Friday, September 16, 2016

ഒരു മുത്തശി ഗദ - Film Review

ഓം ശാന്തി ഓശാന എന്ന കന്നി ചിത്രത്തിലൂടെ മലയാള സിനിമയിൽ പ്രശസ്തനായ സംവിധായകനാണു ജൂഡ് ആന്തണി. നടനായും ചില സിനിമകളിൽ കഴിവ് തെളിയിച്ചിട്ടുള്ള അദ്ദേഹത്തിന്റെ രണ്ടാമത്തെ പടമാണു ഒരുമുത്തശി ഗദ. സുരാജ് വെഞ്ഞാറമൂട്, ലെന , വിജയരാഘവൻ, രജനി ചാണ്ടി, ഭാഗ്യലക്ഷ്മി എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിന്റെ തിരകഥ സംവിധായകന്റെ തന്നെയാണു

കഥാസാരം

സിബിച്ചനും കുടുംബവും ആണു കഥയിലെ  പ്രധാന കഥാപാത്രങ്ങൾ. കുടുബം എന്നു പറയുമ്പോൾ സിബിച്ചനു ഭാര്യയും രണ്ട് മക്കളും പിന്നെ അയാളുടെ അമ്മയുമാണുള്ളത്. ലീലാമ്മ എന്ന സിബിച്ചന്റെ അമ്മ നാടൻ ഭാഷയിൽ പറഞ്ഞാൽ ഒരു മൂശേട്ടയാണു.  അതു കൊണ്ട് തന്നെ സിബിച്ചന്റെ മക്കൾ മുത്തശിക്ക് ഇട്ടിരിക്കുന്ന പേരു റൗഡി ലീലാമ്മ എന്നാണു. 

ഒരു അമ്മായി അമ്മ  - മരുമകൾ പോരാണു മണക്കുന്നതെങ്കിൽ പരസ്പരം സീരിയലിലെയും സ്ത്രീധനത്തിലെയും ചന്ദനമഴയിലേയുമൊക്കെ അമ്മായി അമ്മമാരെ മറന്നേക്കുക ഇത് വേറെ ലെവൽ..! റൗഡി ലീലാമ്മയുടെ ജീവിതത്തിലേക്ക് സിബിച്ചന്റെ ഭാര്യയുടെ അമ്മയായ സൂസമ്മ കടന്നു വരുമ്പോൾ ഉണ്ടാകുന്ന വഴി തിരുവകളാണു സിനിമ പറയുന്നത്.. അതെ വളവിൽ തിരിവുണ്ട്..!!!!

വിശകലനം

ഓംശാന്തി ഓശാനക്ക് ശേഷം വലിയ സെറ്റപ്പിൽ ഒരു പടം ചെയ്യാമായിരുന്നിട്ടും ജൂഡ് ആന്തണി തിരഞ്ഞെടുത്തത് ഒരു വ്യത്യസ്ഥമായ പ്രമേയമാണു എന്നത് അഭിനന്ദനാർഹമാണു. ഒരു മുത്തശി ഗദ എന്ന് പറഞ്ഞ് തുടങ്ങുന്ന ഈ സിനിമ പ്രായമായവരുടെ പ്രശ്നനങ്ങളെ വളരെ ഹ്യൂമറസായിട്ടാണു അവതരിപ്പിച്ചിരിക്കുന്നത്. എല്ലാവരുടെയും വീട്ടിൽ ഉള്ള  പ്രായമായവർ എങ്ങനെ ചിന്തിക്കുന്നു അവർ എന്ത് കൊണ്ട് ഇങ്ങനെ പ്രവർത്തിക്കുന്നു എന്നൊന്നും ആലോചിക്കാൻ ഇന്നത്തെ തലമുറ മിനക്കെടാറില്ല. അതിലേക്ക്ഒരു എത്തി നോട്ടമാണു ഒരു മുത്തശിഗദ.  

