ദിലിപിന്റെയും ചിത്രങ്ങളോടൊപ്പം തന്റെ സിനിമ റിലീസ് ചെയ്യാൻ ലാൽ കാണിക്കുന്ന ധൈര്യം ഒരു കറുത്ത കുതിരയായി മാറാനുള്ള കെല്പ്പ് ഈ ചിത്രത്തിനുണ്ടാകും എന്നത് കൊണ്ട് തന്നെയാകണം. മറ്റൊരു എൽസമ്മയാണോ അതോ പന്തയകോഴിയാണോ ആവർത്തിക്കപ്പെടുക എന്ന് ക്രിസ്തുമസ് ദിനങ്ങളിൽ അറിയാം.

റിലീസ് ചെയ്യുന്ന എല്ലാ സിനിമകളും നല്ല സിനിമകൾ ആവട്ടെ എന്നും അതെല്ലാം വിജയങ്ങൾ ആയി തീരട്ടെ എന്നും നമ്മുക്ക് ആശംസിക്കാം. അങ്ങിനെ അത്രയെങ്കിലും നഷ്ടം മലയാള സിനിമക്ക് കുറഞ്ഞു കിട്ടട്ടേ എന്നും..!

14 comments:

പാച്ചു said...

ടൂർണമെന്റ് ഒരു നല്ല പടമാകണേ എന്നും അതു വളരേ വിജയിക്കണമേ എന്ന പ്രാർത്ഥനയും ആണു എനിക്കുള്ളത്, അതിനൊപ്പം തന്നെ, നല്ല പടങ്ങൾ ആണെങ്കിൽ താരവ്യത്യാസമില്ലാതെ അവ രക്ഷപ്പെടണം എന്നു ആഗ്രഹമുണ്ട്.

കാണ്ഡഹാർ മേജർ രവിയുടെ അവസാന പടം പോലെ കച്ചറ ആണെങ്കിൽ അതു പൊളിയണം എന്നും പ്രാർത്ഥിക്കും .. ലാസ്റ്റ് 2 പടങ്ങൾ അത്രെക്ക് വെറുപ്പിച്ചു എന്നെ.

Anonymous said...

ടൂർണമെന്റ് പ്രതീക്ഷയുള്ള പടമാണു. കണ്ഡഹാർ എന്താകുമോ എന്തോ. കുഞ്ഞാട് ലോലി പോപ്പ് പോലെ ആവാതെ ഇരുന്നാൽ മതി. ബെസ്റ്റ് ആക്ടർ രക്ഷപ്പെടും എന്ന് തോന്നുന്നു

Anonymous said...

കാണ്ഠഹാറ്‍ പൊളിയാനാണു ചാന്‍സു കുടുംബ പ്റേക്ഷകറ്‍ ഇതിനെക്കാള്‍ മറ്റു പടങ്ങള്‍ പ്റിഫര്‍ ചെയ്യും, മേജറ്‍ രവിക്കു ഒരു കഥയും പറയാനില്ല, ഖാണ്ഢഹാര്‍ സത്യത്തില്‍ ഇന്ത്യയുടെ പരാജയം ആയിരുന്നു തീവ്റവാദികള്‍ പറഞ്ഞ കണ്ടീഷനുകള്‍ അംഗീകരിച്ചു ഇന്നു താലിബാണ്റ്റെ പ്റധാനിയായ ഒരു നേതാവിനെ നമ്മള്‍ കസ്റ്റഡിയില്‍ നിന്നും ഇറക്കി പ്ളെയ്നില്‍ കയറ്റി യശ്വന്ത്‌ സിംഗ്‌ അവിടെ ഗാന്ധാര ദേശത്തു (അഫ്ഗാനിസ്ഥാന്‍) കൊണ്ടുകൊടുക്കുകയാണു ചെയ്തത്‌, ഈ സംഭവത്തില്‍ നിന്നും എവിടെയാണു ഒരു വീരഗാഥ രചിക്കാന്‍ കഴിയുക, ഇതു മോഹന്‍ലാല്‍ ചിന്തിക്കണമായിരുന്നു, മമ്മൂട്ടി പുതിയ തീം പുതിയ ഡയറക്ടറ്‍ ആണു പരീക്ഷിക്കുന്നത്‌ ഒരു പക്ഷെ പ്റാഞ്ചി ഏട്ടനെപോലെ ഒരു ക്ളാസ്‌ പടം ആകാന്‍ മതി, ലാലിനെ വിശ്വാസമില്ല ഗോസ്റ്റ്‌ ഹൌസും ഹരിഹര്‍ നഗറ്‍ പാറ്‍ട്ട്‌ രണ്ടൂം പ്റേക്ഷകനെ പറ്റിക്കുകയാണു ചെയ്തത്‌, ദിലീപിണ്റ്റെ വളിപ്പ്‌ ബോറന്‍ നായിക ഭാവനയും ഹിറ്റാകണമെങ്കില്‍ ദിലീപിണ്റ്റെ ലക്ക്‌ എന്നേ പറയാനാവു, കണ്ടിടത്തോളം മോഹന്‍ലാലിനാണു പണീ കിട്ടാന്‍ പോകുന്നത്‌

