RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

അവസാനം ഞാനങ്ങു സമ്മതിച്ചു..!!



എനിക്ക് സമയം തീരെയില്ല.കൈ നിറയെ പടങ്ങളാണു. ഞാൻ ഒരോ ദിവസവും മൂന്നും നാലും ലൊക്കേഷനുകളിലാണു പോയി കൊണ്ടിരിക്കുന്നത്. എന്റെ ഉറക്കവും ഭക്ഷണവും കുളിയുമെല്ലാം ഇപ്പോൾ കാരവാനിൽ ആണു. അന്നു കാരവാൻ വാങ്ങാൻ തോന്നിയത് ഇപ്പോൾ എന്തൊരു അനുഗ്രഹം ആയി എന്നോ. ശരിക്കും തീരെ താല്പര്യമുണ്ടായിട്ടല്ല. എന്നാലും അവസാനം ഞാനത് സമ്മതിച്ചു. നമ്മൾ കാരണം ആരെങ്കിലും രക്ഷപ്പെടുവാണെങ്കിൽ അങ്ങ് രക്ഷപ്പെടട്ടെന്നെ. ഒന്നുമില്ലേലും ഷാജിയും രൺജിയുമൊക്കെ നമ്മളെ വെച്ച് കുറെ പടങ്ങൾ എടുത്തിട്ടുള്ളതല്ലേ. ഇപ്പോൾ അവർക്ക് ഒരു ക്ഷീണസമയം വന്നു നില്ക്കുമ്പോൾ നമ്മൾ കൈ വിടുന്നത് ശരിയല്ലല്ലോ. പിന്നെ മമ്മൂട്ടിയുമായുള്ള പ്രശ്നങ്ങൾ അത് എന്റെ തൊഴിലുമായി ഇനിയും ഞാൻ കൂട്ടി കുഴക്കുന്നില്ല. പഴശിരാജയിൽ ഞാൻ അഭിനയിച്ചില്ല പക്ഷെ T20 യിൽ ഞാൻ അഭിനയിച്ചല്ലോ. അതു പോലെ കരുതിയാൽ മതി ഇത്. ഇപ്പോൾ എല്ലാതാരങ്ങൾക്കും ഞാൻ കൂടെ അഭിനയിക്കണം എന്ന് നിർബന്ധമാണു. മോഹൻലാലിന്റെ കൂടെ രണ്ട്സിനിമകളിലാണു അഭിനയിക്കുന്നത്. കൃസ്ത്യൻ ബ്രദേഴ്സും, രാജാവിന്റെ മകൻ പാർട്ട് 2വും. ഇനിമമ്മൂട്ടിക്കും ഒരു മെഗാഹിറ്റ് ഉണ്ടാക്കാൻ ഞാൻ കൂടി വേണം എന്നാണെങ്കിൽ അങ്ങിനെ ആവട്ടെ. ഇനിഞാൻ അഭിനയിക്കാതിരുന്നത് കൊണ്ട് കിംഗ് & കമ്മീഷണർ വിജയിക്കാതിരിക്കണ്ട. ചിലരു പറയും ഞാൻ തിരുമാനം മാറ്റിയത് പേടിച്ചിട്ടാണെന്നു. എന്ത് പേടി ആരെ പേടി..? അല്ലെങ്കിലും ഞാൻ എന്തിനു പേടിക്കണം. എനിക്ക് പകരം ഇന്നലെ വന്ന ഒരു പയ്യൻ ഭരത് ചന്ദ്രനെ അവതരിപ്പിച്ചാൽ ആളുകൾ സ്വീകരിക്കും എന്ന് നിങ്ങൾ കരുതുന്നുണ്ടോ. ഭരത് ചന്ദ്രനെ അവതരിപ്പിക്കാൻ ലോകത്ത് എന്നെ കഴിഞ്ഞെ മറ്റാരുമുള്ളു. സിനിമ നന്നായിക്കോട്ടെ ,ഷാജിയും രൺജിയും പച്ച പിടിച്ചോട്ടെ എന്ന് കരുതി അഭിനയിക്കാം എന്ന് സമ്മതിച്ചതാണു. അല്ലാതെ സിനിമയിൽ അഭിനയിച്ചിട്ട് വേണ്ട എനിക്ക് എന്റെ കാരവാനിൽ പെട്രോൾ അടിക്കാൻ..!