ടൈറ്റിൽ റോൾ അവതരിപ്പിച്ച രജനി ചാണ്ടി ആദ്യമായി അഭിനയിക്കുന്നതിന്റെ ബാലാരിഷ്ടതകൾ പ്രകടിപ്പിക്കാതെ വളരെ സ്വഭാവികമായി ലീലാമ്മയെ അവതരിപ്പിച്ചു. ലീലാമ്മ ഇങ്ങനെ ആണു അല്ലെങ്കിൽ ഇങ്ങനെ ആയിക്കൂടെ എന്ന് ചിന്തിച്ചാൽ തീരാവുന്നതേ ഉള്ളു മുത്തശിയുടെ അഭിനയത്തിലെ കല്ലുകടികൾ. ഞാൻ സംവിധാനം ചെയ്യും എന്ന ചിത്രത്തിനു ശേഷം ഭാഗ്യ ലക്ഷിയെ വീണ്ടും സ്ക്രീനിൽ കാണാനും ഒരു നല്ല അഭിനയം ആസ്വദിക്കാനും സാധിച്ചു. സുരാജ് , ലെന വിജയരാഘവൻ, ബാലതാരങ്ങൾ ഉൾപ്പെടെ എല്ലാവരും സിനിമയിൽ നന്നായി തന്നെ തങ്ങളുടെ ഭാഗം അഭിനയിച്ചിട്ടുണ്ട്. ഒരുപാട് നാളുകൾക്ക് ശേഷം നടൻ രാജീവ് പിള്ളയെ വെള്ളിത്തിരയിൽ ഈ സിനിമയിലൂടെ കാണാം.  കാര്യമായ പരിക്കുകളിലാതെ രാജീവ് പിള്ളയും തന്റെ വേഷം വൃത്തിയായി ചെയ്തപ്പോൾ അവിടെ തെളിഞ്ഞ് കണ്ടത് ജൂഡ് ആന്തണി എന്ന സംവിധായകന്റെ മികവ് തന്നെയാണു. 

വിനീത് ശ്രീനിവാസനെ ഒരൊറ്റ ഗാനരംഗത്തിലേക്ക് ഒതുക്കിയ മാർക്കറ്റിംഗ് മികവും എടുത്ത് പറയേണ്ടതാണു. ഗാനങ്ങൾ പക്ഷെ അവസരത്തിനുത്ത് ഉയർന്നില്ലെങ്കിലും മനോഹരരമായ് വിഷ്വലുകളാൽ ആ കുറവ് ഒരുപരിധി വരെ പരിഹരിക്കപ്പെട്ടിട്ടുണ്ട്.  ഓം ശാന്തി ഓശാന വലിയ ഹിറ്റ് ആയത് അതിനു വൈവിധ്യാമാർന്നഒരു തിരകഥയും ആ തിരകഥയ്ക്ക് പാകത്തിനൊത്ത സംവിധാനവും ഉള്ളത് കൊണ്ടാണു. ഓംശാന്തിയുടെ തിരകഥാകൃത്ത് അതിനു ശേഷം സ്വന്തമായി രണ്ട് സിനിമകൾ സംവിധാനം ചെയ്യുകയും മൂന്നാമത്തേതിന്റെ പണിപുരയിൽ ആവുകയും ചെയ്യുന്ന സമയത്താണു ഓംശാന്തിയുടെ സംവിധായകൻ തന്റെ രണ്ടാമത്തെ ചിത്രവുമായി വരുന്നത്. അതും സ്വ്ന്തം തിരകഥയിൽ.!