പ്രദീപ്‌ പേരശ്ശന്നൂര്‍ said...

good article

പരചില്‍ക്കാരന്‍ said...

Mammoottys flops in this year
1. Drona 2010
2. Yuga purushan
3. Vande mathram
4. Pranchiyettan(u said shikkar only has initial pull, but pranchi not even got average initial pull)
5. Best of luck
6. Kuttisrank
the year 2010 is a worst year of Mammotty only one hit that is Pokkiriraja( he was not solo hereo)

Mohanlal got only one hit that is Shikkar, but he was the solo hero, but Mammootty not even got a hit in this year as a solo hereo!

Mohanlal made 3 flops, while Mammootty made 6 flops that means 3 producers suffered lost in regards to lal moviw, while in other part 6 producers suffered lost!!!Why the bloggers like u only see the flops of Mohanlal in the recent time in the career of prithvi raj of 62 Movies, he made 58 flops, dont u see @! u only see the flops of Mohanlal

സൂര്യജിത്ത് said...

പ്രാഞ്ചിയെട്ടന്‍ ഫ്ലോപ്പാന്നു ആരാ അണ്ണാ പറഞ്ഞത്...

പരചില്‍ക്കാരന്‍ said...

If you said prachiyettan a hit, then Janakan and Oru naal varum are also hit, by applaying the same formula, because these three movies got avg opening and completed 50 days in 3 or 4 centers

b Studio said...

@ രഞ്ജിത്ത്.
ആവറേജ് ഓപ്പണിംഗും 50 ദിവസം കമ്പ്ലീറ്റും ചെയ്തതിന്റെ അടിസ്ഥാനത്തിലും അല്ല ഒരു സിനിമ ഹിറ്റ് ആണോ ഫ്ലോപ്പ് ആണോ എന്ന് നിശ്ചയിക്കുന്നത്. അതിന്റെ മുടക്കു മുതലും കളക്ഷനും നോക്കിയാണു.

ഒന്നേക്കാൽ കോടി രൂപ തനിക്ക് നഷ്ടം ഉണ്ടാക്കിയ സിനിമയാണു ഒരു നാൾ വരും എന്ന് അതിന്റെ വിതരണക്കാരനായ സന്തോഷ് ദാമോദരൻ തന്നെ പറഞ്ഞിട്ടുള്ളതാണു.

ജനകൻ എന്ന സിനിമക്ക് ആദ്യത്തെ ആഴ്ച്ച കിട്ടിയ ഷെയർ 62 ലക്ഷം . രണ്ടാമത്തെ ആഴ്ച്ച 20 ലക്ഷം. നിർമ്മാതാവിനു മാത്രം 40 ലക്ഷം രൂപ നഷ്ടം വന്ന പടമാണു ജനകൻ. വിതരണക്കാരന്റെ നഷ്ടവും കണക്കിലെടുത്താൽ ഒരു കോടിയിലേറെ.

ഒരു കോടിക്ക് മുകളിൽ നഷ്ടം വന്നാൽ അതിനെ ഫ്ലോപ്പ് എന്നല്ലാതെ പിന്നെ എന്തു വിളിക്കും.

പിന്നെ പ്രാഞ്ചിയേട്ടൻ ഹിറ്റ് ആയത് എങ്ങനെ എന്നു വെച്ചാൽ ഈ രണ്ട് സിനിമകളെകാളും ബഡ്ജറ്റ് കുറവാണു പ്രാഞ്ചിയേട്ടനു. 2 കോടിയിലധികം തിയറ്റർ ഷെയർ നേടിയ 87 ദിവസങ്ങൾ കഴിഞ്ഞിട്ടും മെയിൻ സെന്ററുകളിൽ ഹൗസ് ഫുൾ കിട്ടി കൊണ്ടിരിക്കുന്ന രണ്ടര കോടി ബഡ്ജറ്റ് ഉള്ള ഒരു സിനിമ ഹിറ്റ് എന്നല്ലാതെ പിന്നെ എന്ത് പറയാൻ..