*
സത്യമായിട്ടും അതു കൊണ്ടാ അല്ലാതെ പ്രിത്വി അഭിനയിച്ച് പേരെടുത്താൽ ആകെയുള്ള ഒരു ഹിറ്റ് വേഷം കൈയ്യിൽ നിന്നും പോകും എന്ന പേടി കൊണ്ടല്ല.. സത്യം..!!

*അതിനു മാത്രമൊന്നുമില്ലല്ലോ ഈ പ്രിത്വിരാജ്..!!!

6 comments:

അമ്മാവന്‍ said...

ഹ ഹ .. ഗോപിയേട്ടന്റെ പകുതി കവിള്‍ ഉണ്ടോ ഈ പറയുന്ന യുവ താരത്തിനു? പിന്നെ അവന്‍ എങ്ങനെ കമ്മിഷണര്‍ ആയി അഭിനയിക്കും?

പിന്നെ ഒരു തിരുത്ത് , ഗോപി ചേട്ടായിടെ കാരവാനില്‍ ഡീസല്‍ ആണ് എന്ന് തോന്നുന്നു..

Muralee Mukundan , ബിലാത്തിപട്ടണം said...

പാവം എങ്ങിനെയെങ്കിലും പിഴച്ചു പൊക്കോട്ടെ...!

Unknown said...

ha ha ha

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur said...

പാവം സുരേഷ് ഗോപി.

Pony Boy said...

അല്ലേലും കാക്കിയിട്ടവന്റെ കയ്യേൽത്തൊട്ടാൽ ബി സ്റ്റുഡിയോയ്ക്ക് നോവില്ല..സുരേഷ് ഗോപിയുടെ കുമാർ ഇൻ രാജാവിന്റെ മകൻ നായർസാബിലെ ഗോപൻ തുടൻഗ്ഗിയവയും മറക്കാനാവാത്തതാണ്..പിന്നെ ആളല്പം ജാഡയാണെനാണ് കേട്ടത്..പാവം എങ്ങനേലും കഞ്ഞികുടിച്ചുപൊക്കോട്ടേ

പരചില്‍ക്കാരന്‍ said...

അങ്ങനെ താന്‍ സുരേഷിന്റെ താഴ്ത്തി കെട്ടാന്‍ നോക്കണ്ട, യഥാര്‍ത്ഥ അവസരവധികള്‍ ഈ പദത്തിന്റെ സംവിധായകനും , തിരക്കധക്രുതും ആണ് ! പോക്കിരി രാജാ വിജയിച്ച സമയത്ത് അവര്‍ക്ക് പ്രിത്വി മതി !

എന്നാല്‍ ഇപ്പോള്‍ അങ്ങനെ ആണോ ? അന്‍വര്‍ പൊട്ടി എന്ന് നിര്‍മാതാവ് വിളിച്ചു പറഞ്ഞു, ആ പടത്തിനെ പാടി പുകഴ്ത്തിയ ചന്നലുകാര്‍ തന്നെ അത് ആഗോഷിച്ചു ! പിന്നെ ത്രില്ലെര്‍ തകര്‍ന്നു തരിപ്പണം ആയതോടെ പുതിയ മുഖം, പോക്കിരി രാജാ എന്നീ സിനെമാകളിളുടെ പയ്യന്‍ വച്ച രണ്ടു സ്റെപ്പുകള്‍ അതെ പടി പിറകോട്ടു പോയി ! അപ്പോള്‍ പിന്നെ വേറെന്തുണ്ട്‌ , സുരേഷ് അല്ലാതെ
വല കഷണം : സുരേഷിന്റെ സഹസ്രം തരക്കേടില്ല എന്ന് കൂടെ കേള്‍ക്കുന്നുണ്ട് , ആനന്ദ ലബ്ദിക്കിനി എന്ത് വേണം ?

Followers

 
Copyright 2009 b Studio. All rights reserved.