 ഇതിൽ ശ്രദ്ധിക്കേണ്ട ഒരു കാര്യം ദോഷദൃക്കൾ പറഞ്ഞു പരത്തുന്നത് പോലെ  തന്റെ ആദ്യ സിനിമയ്ക്ക് ലഭിച്ച ക്രഡിറ്റ് പങ്കിട്ടെടുത്ത് കൊണ്ട് പോയതിന്റെ ചൊരുക്കിൽ ഇനി സ്വന്തമായി തിരകഥ എഴുതിയിട്ടേ സിനിമ സംവിധാനം ചെയ്യു എന്ന് ജൂഡ് ആന്തണി ശപഥമെടുത്തത് കൊണ്ടൊന്നുമല്ല രണ്ടാം സിനിമ വൈകിയത്. അത് നല്ലൊരു കഥയ്ക്ക് വേണ്ടിയുള്ള ഒരു കാത്തിരിപ്പിന്റെ നീളമായിരുന്നു എന്ന് മാത്രം. എന്നാൽ ഇത്രയധികം സമയമെടുത്ത് ചെയ്ത ഒരു സിനിമ എന്ന നിലയിൽ കാണുമ്പോൾ ഒരു മുത്തശി ഗദ പോര എന്ന് പറയേണ്ടി  വരും. തിരകഥയിൽ സംഭവിച്ച പാളിച്ചകൾ സിനിമയെ മൊത്തത്തിൽ ബാധിക്കുന്നു. എങ്കിലുംഒരു വട്ടം വീട്ടുകാരെയെല്ലാം കൊണ്ട് പോയി കാണിക്കാവുന്ന പടമാണു ഒരു മുത്തശി ഗദ.മുത്തശിമാർകൊക്കെ ഒരു സന്തോഷമാവട്ടെന്നെ..!!

പ്രേക്ഷക പ്രതികരണം

ഒരു ജൂഡ് ആന്തണി സില്മ എന്ന് കണ്ട് എന്തോ വലിയ സംഭവമാകും എന്ന് കരുതി കണ്ട ന്യൂജനറേഷൻ ബഡീസിനു ഇത് സീൻ കോണ്ട്ര.  എന്നാൽ ജൂഡ് ആന്തണിയെ കുറിച്ചും അദ്ദേഹം ഫേസ്ബുക്കിൽ നടത്തുന്ന ധീരമായ പോരാട്ടങ്ങളെ കുറിച്ചുമൊന്നും അറിയാതെ പടം കണ്ട സാധാരണക്കാരനു ഇതൊരു നല്ല സിനിമ. 

ബോക്സോഫീസ്  സാധ്യത.

ഒപ്പത്തിനും ഊഴത്തിനും ടിക്കറ്റ് കിട്ടാതെ വരുമ്പോൾ മനസ്സിലാ മനസ്സോടേ കൊച്ചൗവയ്ക്ക് പോകാമെന്ന് തിരുമാനിക്കുകയും അതും ഹൗസ് ഫുളാണെന്നറിയുമ്പോൾ സെണ്ട്രൽ ജയിലിനു തല വെക്കാൻ ത്രാണിയില്ലാത്തവരാണു ഇപ്പോൾ ഈ സിനിമ കാണുന്നത്. വരും ദിവസങ്ങളിൽ ഈ സമവാക്യങ്ങൾ മാറി മറിഞ്ഞാൽ ഇതൊരു ഹിറ്റായി മാറും. കാത്തിരിക്കാം മറ്റൊരു ജൂഡ് ആന്തണി മാജിക്കിനായി..! ഓർക്കുക ഓംശാന്തി ഓശാനയും പ്രദർശനം തുടങ്ങിയത് ഒഴിഞ്ഞ സദസ്സുകൾക്ക്  മുൻപിലായിരുന്നു..!!

റേറ്റിംഗ് : 3 / 5 

അടിക്കുറിപ്പ്:  “എന്റെ സിനിമ മോശമാണെങ്കിൽ അത് തന്റെ ഫേസ്ബുക്കിൽ കുറിച്ചാൽ പോരെ. അതെന്തിനു എന്റെ ഫേസ്ബുക്കിൽ താൻ കുറിക്കണം.. താൻ എന്റെ ഫേസ്ബുക്കിൽ കുറിച്ചാൽ ഞാൻ തന്നെ ബ്ലോക്കും.. കാരണം ഇത് എന്റെ ഫേസ്ബുക്കാണു..തനിക്ക് വേണേൽ തന്റെ ഫേസ്ബുക്കിൽ കുറിക്ക്...എന്നിട്ടെനെ ടാഗ്..! ” അതല്ലേ ഹീറോയിസം..!!

