RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

കുഞ്ചനും മഞ്ജുവും..!!


ഒരു കാലത്തെ മലയാള സിനിമയിലെ കോമഡി താരങ്ങളിൽ തിളങ്ങി നിന്നിരുന്ന താരമായിരുന്നു കുഞ്ചൻ. കോട്ടയം കുഞ്ഞച്ചൻ പോലുള്ള സിനിമകളിലെ കുഞ്ചന്റെ അഭിനയം ഇന്നും നമ്മിൽ ചിരിയുണർത്തുന്നവയാണു. എന്നാൽ പുത്തൻ തലമുറയിലെ താരങ്ങളുമായി പിടിച്ചു നില്ക്കാൻ കഴിയാതെ പതിയെ പതിയെ സംഭാഷണങ്ങൾ ഇല്ലാത്ത റോളുകളിലേക്ക് കുഞ്ചൻ വഴിമാറിയിരുന്നു. എന്നാൽ ഇപ്പോൾ കുഞ്ചന്റെ കരിയറിൽ ഒരു തിരിച്ചു വരവ് ഉണ്ടാകാൻ പോകുന്നു. സാക്ഷാൽ കമൽ ഹാസന്റെ പുതിയ സിനിമയായ മന്മദൻ അബ് എന്ന സിനിമയിൽ അഭിനയിക്കാൻ കുഞ്ചനു ക്ഷണം ലഭിച്ചിരിക്കുന്നു. ഈ സിനിമയുടെ ഷൂട്ടിഗിനായി കുഞ്ചൻ ഇപ്പോൾ പാരീസിലാണു. തന്റെ പഴയ സുഹൃത്തായ കുഞ്ചനെ കമൽ പ്രത്യേക താല്പര്യമെടുത്താണു ഈ സിനിമയിലേക്ക് വിളിച്ചിരിക്കുന്നത്. k s രവികുമാർ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ലൊക്കേഷൻ റോം, വെനീസ് എന്നിവിടങ്ങളിലാണു. തീർന്നിട്ടില്ല വിശേഷം, സീരിയൽ രംഗത്തെ പ്രമുഖ താരമായ മഞ്ജു പിള്ളയും ഈ സിനിമയിൽ അഭിനയിക്കുന്നുണ്ട്. അടൂരിന്റെ സിനിമയിലും മറ്റും അഭിനയിച്ചിട്ടുണ്ടെങ്കിലും മലയാള സിനിമയിൽ ഒരു സ്ഥാനം ഉണ്ടാക്കാൻ മഞ്ജുവിനു ഇതു വരെ കഴിഞ്ഞിട്ടില്ല. അതു കൊണ്ട് തന്നെ മഞ്ജുവിനെ സംബന്ധിച്ച് ഈ ഒരു വേഷം ഒരു ഓസ്ക്കാർ കിട്ടുന്നതിനു തുല്യമാണു.കുഞ്ചനും മഞ്ജുവിനും ഈ സിനിമ ഒരു വലിയ വഴിത്തിരിവ് ആവട്ടെ എന്ന് നമ്മുക്ക് ആശംസിക്കാം.

*സൂപ്പറിന്റെം മെഗായുടെയും സിനിമകളിൽ സ്ഥിരമായി കാണാറുള്ളതാണു. എന്നാൽ പിന്നെ കിടക്കെട്ടെന്നെ ഒന്നു ഉലകനായകന്റെ പടത്തിലും...!!!

**ചന്ദ്രമതിക്ക് ഇനി ഇന്ദുമുഖിയെ കാണാൻ അങ്ങു പാരീസിലോട്ട് വരേണ്ടി വരും.. എവിടെ.. അങ്ങ് പാരീസീലോട്ട്....!!!

4 comments:

ശ്രീനാഥന്‍ said...

കുഞ്ചനും മഞ്ജുവും രക്ഷപെടട്ടെ!

ഷാജി ഖത്തര്‍ said...

അതന്നെ രക്ഷപെടട്ടെ:)- രണ്ടു പേരും കഴിവുള്ളവര്‍ ആണ്,കുഞ്ചനു നമ്മള്‍ അര്‍ഹിക്കുന്ന അംഗീകാരം കൊടുത്തിട്ടില്ല എന്ന് തോന്നുന്നു അല്ലേ.എപ്പോഴും ഇംഗ്ലീഷ് പറയുന്ന കഥാപാത്രങ്ങളെ കിട്ടുന്നുള്ളൂ :)-.

Vinu said...

അർഹിക്കുന്ന അംഗീകാരം കൊടുത്തിലെങ്കിലും പല സിനിമകളിലും കുഞ്ചനു വേഷങ്ങൾ ഉണ്ടായിരുന്നു.

നിരാശകാമുകന്‍ said...

കുഞ്ചനും മഞ്ജുവിനും ഈ സിനിമ ഒരു വലിയ വഴിത്തിരിവ് ആവട്ടെ എന്ന് നമ്മുക്ക് ആശംസിക്കാം.

Followers

 
Copyright 2009 b Studio. All rights reserved.