
പ്രശസ്ത ചലച്ചിത്ര നടി കോഴിക്കോട് ശാന്താ ദേവി അന്തരിച്ചു.കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. അന്തരിച്ച പ്രശസ്ത ഗായകൻ കോഴിക്കോട് അബ്ദുൾ ഖാദറാണു ശാന്താ ദേവിയുടെ ഭർത്താവ്. നിരവധി നാടകങ്ങളിലും സിനിമകളിലും വേഷമിട്ട ശാന്താ ദേവി അവസാനമായി അഭിനയിച്ചത് കേരള കഫേയിലെ മകനാൽ ഉപേക്ഷിക്കപ്പെടുന്ന അമ്മയുടെ ഹൃദയസ്പർശിയായ വേഷമായിരുന്നു. എല്ലാവരുടെയും കണ്ണുകൾ നനയിച്ച ആ കഥാപാത്രത്തിനോട് സാമ്യമുള്ളത് തന്നെയായിരുന്നു ശാന്താ ദേവിയുടെ അവസാന കാലഘട്ടവും.അങ്ങിനെ ഒരു നല്ല കലാകാരി കൂടി നമ്മളെ വിട്ടു കാലയവനികക്കുള്ളിൽ മറഞ്ഞു. പക്ഷെ അവർ ജീവൻ നല്കിയ മികച്ച കഥാപാത്രങ്ങളിലൂടെ ശാന്താ ദേവി എന്നും ജീവിക്കും
ആദരാഞ്ജലികൾ.
5 comments:
ആദരാഞ്ജലികള്‍ .
ഒരു പാവം നല്ലനടിക്കുകൂടി ആദരാഞ്ജലികൾ.....
ആദരാഞ്ജലികൾ!
ഒരു ടിപ്പിക്കൽ നാട്ടിൻപുറത്തുകാരി അമ്മയായിട്ട് അഭിനയിക്കാൻ ആ നടിയേ ഉള്ളൂ..ബ്രിഡ്ജ് എന്ന മനോഹര ചിത്രം മാത്രം മതി ആ നടിയെ എന്നുമോർക്കാൻ..
ആദരാഞ്ജലികള്‍
Post a Comment