2 comments:

  1. ഹലോ.ഐടീസ്‌...

    ഈ സിനിമയേക്കുറിച്ചല്ലാതെ ഒരു കമന്റ്‌ ചെയ്തോട്ടേ?!?!!?!!!നിങ്ങൾ നിങ്ങളുടെ ഒരു പോസ്റ്റിൽ പറഞ്ഞിരിക്കുന്ന കാര്യം ഒന്ന് കോപ്പിപ്പേസ്റ്റ്‌ ചെയ്യുന്നേയുള്ളൂ.പെർമ്മിഷൻ തന്നാൽ മാത്രം.

    ReplyDelete
  2. മുന്നൂറാമത്തെ പോസ്റ്റ്.
    Posted in Labels: 300 post b studio
    Monday, December 2, 2013

    ഏതാണ്ട് മൂന്നര വർഷങ്ങൾക്ക് മുൻപാണു ബി സ്റ്റുഡിയോ എന്ന ഒരു ബ്ലോഗ് തുടങ്ങാനുള്ള ആശയം ഞങ്ങളുടെ മനസ്സിൽ ഉദിക്കുന്നത്. കൃത്യമായി പറഞ്ഞാൽ 2010 മാർച്ച് പത്താം തിയ്യതിയാണു "എന്നാലുംമമ്മൂട്ടി നിങ്ങൾ ഭദ്രനോട് ഈ ചതി ചെയ്യരുതായിരുന്നു" എന്ന ഞങ്ങളുടെ ആദ്യ പോസ്റ്റ് ഉണ്ടാകുന്നത്. ബി സ്റ്റുഡിയോ എന്നത് സിനിമ സ്വപ്നങ്ങൾ മനസ്സിൽ കൊണ്ട് നടക്കുന്ന ഒരു സുഹൃത്ത് സംഘത്തിനു അവർ തന്നെ നൽകിയ പേരാണു. റിലീസ് ചെയ്യുന്ന എല്ലാ സിനിമകളും ആദ്യ ദിവസം തന്നെ കാണുന്നത് കൊണ്ട് ആ സിനിമകളുടെ അഭിപ്രായം നെറ്റിൽ എഴുതിയിടുക നല്ലതായിരിക്കും എന്ന തിരുമാനത്തിന്റെ അടിസ്ഥനമാണു ഈ ബ്ലോഗിന്റെ ജനനം. ഫേസ്ബുക്ക് ഇന്ന് കാണുന്നത്ര പ്രചാരത്തിൽ ആയിട്ടില്ലാത്ത ആ കാലത്ത് ബ്ലോഗ് ആയിരുന്നു ഇതിനു പറ്റിയ നല്ല ഒരു മാധ്യമം. സിനിമയുടെ അഭിപ്രായങ്ങളും സിനിമ ലോകത്തെ വിശേഷങ്ങളുമെല്ലാം അടങ്ങുന്ന ഒരു ബ്ലോഗ് അതായിരുന്നു ഞങ്ങളുടെ ലക്ഷ്യം.

