RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

വീണ്ടുമൊരു നിർമ്മാതാവ് വാളെടുക്കുന്നു..!



മലയാള സിനിമയെ സംബന്ധിച്ചിടത്തോളം നിർമ്മാതാക്കൾ കുത്തു പാളയെടുക്കുക എന്നത് ഒരു പുതുമയുള്ള കാര്യമല്ല. വർഷത്തിൽ ഇറങ്ങുന്ന 90 സിനിമകളിൽ 80 എണ്ണവും പരാജയപ്പെടുന്ന ഒരു ഇൻഡസ്ട്രിയിൽ അങ്ങനെ സംഭവിച്ചില്ലങ്കിലെ അത്ഭുതമുള്ളു. ഇത്തരത്തിൽ സിനിമയെടുത്ത്പാപ്പരായി പോകുന്ന നിർമ്മാതാക്കളിൽ ചിലർ വട്ടിപലിശയ്ക്ക് പണമെടുത്ത് വീണ്ടും ഭാഗ്യ പരീക്ഷണത്തിനൊരുങ്ങുന്നു.മറ്റു ചിലർ നഷ്ടപ്പെട്ടത് ഓർത്ത് ദുഖിച്ചു കൊണ്ട് സ്ഥലം വിടുന്നു. എന്നാൽ വളരെ ചുരുക്കം ചിലർ മാത്രം ഇതിനെതിരെ വാളെടുക്കാറുണ്ട്. തങ്ങൾക്ക് സിനിമ നിർമ്മാണത്തിനിടയിൽ നേരിട്ട കയ്പ്പേറിയ അനുഭവങ്ങളെ പറ്റി തുറന്നടിക്കാറുണ്ട്.സിനിമ ഫീൽഡിൽ സജീവമായി നില്ക്കുന്ന താരങ്ങളെ പറ്റിയാണു ഇത്തരത്തിൽ ആരോപണം ഉന്നയിക്കുന്നത് എന്നത് കൊണ്ട് തന്നെ ഇതിനധികം പബ്ലിസിറ്റി കിട്ടാറില്ല. കാശ് പോയ നിർമ്മാതാവിന്റെ വിലാപം ഒരു ജല്പനമായി മാറി അവസാനിക്കുകയാണു ചെയ്യാറു പതിവ്.

അടുത്ത കാലത്ത് വന്ദേമാതരത്തിന്റെ നിർമ്മാതാവ് ഇങ്ങനെ ഒരു പരാതിയുമായി വന്നിരുന്നു. അതുപോലെ കോളേജ് കുമാരന്റെ നിർമ്മാതാവ് തുളസി ദാസിനെതിരെ, ഒന്നാമന്റെ നിർമ്മാതാവ് തമ്പികണന്താനത്തിനെതിരെ, വർഗ്ഗത്തിന്റെ നിർമ്മാതാവ് പ്രിത്വിരാജിനെതിരെ, നടൻ ദിലീപിനെതിരെ ഉദയ പുരം സുൽത്താന്റെ നിർമ്മാതാവ് എന്നിങ്ങനെ തുടങ്ങി ഒരുപാട് നിർമ്മാതാക്കൾ ആരോപണങ്ങളുമായി വന്നിട്ടുണ്ട്. ഇതിലെ ഏറ്റവും പുതിയ വിവാദം Anwar എന്ന സിനിമയെ ചുറ്റിപറ്റിയാണു. സിനിമയുടെ നിർമ്മാതാവ് രാജു സക്കറിയ ആണു അമൽ നീരദിനെ പറ്റി ഇത്തരത്തിൽ ഒരു ആരോപണം ഉന്നയിച്ചിരിക്കുന്നത്. കൗമുദി വാരികയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണു അമൽ നീരദിനെതിരെ നിർമ്മാതാവ് ആഞ്ഞടിച്ചത്. അഭിമുഖം ഇവിടെ വായിക്കാം.

ആരോപണങ്ങൾക്കെതിരെ അമൽ പ്രതികരിച്ചിട്ടുണ്ട്. നിർമാതാവിന്റെ വാദം ശരിയല്ലെന്നും തനിക്ക് പറയുന്ന തുകയൊന്നും പ്രതിഫലമായി തന്നിട്ടില്ല എന്നുമാണു അമൽ പറയുന്നത്. കൂടാതെ
1.5 Cr നഷ്ടം വന്നു എന്ന് പറയുന്നത് ശരിയല്ല. എല്ലാ rights ഉം തിയറ്റർ ഷെയറുമടക്കം 4.30 cr കിട്ടിയിട്ടുണ്ട് എന്നും പിന്നെങ്ങനെ 1.5 Cr നഷ്ടം വരും എന്നുമാണു അമൽ ചോദിക്കുന്നത്. മാത്രമല്ല പ്രിത്വിരാജുമായുള്ള ബന്ധം വഷളായ രീതിയിൽ ആണെങ്കിൽ പ്രിത്വി പിന്നെ എന്തു കൊണ്ട് ഞാൻ അടുത്തതായി സംവിധാനം ചെയ്യാൻ പോകുന്ന സിനിമ നിർമ്മിക്കാൻ തയ്യാറാവണം എന്നും അമൽ ചോദിക്കുന്നു. Anwar സിനിമയുടെ ചിത്രീകരണത്തിനിടയ്ക്ക് നിർമ്മാതാവ് അനാവശ്യമായ ഇടപെടലുകൾ നടത്തിയിട്ടുണ്ടെന്നും അത് ഇപ്പോൾ തുറന്ന് പറയാൻ താൻ തയ്യാറല്ല എന്നുമാണു അമൽ പ്രതികരിച്ചത്.