Unknown said...

@B studio

If you have any proof about what Santosh Dhamodharam said, like the producer of Anwar and Vandematharam
We can produce correct video link of these two producers opinion! But you should not produce a single proof about what Santosh Damodharan said.

Pranchiyettan running 'house full' at the day of 87!! what a wonderful jock, hey madman , this is not 1987, where a movies run in 366 days or so!! ha ha! We are living in the present time, thousands of sources and Market experts said that on the three Ramzhan releases, Shikkar and Elsamma collected double than pranchiyettan and pranchiyettan was out of the race!!!

In which theater it is now running houseful, maybe running as 'noon show' just like shikkar and Elsamma!

NOTE: If you said about records, then we can remind you the fact that a Mohanlal movie completed 366 days in his career, but Not even a single movie of Mammootty ran beyond 250 days!!! Avarude oru 87 divasam !!!

b Studio said...

@ ranjith
രണ്ട് കാര്യങ്ങൾ ആണു താങ്കൾ ഉന്നയിച്ചിരിക്കുന്നത്. ഒന്ന് സന്തോഷ് ദാമോദരൻ അങ്ങിനെ പറഞ്ഞിട്ടുണ്ടോ എന്ന്. രണ്ട് പ്രാഞ്ചിയേട്ടൻ എവിടെയാണു ഹൗസ് ഫുൾ ഷോ കളിക്കുന്നത് എന്ന്.

ഒന്നാമത്തെ ചോദ്യത്തിനുള്ള ഉത്തരം ഈ ലിങ്കിൽ ഉണ്ട്.
http://i66.servimg.com/u/f66/15/06/65/53/120.jpg
http://i66.servimg.com/u/f66/15/06/65/53/211.jpg
http://i66.servimg.com/u/f66/15/06/65/53/311.jpg

രണ്ടാമത്തെ ചോദ്യത്തിനുള്ള ഉത്തരത്തിനായി എറണാകുളത്തോ തൃശൂരോ ഉള്ള താങ്കളുടെ തന്നെ സുഹൃത്തുക്കളുമായി ബന്ധപ്പെട്ടാൽ മതി. എറണാകുളം സംഗീതയിൽ 4 ഷോയും ത്രിശൂർ രാം ദാസിൽ 4 ഷോയും കളിക്കുന്ന സിനിമ ഏതാണു എന്നും അതിനു എത്ര ഹൗസ് ഫുൾ ഷോകൾ വരുന്നുണ്ട് എന്നും.

എൽസമ്മയും ശിക്കാറും കളിക്കുന്ന പോലെ നൂൺ ഷോ അല്ല പ്രാഞ്ചിയേട്ടൻ കളിക്കുന്നത് എന്ന് അപ്പോൾ മനസ്സിലാവും.

Merwin Joseph said...

@b studio
എന്താടോ , തന്റെ ആ ലിങ്കില്‍ ഉള്ളത് crime ഇല നിന്നോ , മുത്ത്‌ ചിപ്പിയില്‍ നിന്നോ അടെര്തിയെടുത്ത ഒരു പേജ് ! അത് സ്കാന്‍ ചെയ്തു അങ്ങ് ഓലതിയിരിക്കുന്നു , തന്നോട് അവന്‍ ചോദിച്ചത് സന്തോഷ് ദാമോദരന്‍ നേരിട്ട് പറയുന്ന വീഡിയോ ഉണ്ടോ എന്നല്ലേ, 3 തവണ ഒറ്റ ലിങ്ക് കൊടുതലോന്നും അതില്‍ ഉള്ളത് സത്യം ആവില്ല , കേട്ടോ ! ഈ ലിങ്കില്‍ നിന്നും ഒന്ന് മനസ്സിലായി മമ്മു ഫാന്‍സ്‌ പരാജയം എന്ന് പറഞ്ഞു നടക്കുന്ന കുരുക്ഷേത്ര അപ്പോള്‍ പരാജയം അല്ലത്രേ !
ചിത്രം, കിലുക്കം, ഗോഡ് ഫാദര്‍ എന്നീ ചിത്രങ്ങള്‍ പൊട്ടി എന്ന് ഇതുപോലെ എത്ര ലിങ്ക് വേണം എങ്കിലും സ്കാന്‍ ചെയ്തു എനിക്കും ഉണ്ടാക്കാം !! അത് പോലെ 'ഫോട്ടോഗ്രാഫര്‍' , 'ദുബായ്', 'ത്രില്ലെര്‍' 'നിഴല്‍ കൂത്ത്‌ ' എന്തിനു TD ദാസന്‍ വരെ മെഗാ ഹിറ്റ് ആണ് എന്നും manipulate ചയ്തു ഉണ്ടാക്കാം ! ഇത് ചാനല്‍ യുഗം ആണ് സുഹൃത്തേ , വീഡിയോ ലിങ്ക് ഉണ്ടോ വിശ്വസിക്കാം !