    ഇന്റർനെറ്റ് സർവ്വസാധാരണമല്ലാതിരുന്ന ആ കാലഘട്ടത്തിൽ കേരളത്തിലെ സാധാരണക്കാരനായ സിനിമ പ്രേക്ഷകന്‍ നെറ്റിലും ബ്ലോഗിലും വരുന്ന സിനിമ റിവ്യൂകള്‍ വായിച്ചിട്ടായിരുന്നില്ല പടം കാണാന്‍ പോയിരുന്നത് എന്ന് നമ്മുക്കെല്ലാവര്‍ക്കും അറിയാം. ഇതിനു ഏറ്റവും കൂടുതല്‍ വായനക്കാരുണ്ടായിരുന്നതും ഇപ്പോൾ ഉള്ളതും ഗള്‍ഫ്‌ നാടുകളില്‍ നിന്നാണ്‌. ഇഷ്ട താരത്തിന്റെ പടം റിലീസ്‌ ചെയ്യുന്ന അന്ന് തിക്കിലും തിരക്കിലും പെട്ട് ടിക്കറ്റ്‌ എടുത്ത് നായകനെ കാണിക്കുമ്പോള്‍ ആവേശപൂര്‍വ്വം കയ്യടിച്ചിരുന്ന ആ പഴയ സ്മരണകള്‍ അയവിറക്കി കൊണ്ട് സിനിമ വിജയിച്ചോ പരാജയപ്പെട്ടോ എന്നറിയാന്‍ ആകാംക്ഷയോടെ ബ്ലോഗിലും നെറ്റിലും പരതുന്ന പാവം മറുനാടന്‍ മലയാളി. റിവ്യൂ പടം മോശം ആണ് എന്നാണെങ്കില്‍ അതിനെ ഏറ്റവും കൂടുതല്‍ ആക്രമിക്കുക പടം കാണാത്ത ഇതേ മറുനാടന്‍ മലയാളി തന്നെ ആയിരിക്കും.

    എന്നാൽ ഇന്ന് കേരളത്തിലെ മിക്കവരും സിനിമയുടെ റിവ്യു വായിച്ചിട്ടാണു സിനിമ കാണണോ വേണ്ടയോ എന്ന് തിരുമാനിക്കുന്നത്. ഞങ്ങള്‍ റിലീസ്‌ ചെയ്യുന്ന എല്ലാ സിനിമയും കാണാറുണ്ട്‌. അത് എത്ര മോശം പടം ആണ് എന്ന് പറഞ്ഞാലും, കാരണം ഓരോ സംവിധായകനും അവരുടെ പടങ്ങള്‍ വിജയിക്കണം എന്ന ആഗ്രഹത്തോടെ ആണ് സിനിമ എടുക്കാറുള്ളത് എന്നിട്ടും ചില പടങ്ങള്‍ പരാജയപെടുന്നു. അതിന്റെ കാരണം എന്താണ് എന്ന് അറിയാനാണ് എല്ലാതരത്തിലും ഉള്ള സിനിമകളും കാണുന്നത്.

    സിനിമയുടെ അഭിപ്രായം എഴുതി തുടങ്ങാം എന്ന് തിരുമാനിക്കുമ്പോൾ തന്നെ മുപ്പതോ അല്ലെങ്കിൽ അൻപതോ രൂപ കൊടുത്തു കണ്ടതാണു എന്ന അവകാശത്തിന്റെ പുറത്ത് ആ സിനിമയെ തലനാരിഴ കീറി വിമർശിക്കുക എന്ന ഒരു രീതി സ്വീകരിക്കരുത് എന്ന് ഞങ്ങൾക്ക് നിർബന്ധമുണ്ടായിരുന്നു. അതിനു വേണ്ടി നിരവധി ബ്ലോഗുകളും സൈറ്റുകളും ഉള്ളത് കൊണ്ട് തിയറ്ററിൽ ഇരുന്ന് സിനിമ കണ്ട് കഴിഞ്ഞ് തോന്നുന്ന അനുഭവം വായനക്കാരുമായി പങ്കു വെയ്ക്കുക എന്ന ഒരു രീതിയാണു ഞങ്ങൾ സ്വീകരിച്ചു പോന്നിരുന്നത്. അന്ന് ബ്ലോഗിൽ ഇടുന്ന പോസ്റ്റുകൾക്ക് കമന്റുകൾ വരുന്നത് ഒരു ഗിവ് & ടേക്ക് പോളിസിയുടെ പുറത്തായിരുന്നു.എന്നാൽ ഞങ്ങൾ പോസ്റ്റുകളുടെ കമന്റുകൾക്ക് ഒരു വലിയ പ്രാധാന്യം കല്പിച്ചിരുന്നില്ല. സിനിമയുടെ വിശേഷം അറിയാൻ വരുന്നവർ അത് വായിക്കുന്നതിൽ ആയിരുന്നു ഞങ്ങൾക്ക് ആനന്ദം.