സിനിമയുടെ നഷ്ടത്തെ കുറിച്ച് സംസാരിക്കാൻ ആധികാരികമായ അവകാശം നിർമ്മാതാവിനു തന്നെയാണു എന്നിരിക്കെ ആരോപണങ്ങളെല്ലാം ശരിയാണോ തെറ്റാണോ എന്നത് വരും ദിവസങ്ങളിൽ പുറത്ത് വരും എന്ന് പ്രതീക്ഷിക്കാം. എന്തായാലും സംവിധായകനും നിർമ്മാതാവും യോജിച്ചു കൊണ്ട് ഒരേ സ്വരത്തിൽ പറയുന്ന ഒരു കാര്യമുണ്ട്. റിലീസ് ചെയ്ത അന്നു തന്നെ എന്തിരന്റെ കളക്ഷൻ റിക്കാർഡ് തകർത്തു എന്ന് പറഞ്ഞ് പ്രിത്വിരാജ് ട്വീറ്റ് ചെയ്ത Anwar ഒരു പരാജയ ചിത്രമാണു എന്ന കാര്യം...!

ഈയിടെ ഒരു മാധ്യമത്തിൽ ഇറങ്ങിയ ലേഖനത്തിൽ പറയുന്ന പോലെ സ്വകാര്യ ബസ് ഉടമകളും സിനിമ നിർമ്മാതാക്കളും ഒരു പോലെ ആണു. രണ്ട് മേഖലയും നഷ്ടത്തിൽ ആണു ഓടുന്നത് എന്ന്പറയുകയും ചെയ്യും എന്നാൽ ഇറങ്ങുന്ന ബസ്സുകളുടെയും സിനിമകളുടെയും എണ്ണത്തിൽ കുറവൊന്നുമില്ല താനും...!!

*ഫോട്ടോയുടെ അടിക്കുറിപ്പ് : എന്തായാലും നാണക്കേടായി, ഇനി മുഖം മറച്ചിരിക്കാം..!!

അമൽ നീരദ് ഇന്റർവ്യു കടപ്പാട് ഫോറം കേരളം

7 comments:

Vinu said...

haha രാജു മോന്റെ ടൈം നല്ല ബെസ്റ്റ് ടൈം. ഇതും പൊളിഞ്ഞു ഇതിന്റെ പിന്നാലെ വന്ന ത്രില്ലറും തവിടു പൊടിയായി. എന്നാലും വാചകമടിയിൽ ഒരു കുറവുമില്ല. സിനിമ ഹിറ്റ് ആയാലെ സൂപ്പർ സ്റ്റാർ ആവു. അല്ലെങ്കിൽ ട്വിറ്റർ സ്റ്റാറെ ആവു

മുസമ്മില്‍ സി സി said...

ഈയിടെ ഒരു മാധ്യമത്തിൽ ഇറങ്ങിയ ലേഖനത്തിൽ പറയുന്ന പോലെ സ്വകാര്യ ബസ് ഉടമകളും സിനിമ നിർമ്മാതാക്കളും ഒരു പോലെ ആണു. രണ്ട് മേഖലയും നഷ്ടത്തിൽ ആണു ഓടുന്നത് എന്ന്പറയുകയും ചെയ്യും എന്നാൽ ഇറങ്ങുന്ന ബസ്സുകളുടെയും സിനിമകളുടെയും എണ്ണത്തിൽ കുറവൊന്നുമില്ല താനും...!!

ഈ വാക്കുകള്‍ അമല്‍ നീരദ് തന്നെ പറഞ്ഞതാണ്

Villagemaan/വില്ലേജ്മാന്‍ said...

@ വിനു..ത്രില്ലെരിന്റെ വിധി എഴുത്തും മുന്‍പേ എന്തിനാ മാഷെ ഇങ്ങനെ ഒരു അഭിപ്രായം ? ഒരാഴ്ചയല്ലേ ആയുള്ളൂ പടം ഇറങ്ങിയിട്ട്? താങ്കള്‍ സ്വന്തമായി അങ്ങ് തീരുമാനിച്ചാല്‍ മതിയോ ത്രില്ലര്‍ പൊടിയായി എന്ന് ? കഷ്ടം തന്നെ..

Vinu said...

@Villagemaan ഞാനായിട്ടു വിധിയെഴുതിയല്ല. കേരളത്തിലെ തിയറ്ററുകളിൽ ത്രില്ലറിന്റെ വിധി ഇതിനോടകം തന്നെ എഴുതപ്പെട്ടു കഴിഞ്ഞു. അതു കൊണ്ട് പറഞ്ഞതാണു

Anonymous said...

anwarinu pani kitti

C R said...

ആ ഫോട്ടോയിലെ തോക്കിന് കാഞ്ചി ഇല്ല എന്ന് ശ്രദ്ധിച്ചോ?

പരചില്‍ക്കാരന്‍ said...

The Thriller is another flop from Prithviraj
thanthonni, Punyam aham(not got theater even to release), anwar, The thriller flop list continues, only one hit, not as a solo hero, and that is Pokkiriraja

Followers

 
Copyright 2009 b Studio. All rights reserved.