പിന്നെ നീ അവനോടാണ് പറഞ്ഞതെങ്കിലും ഞാന്‍ സ്വന്തം പരിജയ കരോട് അന്വേഷിച്ചു , അവര്‍ പറഞ്ഞത് പോസ്ടരില്‍ മാത്രം 4 ഷോ ഉള്ളു എന്നാണ് , ഭാക്കി ഒക്കെ 'മറ്റവന്‍ '

b Studio said...

@kumar
താങ്കൾക്ക് മലയാളം വായിക്കാൻ അറിയില്ല എന്നു മനസ്സിലായി. ആ കട്ടിംഗ് നാനയിൽ നിന്നാണു എന്ന് വ്യക്തമായി അതിൽ തന്നെ ഉണ്ട്, മുത്തു ചിപ്പിയും ക്രൈമും മാത്രം വായിക്കുന്നവർക്ക് ഏത് മാഗസിൻ കണ്ടാലും അതു പോലെ തോന്നും അതിൽ കുറ്റം പറയാൻ പറ്റില്ല. പിന്നെ രഞ്ജിത്ത് പറഞ്ഞ Anwar ന്റെ പ്രൊഡ്യൂസറുടെ വാക്കുകൾ അതും ഇതേ മാഗസിനിൽ ഉണ്ട്.
http://img522.imageshack.us/img522/5786/anwar.jpg
http://img15.imageshack.us/img15/3710/anwar2.jpg
http://img835.imageshack.us/img835/5181/anwar3.jpg

ഇതും അപ്പോൾ നിങ്ങൾ പറഞ്ഞ പോലെ മാനിപുലേറ്റ് ചെയ്തതാണോ. ഇല്ലെങ്കിൽ വീഡിയോ കാണിക്ക്. Anwar ന്റെ പ്രൊഡ്യൂസർ പറഞ്ഞു എന്ന് പറഞ്ഞ് മാധ്യമങ്ങളിൽ വന്ന വാർത്തയുടെ വീഡിയോ ഉണ്ടോ..??

സുഹൃത്തേ മാഗസിനുകളിൽ നടത്തുന്ന ഇന്റർവ്യുകളിലൂടെയാണു പല കാര്യങ്ങളും വെളിപ്പെടുന്നത്. ആധികാരകമായ വിവരങ്ങൾ പ്രസിദ്ധീകരിക്കുന്ന സിനിമ മാഗസിനുകൾ ഒരിക്കലും തെറ്റായ വിവരങ്ങൾ ഒരാൾ പറഞ്ഞു എന്ന പേരിൽ പ്രസിദ്ധീകരിക്കില്ല.

മമ്മൂട്ടി ഫാൻസ് കുരുക്ഷേത്ര ഫ്ലോപ്പ് ആണെന്നു പറഞ്ഞതോ, അത് ഹിറ്റ് ആണന്ന കാര്യമൊക്കെ ഇവിടെ ചർച്ച വിഷയമാണോ.. കുരുക്ഷേത്ര ലാഭം ആണെന്ന് അതിന്റെ നിർമ്മാതാവ് പറഞ്ഞാൽ അത് ശരിയാവാതെ വഴിയില്ലല്ലോ..

താങ്കളുടെ സുഹൃത്തുക്കൾ പറഞ്ഞ ത്രിശൂരിൽ കളിക്കുന്ന മറ്റവൻ ആരാണെന്ന് അറിഞ്ഞാൽ കൊള്ളാമായിരുന്നു.

Unknown said...

watched Kandahar excellent movie ! super duper hit !

Anonymous said...

Good

Followers

 
Copyright 2009 b Studio. All rights reserved.