    കാലം കടന്നു പോയി ബി സ്റ്റുഡിയോ നാലാമത്തെ വർഷത്തിലേയ്ക്ക് കടക്കുന്ന സമയത്താണു ലൈഫ്സ്റ്റൈയിൽ കേരളം എന്ന ഓൺലൈൻ മാഗസിൻ ഞങ്ങളുടെ സിനിമ അഭിപ്രായം അവരുടെ മാഗസിനിൽ പ്രസിദ്ധീകരിക്കാമോ എന്ന് ആവശ്യപ്പെടുന്നത്. ബി സ്റ്റുഡിയോയിലെ പോസ്റ്റുകൾ വായിക്കുന്നവരുടെ എണ്ണം പരിമിതമാണെന്നുള്ളത് കൊണ്ടും അതിന്റെ എത്രയോ ഇരട്ടി ആളുകൾ ആ മാഗസിനിൽ ഇത് വായിക്കും എന്നത് കൊണ്ടും ഞങ്ങൾ അത് സമ്മതിച്ചു. എന്നാൽ വേഗത കുറഞ്ഞ ഇന്റർനെറ്റ് കണക്ഷൻ ഉപയോഗിക്കുന്നവർക്ക് ലൈഫ്സ്റ്റൈയിൽ കേരളം വായിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട് എന്ന് ഞങ്ങൾക്ക് വായനക്കാരുടെ പ്രതികരണത്തിൽ നിന്ന് മനസ്സിലായി. അവരുടെ അസൗകര്യത്തിനു ക്ഷമ ചോദിച്ച് കൊണ്ട് പറയട്ടെ ലോകം 3 ജിയിലേക്ക് പൂർണ്ണമായും മാറി കൊണ്ടിരിക്കുന്നതിനാൽ വളരെ പെട്ടെന്ന് തന്നെ വേഗതയിലായ്മ ഒരു പ്രശ്നമല്ലാതെയായി തീരും.

    കാലമേറയായിട്ടും ഒട്ടും ഇളക്കം തട്ടാതെ നിൽകുന്ന ഒരു സൗഹൃദകൂട്ടായ്മയാണു ബിസ്റ്റുഡിയോയുടെ ശക്തി. സിനിമ സംവിധായകരാവണം എന്ന ആഗ്രഹം ഉള്ളില്‍ ഒതുക്കി IT കമ്പനികളിലും മറ്റുമായി പണിയെടുക്കുന്നവര്‍.......
    റിലീസ് ചെയുന്ന എല്ലാ സിനിമകളും കണ്ടു ഒരു നാള്‍ ഞങളുടെ പേരും ഈ ബിഗ്‌ സ്ക്രീനില്‍ തെളിയും എന്ന് ആശ്വസിച്ചു നെടുവീര്‍പ്പെടുന്നവര്‍.........
    Orkuti ലും, ഗ്രൂപ്സിലും ബ്ലോഗിലും ഫേസ്ബുക്കിലും പോസ്റ്റുകള്‍ ഇറക്കി സായൂജ്യമടയുന്നവര്‍............. സിനിമക്കാരാവാൻ കഴിഞ്ഞില്ലെങ്കിലും സിനിമയുമായി എന്നും ബന്ധപ്പെട്ട് നിൽക്കാൻ ആഗ്രഹിക്കുന്ന ഞങ്ങളുടെ ഈ ബ്ലോഗ് 4 വർഷക്കാലം നില നിന്നു പോകാനും മുന്നൂ

    ReplyDelete